നിപ ബാധിതനായ രാമനാട്ടുകര സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യവകുപ്പ്, മെയ് 30 മുതൽ ജൂണ്‍ 10 വരെ പോയ സ്ഥലങ്ങൾ റൂട്ട് മാപ്പില്‍

Published : Jun 11, 2026, 10:09 PM IST
kerala health department releases nipah patient route map in kozhikode

Synopsis

നിപ രോഗിയുടെ റൂട്ട് മാപ്പ് പുറത്ത് വിട്ട് ആരോഗ്യവകുപ്പ്. മെയ് 30 മുതൽ ജൂണ്‍ 10 വരെയുള്ള രോഗിയുടെ റൂട്ട് മാപ്പാണ് പുറത്തുവിട്ടത്

കോഴിക്കോട്: നിപ രോഗിയുടെ റൂട്ട് മാപ്പ് പുറത്ത് വിട്ട് ആരോഗ്യവകുപ്പ്. മെയ് 30 മുതൽ ജൂണ്‍ 10 വരെയുള്ള രോഗിയുടെ റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. ജൂണ്‍ രണ്ടിന് രോഗി റെഡ് ക്രെസന്‍റ് ഹോസ്പിറ്റലിലെത്തിയിരുന്നു, ഒന്‍പതാം തീയതി കോഴിക്കോടുള്ള ആസ്റ്റർ മിംസ് ഹോസ്പിറ്റലില്‍ എത്തിയിരുന്നു. 1ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും. രാമനാട്ടുകര സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. പുണെ വൈറോളജി ലാബിലെ പരിശോധനാഫലം പോസിറ്റീവായിരുന്നു. 77 പേരുടെ സമ്പർക്കപ്പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇവരിൽ 58 പേർ ആരോ​ഗ്യപ്രവർത്തകരാണ്. 14 കുടുംബാം​ഗങ്ങളും പട്ടികയിലുണ്ട്. ഇവരിൽ 13 പേരെ ഹൈ റിസ്ക് പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഹൈ റിസ്ക് പട്ടികയിലുള്ളവർ ക്വാറന്റൈനിലാണ്. അതേ സമയം നിലവിൽ ആർക്കും രോ​ഗലക്ഷണങ്ങളില്ല.

കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. നിപ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാ​ഗമായി കൂടുതൽ മരുന്നുകൾ എത്തിക്കാൻ ആരോ​ഗ്യവകുപ്പ് നിർദ്ദേശം നൽകി. സമ്പർക്കപ്പട്ടികയിൽ‌ ഉള്ളവരെ കണ്ടെത്തും. രോ​ഗം പടരാതിരിക്കാനും നടപടികൾ സ്വീകരിക്കും. ക്ലസ്റ്ററുകളായി തിരിച്ച് നിരീക്ഷണം നടത്തും. രോഗലക്ഷണം ഉണ്ടെങ്കിൽ മാത്രമേ കണ്ടൈൻമെൻ്റ് സോൺ ആയി പ്രഖ്യാപിക്കുകയുള്ളൂ എന്നും നിലവിൽ ആരും രോഗലക്ഷണം കാണിക്കുന്നില്ല കോഴിക്കോട് ജില്ല കളക്ടർ അറിയിച്ചു.

കൺട്രോൾ റൂം നമ്പർ 0495 2373 901, 9072007767

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിദ്യാർത്ഥികൾക്കും അതിഥി തൊഴിലാളികൾക്കുമായി എത്തിച്ചത് നാല് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ; തൂഫാനാക്കി പൊലീസ്
ഗവർണർക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം അട്ടിമറിച്ചു