തിരൂരങ്ങാടിയിലെ ഓക്സിജൻ ബെഡ്ഡ്, വെൻ്റിലേറ്റർ ദൗർലഭ്യം; പ്രശ്നം ഏറെ ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി

By Web TeamFirst Published Jun 4, 2021, 12:05 PM IST
Highlights

കൊവിഡ് വാക്സീൻ വിതരണത്തിൽ മലപ്പുറം ജില്ലയോട് വിവേചനം കാണിക്കുന്നുവെന്ന ഹർജിയിൽ കോടതി സർക്കാരിനോട് വിശദീകരണം തേടി. മലപ്പുറം ജില്ലയിൽ എത്രപേർ വാക്സീനിനായി പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന കണക്ക് അടക്കം കോടതിയ്ക്ക് കൈമാറാനാണ് നിർദ്ദേശം.

കൊച്ചി: തിരൂരങ്ങാടി മണ്ഡലത്തിലെ ആശുപത്രികളിൽ ആവശ്യത്തിന് വെന്റിലേറ്ററുകളും ഓക്സിജൻ കിടക്കകളും ഇല്ലെന്ന പരാതിയിൽ അടിയന്തര നടപടികൾ വേണമെന്ന് ഹൈക്കോടതി. തിരൂരങ്ങാടി എംഎൽഎ കെപിഎ മജീദ് എംഎൽഎ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. വിഷയം അതീവ ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. ഇന്ന് തന്നെ പ്രശ്ന പരിഹാരത്തിന് ഇടപെടാമെന്ന് എജി ഹൈക്കോടതിയെ അറിയിച്ചു. 

കൊവിഡ് വാക്സീൻ വിതരണത്തിൽ മലപ്പുറം ജില്ലയോട് വിവേചനം കാണിക്കുന്നുവെന്ന ഹർജിയിൽ കോടതി സർക്കാരിനോട് വിശദീകരണം തേടി. മലപ്പുറം ജില്ലയിൽ എത്രപേർ കൊവിഡ് വാക്സീനിനായി പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന കണക്ക് അടക്കം കോടതിയ്ക്ക് കൈമാറാനാണ് നിർദ്ദേശം. ഹർജികൾ അടുത്ത ചൊവ്വാഴ്ച കോടതി വീണ്ടും പരിഗണിക്കും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

click me!