മാതാപിതാക്കളുടെ ഹർജി തള്ളി കേരള ഹൈക്കോടതി; 'പ്രായപൂർത്തിയായ മക്കൾക്ക് സ്വന്തം ആത്മീയവഴി തിരഞ്ഞെടുക്കാനുളള സ്വാതന്ത്യമുണ്ട്'

Published : Apr 03, 2026, 02:29 AM IST
kerala high court

Synopsis

പ്രായപൂർത്തിയായ മക്കളെ സന്ന്യാസിനികൾ തടവിലാക്കിയെന്നാരോപിച്ച് മാതാപിതാക്കൾ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി തള്ളി. പ്രായപൂർത്തിയായ വ്യക്തികൾക്ക് അവരുടെ ജീവിതവും വിശ്വാസവഴിയും സ്വതന്ത്രമായി തിരഞ്ഞെടുക്കാൻ അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. മക്കളുടെ തീരുമാനങ്ങളിൽ മാതാപിതാക്കൾക്ക് ഇടപെടാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

കൊച്ചി: പ്രായപൂർത്തിയായ വ്യക്തികൾക്ക് അവരുടെ ജീവിതവും വിശ്വാസവഴിയും സ്വതന്ത്രമായി തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്ന് ഹൈക്കോടതി. മക്കളെ സന്ന്യാസിനികൾ തടവിലാക്കിയെന്നാണ് ആരോപിച്ച് തൃശ്ശൂർ സ്വദേശികളായ മാതാപിതാക്കൾ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയാണ് കോടതി തള്ളിയത്.

ജസ്റ്റിസ് ഡോ. എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പരിഗണിച്ച കേസിലാണ് ഈ നിർണായക നിരീക്ഷണം. മക്കൾ സഭയുമായി ബന്ധമില്ലാത്ത ഒരു കൂട്ടായ്മയിൽ തുടരുന്നത് അവരുടെ സ്വതന്ത്രമായ തീരുമാനമല്ല, മറിച്ച് എതിർ കക്ഷികളുടെ സമ്മർദ ഫലമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം.

എന്നാൽ, പൊലീസ് അന്വേഷണത്തിൽ യുവതികൾ സ്വന്തം ഇഷ്ടപ്രകാരമാണ് വിശ്വാസപാത തിരഞ്ഞെടുത്തതെന്ന് വ്യക്തമാക്കിയതായി കോടതി ചൂണ്ടിക്കാണിച്ചു. അതിനാൽ ഇവരെ തടവിലാക്കിയതായി കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി. മക്കളുടെ തീരുമാനത്തിൽ മാതാപിതാക്കൾക്ക് ആശങ്ക ഉണ്ടാകുന്നത് സ്വാഭാവികമാണെങ്കിലും, പ്രായപൂർത്തിയായ ഒരാളുടെ വ്യക്തിഗത സ്വാതന്ത്ര്യത്തിൽ ഇടപെടാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ഉപദേശം നൽകുന്നത് വരെ മാതാപിതാക്കൾക്ക് സാധിക്കുമെങ്കിലും, അവരുടെ തീരുമാനങ്ങളെ നിയന്ത്രിക്കാൻ അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വമ്പൻ വാഗ്ദാനങ്ങൾ! ഓരോ കുടുംബത്തിനും മാസം 2,500 രൂപ, വൈദ്യുതി ബില്ലിൽ 50 ശതമാനം സബ്സിഡി; പദ്ധികളുമായി ട്വന്‍റി 20
മണ്ണാർക്കാട് വ്യാപാര സമുച്ചയത്തിൽ തീപിടിത്തം; വീട്ടിൽ ചാർജ് ചെയ്യാൻ വെച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിൽ നിന്നാണ് തീ പടർന്നത്, ഫയർ ഫോഴ്സ് എത്തി തീയണച്ചു