ദുരിതപ്പെയ്ത്ത് തുടരുന്നു; അതിത്രീവ മഴ, മിന്നൽ ചുഴലി, കുതിരാനില്‍ വിള്ളലുണ്ടായ ഭാഗം ഇടിഞ്ഞ് താഴ്ന്നു

Published : Jul 05, 2023, 03:54 PM ISTUpdated : Jul 05, 2023, 04:06 PM IST
ദുരിതപ്പെയ്ത്ത് തുടരുന്നു; അതിത്രീവ മഴ, മിന്നൽ ചുഴലി, കുതിരാനില്‍ വിള്ളലുണ്ടായ ഭാഗം ഇടിഞ്ഞ് താഴ്ന്നു

Synopsis

തൃശ്ശൂരില്‍ ചാലക്കുടി, ഇരിങ്ങാലക്കുട മേഖലയിൽ മിന്നൽ ചുഴലിയിൽ വ്യാപകനാശനഷ്ടമുണ്ടായി. കുതിരാനില്‍ വിള്ളലുണ്ടായ ഭാഗം ഇടിഞ്ഞ് താഴ്ന്നു. അട്ടപ്പാടി ചുരത്തിലെ വനമേഖലയിൽ വൈദ്യുതി ലൈനിലേക്ക് മരം വീണതോടെ അട്ടപ്പാടി ഇരുട്ടിലായി.

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത് തുടരുന്നു. രണ്ടാം ദിവസവും തുടരുന്ന ശക്തമായ മഴയിൽ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. അപ്പർ കുട്ടനാട് അടക്കമുള്ളിടങ്ങളിൽ നൂറു കണക്കിന് വീടുകളിൽ വെള്ളം കയറി. കടലാക്രമണം രൂക്ഷമായതോടെ തീരമേഖലയിൽ ജനജീവിതം ദുസ്സഹമായി. ഇന്നലെ രാത്രിയിലും ഇന്നുമായി അൻപതോളം വീടുകൾ ഭാഗികമായി തകർന്നു. തൃശ്ശൂരില്‍ ചാലക്കുടി, ഇരിങ്ങാലക്കുട മേഖലയിൽ മിന്നൽ ചുഴലിയിൽ വ്യാപകനാശനഷ്ടമുണ്ടായി. കുതിരാനില്‍ വിള്ളലുണ്ടായ ഭാഗം ഇടിഞ്ഞ് താഴ്ന്നു. അട്ടപ്പാടി ചുരത്തിലെ വനമേഖലയിൽ വൈദ്യുതി ലൈനിലേക്ക് മരം വീണതോടെ ഇരുട്ടിലായ അട്ടപ്പാടിയില്‍ വൈദ്യുതി പുനസ്ഥാപിച്ചു. കണ്ണൂർ സെൻട്രൽ ജയിലിന്റെ സുരക്ഷാ മതിൽ ഇടിഞ്ഞു വീണു. തിരുവല്ലയിൽ പള്ളി തകർന്നുവീണു. 

കനത്ത മഴയില്‍ ഏറ്റവുമധികം നാശം ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിലാണ്. കനത്ത മഴയെ തുടർന്ന് തിരുവല്ല നിരണം പനച്ചിമൂട് സി എസ് ഐ പള്ളി തകർന്നുവീണു. ആളപായമില്ല. ഇന്ന് രാവിലെ ആറരയോടെയാണ് നൂറ്റാണ്ടിലേറെ പഴകാക്കമുള്ള പള്ളി തകർന്ന വീണത്. 33 കെ വി ലൈനിലേക്ക് മരം വീണത്തോടെ ഇരുട്ടിലായ അട്ടപ്പാടിയില്‍ വൈദ്യുതി പുനസ്ഥാപിച്ചു. അട്ടപ്പാടി ഷോളയൂരിൽ കോട്ടമല ഊരിലെ അങ്കണവാടിയുടെ ചുറ്റുമതിൽ തകർന്നു. അലപ്പുഴയിൽ ശക്തമായ കാറ്റിലും മഴയിലും മൂന്ന് വീടുകൾ തകർന്നു. അമ്പലപ്പുഴ കരുമാടി ഓലപ്പള്ളിച്ചിറ തങ്കപ്പൻ്റെ വീട് ശക്തമായ കാറ്റിലും മഴയിലുമാണ് നിലം പതിച്ചത്. അപകട സമയത്ത് 2 കുട്ടികൾ ഉൾപ്പെടെ വീട്ടില്‍ ഉണ്ടായിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. പുന്നപ്ര നന്ദികാട് മീനാക്ഷിയുടെ വീടിന്റെ മേൽക്കൂര തകർന്നു. ആർക്കും പരിക്കില്ല. 

Also Read: കേരളത്തിൽ ഇന്നും അതിതീവ്രമഴ മുന്നറിയിപ്പ്; റെഡ് അലർട്ട് ഇടുക്കിയില്‍; 11 ജില്ലകളിൽ ഓറഞ്ച്, അതിജാഗ്രത വേണം

ആലപ്പുഴ തുമ്പോളി പ്രൊവിഡൻസ് ഹോസ്പിറ്റലിന് സമീപം റോജിയുടെ വീടിന് മുകളിൽ മരം വീണു. ഇരിട്ടി - തളിപ്പറമ്പ് സംസ്ഥാന പാതയിൽ ഇരിക്കൂർ വലിയ ജുമാത്ത് പള്ളിക്ക് സമീപവും റോഡ് ഇടിഞ്ഞു. മലപ്പുറം കൊണ്ടോട്ടി എടവണ്ണപാറ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു. അടുത്തിടെ നവീകരിച്ച റോഡാണ് തകർന്നത്. കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ മതിൽ ഇടിഞ്ഞുവീണു. മുപ്പത് മീറ്ററോളം ദൂരത്തിൽ ആണ് മതിൽ ഇടിഞ്ഞത്. കോതമംഗലം - കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി - കൊച്ചു കണാച്ചേരി റോഡിന് കുറുകെ കൂറ്റൻ മരം കടപുഴകി വീണു. മലപ്പുറം പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. രണ്ട് ഇരു ചക്ര വാഹനത്തിനും,പി ക്കപ്പ് ലോറിക്കും മുകളിലേക്കാണ് മണ്ണ് പതിച്ചത്. തിരുവനതപുരം നെയ്യാറ്റിൻകരക്ക് അടുത്ത് കുന്നത്ത് കാലിൽ മരം വീണ് വീട് തകർന്നു. ബെൻസിഗറിൻ്റെ വീടിന് മുകളിലാണ് മരം വീണത്. കിടപ്പ് രോഗി അടക്കം വീടിനുള്ളിൽ ഉണ്ടായിരുന്നു എൻകുയിലും ത്ഭുതകരമായി രക്ഷപ്പെട്ടു. 

തിരുവന്തപുരത് റോഡിലെ വെള്ളക്കെട്ടിൽ വീണ് ബൈക്ക് യാത്രികന് കള്ളിക്കാട് സ്വദേശി രാമചന്ദ്രൻ നായർക്കാണ് കാലിന് പരിക്കേട്ടു. വയനാട് ജില്ലയിലെ പൂതാടി ഗ്രാമപഞ്ചായത്തിൽ വീട് ഭാഗികമായി തകർന്നു. വീട്ടുകാർ തൊട്ടടുത്ത വീട്ടിലായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. തൊടുപുഴ വെള്ളിയാമറ്റം പഞ്ചായത്തിലെ കൂവക്കണ്ടത്ത് വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണു. കൊല്ലം ചിതറ മുളളിക്കാട് ജംഗ്ഷന് സമീപം മരം റോഡിലേക്ക് വീണു. തൃശൂർ പീച്ചി ഡാം റോഡിൽ രാവിലെ കൂറ്റൻ മരം കടപുഴകി ഗതാഗതം തടസപ്പെട്ടു. തൃശൂർ പറപ്പൂർ - ചാലയ്ക്കൽ റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. തൃശ്ശൂർ ചാലക്കുടി, ഇരിങ്ങാലക്കുട മേഖലയിലുണ്ടായ മിന്നൽ ചുഴലിയിൽ വ്യാപകനാശനഷ്ടമാണ് ഉണ്ടായത്. വന്‍മരങ്ങള്‍ കടപുഴകി വീണ് പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. ആളൂര്‍ കല്ലേറ്റുക്കര, പുല്ലൂര്‍ മേഖലയിലാണ് വൻ നാശനഷ്ടമുണ്ടായത്. 

ഇടുക്കി ശാന്തൻപാറയിൽ മരം വീണ് വീട് ഭാഗികമായി തകർന്നു. അതേസമയം, ആലപ്പുഴ തോട്ടപ്പള്ളി പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട്ട് ഇരുവഴിഞ്ഞിപ്പുഴയിൽ ഇന്നലെ കാണാതായ ആൾക്കായി തെരച്ചിൽ തുടരുന്നു. ചെറു അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കിയതോടെ മിക്ക നദികളിലും ജലനിരപ്പ് ഉയർന്നു. കണ്ണൂരിലും മലപ്പുറത്തും റോഡുകൾ ഇടിഞ്ഞുതാണു. പലയിടത്തും മരങ്ങൾ കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. തകർന്ന വൈദ്യുതി വിതരണം ശരിയാക്കാൻ മിക്ക ജില്ലകളിലും കെപിസിസി തീവ്രശ്രമം തുടരുകയാണ്. ഇടുക്കിയിൽ ഇന്ന് റെഡ് അലർട്ടാണ്. തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള മറ്റ് 11 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മിക്ക ജില്ലകളിലും മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം നിരോധിച്ചു. മഴ ഇന്നും നാളെയും തുടരാനാണ് സാധ്യത.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കണ്ടന്‍റിനായി ഒരു ജീവൻ ഇല്ലാതാക്കിയില്ലേ, ദീപകിന്‍റെ അച്ഛനും അമ്മയ്ക്കും ഇനി ആരുണ്ടെന്ന് ബന്ധുക്കൾ; പരാതിയിലുറച്ച് യുവതി
രാത്രിയിൽ നടുറോഡിൽ കത്തിയമർന്ന് ഡോക്ടറുടെ കാർ, പുക ഉയരുന്നത് കണ്ട് കാർ നിർത്തിയതിനാൽ ഒഴിവായത് വൻദുരന്തം