വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ടിന് ആരോഗ്യവകുപ്പിന്‍റെ അനുമതി

By Web TeamFirst Published Jul 14, 2021, 9:26 PM IST
Highlights

15 ആനകളെ പങ്കെടുപ്പിച്ച് ആനയൂട്ട് നടത്താനാണ് അനുമതി നൽകിയത്

തൃശ്ശൂർ: തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ടിന് ആരോഗ്യവകുപ്പിന്‍റെ അനുമതി. 15 ആനകളെ പങ്കെടുപ്പിച്ച് ആനയൂട്ട് നടത്താനാണ് അനുമതി നൽകിയത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടായിരിക്കും ചടങ്ങുകൾ നടത്തേണ്ടതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. കടുത്ത നിയന്ത്രണങ്ങളെത്തുടർന്ന് കഴിഞ്ഞ തവണ ഒരു ആന മാത്രമാണ് ആനയൂട്ടിൽ പങ്കെടുത്തത്.

തൃശ്ശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള ആനകളാകും ആനയൂട്ടിന് എത്തുക. ആനയൂട്ട് കാണാൻ ആളുകൾക്ക് പ്രവേശനമുണ്ടാകില്ല. ക്ഷേത്ര ഭാരവാഹികൾക്കും ആനപ്പാപ്പാന്മാർക്കും മാത്രമാകും പ്രവേശനം. കർക്കിടക മാസത്തിലെ ആനയൂട്ടോട് കൂടിയാണ് കൊച്ചിൻ ദേവസ്വത്തിന് കീഴിലെ ആനകൾക്ക് സുഖ ചികിത്സ തുടങ്ങുക. സാധാരണ എഴുപതിലധികം ആനകളാണ് വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ടിന് എത്തുക.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!