വഖഫ് ബോർഡ് ഹൈക്കോടതിയെ സമീപിച്ചു; മുനമ്പം ഭൂപ്രശ്നത്തിൽ ട്രിബ്യൂണൽ അന്തിമ ഉത്തരവിറക്കുന്നത് വിലക്കി

Published : Apr 11, 2025, 09:36 PM IST
വഖഫ് ബോർഡ് ഹൈക്കോടതിയെ സമീപിച്ചു; മുനമ്പം ഭൂപ്രശ്നത്തിൽ ട്രിബ്യൂണൽ അന്തിമ ഉത്തരവിറക്കുന്നത് വിലക്കി

Synopsis

മുനമ്പം ഭൂപ്രശ്നത്തിൽ കോഴിക്കോട് വഖഫ് ട്രൈബ്യൂണൽ വിധി പ്രസ്താവിക്കുന്നത് ഹൈക്കോടതി വിലക്കി

കൊച്ചി: മുനമ്പം വഖഫ് ഭൂമി തർക്ക കേസില്‍ കോഴിക്കോട് വഖഫ് ട്രൈബ്യൂണൽ അന്തിമ ഉത്തരവിറക്കുന്നതിന് ഹൈക്കോടതി വിലക്കേർപ്പെടുത്തി. വഖഫ് ട്രൈബ്യൂണലിലെ വാദം തുടരുന്നതിന് തടസമില്ലങ്കിലും അന്തിമ ഉത്തരവ് ഹൈക്കോടതി ഉത്തരവിന് വിധേയമായിട്ടായിരിക്കും. വഖഫ് ബോര്‍ഡ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. ഹര്‍ജിയില്‍ ഫറൂഖ് കോളജ് മാനേജ്‌മെന്റിന് ഹൈക്കോടതി നോട്ടീസ് അയച്ചു. മുനമ്പം വിഷയവുമായി ബന്ധപ്പെട്ട്  വഖഫ് ട്രൈബ്യൂണലിന്  മുമ്പാകെ പറവൂർ സബ് കോടതിയിലെ മുൻ ഉത്തരവിന്റെ രേഖകൾ വിളിച്ചുവരുത്തണം എന്ന് ആവശ്യപ്പെട്ട് വഖഫ് ബോർഡ് അപേക്ഷ നൽകിയിരുന്നു. വഖഫ് ബോർഡിന്റെ ആവശ്യം ട്രിബ്യൂണൽ നിരസിച്ചതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

PREV
Read more Articles on
click me!

Recommended Stories

കൊച്ചിയിലെ അന്നത്തെ സന്ധ്യയിൽ മഞ്ജുവാര്യർ പറഞ്ഞ ആ വാക്കുകൾ, സംശയമുന ദിലീപിലേക്ക് നീണ്ടത് ഇവിടെ നിന്ന്
അതിജീവിതയ്ക്ക് നീതി കിട്ടാൻ ഏതറ്റം വരെയും പോകാൻ തയ്യാറെന്ന് എംവി ​ഗോവിന്ദൻ; 'ഗൂഢാലോചന നടത്തിയത് ആരാണെന്ന് എല്ലാവർക്കും അറിയാം'