കോടതിയിൽ അപമര്യാദയായി പെരുമാറിയെന്ന് ഹൈക്കോടതി ജഡ്ജിയുടെ പരാതി; അഭിഭാഷകനെതിരെ കേസ്

Published : Mar 01, 2023, 08:54 PM IST
കോടതിയിൽ അപമര്യാദയായി പെരുമാറിയെന്ന് ഹൈക്കോടതി ജഡ്ജിയുടെ പരാതി; അഭിഭാഷകനെതിരെ കേസ്

Synopsis

പരാതിക്കാരിയായ ഹൈക്കോടതി ജഡ്ജിക്കെതിരെ ആരോപണ വിധേയനായ അഭിഭാഷകൻ നേരത്തേ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു

കൊച്ചി: കോടതിയിൽ അപമര്യാദയായി പെരുമാറിയെന്ന ഹൈക്കോടതി ജഡ്ജിയുടെ പരാതിയിൽ അഭിഭാഷകനെതിരെ കേസ്. ഹൈക്കോടതിയാണ് സ്വമേധയാ ക്രിമിനൽ കോടതിയലക്ഷ്യ കേസെടുത്തത്. ജസ്റ്റിസ് മേരി ജോസഫാണ് പരാതിക്കാരി. അഭിഭാഷകനായ യശ്വന്ത് ഷേണായ്‌ക്കെതിരെയാണ് ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിച്ചത്. 

കേസിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അഭിഭാഷകന് നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് വാദത്തിനിടെ മോശം പരാമർശങ്ങൾ നടത്തിയതും അപമര്യാദയോടെ പെരുമാറിയതും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് മേരി ജോസഫിന്റെ പരാതി. തുടർന്നാണ് അഭിഭാഷകനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ  നടപടികൾ സ്വീകരിക്കാൻ ചീഫ് ജസ്റ്റിസ് അനുമതി നൽകിയത്. 

നേരത്തെ ജസ്റ്റിസ് മേരി ജോസഫിനെതിരെ യശ്വന്ത് ഷേണായി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ജസ്റ്റിസ് മേരി ജോസഫ് ദിവസം 20 കേസുകൾ മാത്രമേ പരിഗണിക്കുന്നുള്ളൂവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹർജി. ഇതിന് പിന്നാലെയാണ് അഭിഭാഷകനെതിരായ കോടതിയലക്ഷ്യ നടപടി. 
 

PREV
Read more Articles on
click me!

Recommended Stories

കളം നിറഞ്ഞത് സ്വർണ്ണക്കൊള്ളയും പെണ്ണുകേസും, ബഹ്മാസ്ത്രത്തിൽ കണ്ണുവച്ച് എൽഡിഎഫും യുഡിഎഫും, സുവർണാവസരം നോട്ടമിട്ട് ബിജെപി; ഒന്നാം ഘട്ടത്തിൽ ആവോളം പ്രതീഷ
ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ച ശരിവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'എകെജി സെൻ്റെറിലായിരുന്നു കൂടിക്കാഴ്ച'