സംസ്ഥാനത്തെ എല്ലാ കോടതികളിലെയും ഇടക്കാല ഉത്തരവുകൾ നീട്ടി

Published : Mar 25, 2020, 02:32 PM IST
സംസ്ഥാനത്തെ എല്ലാ കോടതികളിലെയും ഇടക്കാല ഉത്തരവുകൾ നീട്ടി

Synopsis

രാജ്യത്തെമ്പാടും കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്

കൊച്ചി: കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ കോടതികളിലെയും ഇടക്കാല ഉത്തരവുകൾ നീട്ടി. ഏപ്രിൽ 14 വരെയാണ് ഉത്തരവുകൾ നീട്ടിയത്. രാജ്യത്തെമ്പാടും കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്.

കേരള ഹൈക്കോടതിയുടെ ഫുൾ ബെഞ്ചാണ് ഇടക്കാല ഉത്തരവുകൾ നീട്ടിക്കൊണ്ട് ഉത്തരവിട്ടത്. ഇന്നലെ രാത്രി എട്ട് മണിക്ക് നടത്തിയ അഭിസംബോധനയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെമ്പാടും ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയാണെന്ന് അറിയിച്ചത്.

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് മണികുമാർ, ജസ്റ്റിസുമാരായ സി കെ അബ്ദുൽ റഹിം സി .ടി രവികുമാർ എന്നിവരടങ്ങുന്നതായിരുന്നു ഫുൾ ബെഞ്ച്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
click me!

Recommended Stories

തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ബിജെപി നേതാവ് ആനന്ദിൻ്റെ അമ്മ അന്തരിച്ചു; അന്ത്യം കടുത്ത പനിയെ തുടർന്ന്
കൊട്ടിയത്ത് ദേശീയപാത തകർന്ന സംഭവത്തിൽ നടപടിയുമായി കേന്ദ്രം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്ക്, കാരണം കാണിക്കൽ നോട്ടീസ്