
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരായ പരാമര്‍ശത്തില്‍ കെ സുധാകരന് എതിരെ മന്ത്രി എം എം മണി. സുധാകരന് ഹിസ്റ്റീരിയ ബാധിച്ചു. തലയ്ക്ക് സുഖമുള്ളവര്‍ തൊഴിലുമായി ബന്ധപ്പെടുത്തി ആക്ഷേപിക്കില്ലെന്നും എംഎം മണി പറഞ്ഞു. തൊഴിലെടുത്താണ് മുഖ്യമന്ത്രിയുടെ അച്ഛന്‍ ജീവിച്ചതെന്നും ഇപ്പോള്‍ ജയിലില്‍ കിടക്കുന്നവരെ പോലെ മോഷ്ടിച്ചല്ലെന്നും മന്ത്രി പറഞ്ഞു.
ശബരിമലയിൽ ആചാരസംരക്ഷണത്തിനായി കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച നിയമത്തിന്‍റെ കരട് യുഡിഎഫ് പുറത്തുവിട്ടതിനിനെയും മന്ത്രി വിമര്‍ശിച്ചു. ജനങ്ങളെ കബളിപ്പിച്ച് നാലുവോട്ട് തട്ടാനുള്ള തന്ത്രമാണിത്. ചെന്നിത്തലയെ പോലെ തലയ്ക്ക് വട്ട് പിടിച്ചവർ അല്ലാതെ സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയത്തിൽ നിയമം കൊണ്ടുവരുമെന്ന് പറയില്ലെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam