കൊച്ചി രാജ്യാന്തര വിമാനത്താവളം വിവരാവകാശ പരിധിയിൽ, സിയാൽ വാദം തള്ളി ഹൈക്കോടതി

Published : Aug 05, 2025, 06:57 PM IST
High Court of Kerala

Synopsis

സിയാൽ ചെയർമാനായ മുഖ്യമന്ത്രിയോ സിയാൽ ജനറൽബോഡിയോ അറിയാതെ സ്വന്തം നിലയ്ക്ക് എംഡി ഹൈക്കോടതിയിൽ ഹർജി നൽകിയെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളം വിവരാവകാശ പരിധിയിൽ വരുമെന്ന് കേരള ഹൈക്കോടതി. പൊതുസ്ഥാപനമല്ലെന്ന സിയാൽ വാദമാണ് ഹൈക്കോടതി തള്ളിയത്. പൊതുസ്ഥാപനം അല്ലെന്ന റിട്ട് ഹർജി നൽകിയതിന് സിയാൽ മാനേജിങ് ഡയറക്ടർക്ടറെ കോടതി വിമർശിച്ചു.

സിയാൽ ചെയർമാനായ മുഖ്യമന്ത്രിയോ സിയാൽ ജനറൽബോഡിയോ അറിയാതെ സ്വന്തം നിലയ്ക്ക് എംഡി ഹൈക്കോടതിയിൽ ഹർജി നൽകിയെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. സമാന നടപടികൾ ഉണ്ടാകാതിരിക്കാൻ ചീഫ് സെക്രട്ടറി ഇടപെടണമെന്ന് ഡിവിഷൻ ബെഞ്ച് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഡയറക്ടർ ബോർഡിന്‍റെ അനുമതിയില്ലാതെ ഹർജി നൽകിയതിന് സിയാൽ ഒരു ലക്ഷം രൂപ കൊടുക്കാനും കോടതി നിര്‍ദേശിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്
ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും