
കോഴിക്കോട്: കൊവിഡ് വ്യാപനം തടയുന്നതിൽ ആരോഗ്യവകുപ്പ് പരാജയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15നോട് അടുക്കുമ്പോഴും നിയന്ത്രിക്കാനുള്ള നടപടികൾ ആരോഗ്യവകുപ്പും സർക്കാരും കൈക്കൊളുന്നില്ലെന്നാണ് സുരേന്ദ്രൻ്റെ വിമർശനം.
കേരളത്തിനെക്കാൾ ജനസാന്ദ്രതയുള്ള മഹനഗരങ്ങളിൽ കൊവിഡ് നിയന്ത്രണ വിധേയമായെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ വിവരക്കേട് പറയുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. രാജ്യം കൊവിഡിനെ കീഴടക്കിയപ്പോൾ സംസ്ഥാനം കൊവിഡിന് കീഴടങ്ങിയെന്നാണ് സുരേന്ദ്രൻ്റെ പരിഹാസം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam