ആരോഗ്യ പ്രവർത്തക ആക്രമിക്കപ്പെട്ടത് ആശങ്കാജനകമെന്ന് ഹൈക്കോടതി, കൊവിഡ് മരണക്കണക്കിലും വ്യക്തത തേടി

By Web TeamFirst Published Sep 22, 2021, 2:38 PM IST
Highlights

കൊവിഡ് മരണം കണക്കാക്കുന്നതിൽ വിശദീകരണം നൽകാൻ സർക്കാരിന് ഹൈക്കോടതി നിർദേശം

കൊച്ചി: കൊവിഡ് മരണം (Covid Death) കണക്കാക്കുന്നതിനുള്ള സർക്കാർ ഉത്തരവിൽ അവ്യക്തതയെന്ന് കേരളാ ഹൈക്കോടതി (Kerala Highcourt). ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. കൊവിഡ്(Covid19) ബാധിതനായി രോഗം ഭേദപ്പെട്ട ശേഷം 30 ദിവസത്തിനുള്ളിൽ മരണമടയുന്നത് കൊവിഡ് മരണമായി കണക്കാക്കാം എന്നതടക്കമുള്ള നിർദ്ദേശങ്ങളിലാണ് കോടതി സർക്കാരിനോട് വ്യക്തത തേടിയത്.

കൊവിടാനന്തര ചികിത്സയ്ക്ക് പണം ഈടാക്കാനുള്ള സർക്കാർ ഉത്തരവും ഹൈക്കോടതി ചോദ്യം ചെയ്തു. സർക്കാർ ഉത്തരവ് തിരുത്തേണ്ടതാണെന്ന് കോടതി നിർദ്ദേശിച്ചു. കൊവിഡ് മാറി 30 ദിവസത്തിനുള്ളിൽ മരിച്ചാലും കൊവിഡ് മരണം ആയി കണക്കാക്കുന്നുവെങ്കിൽ ചികിത്സയ്ക്ക് ഉയർന്ന തുക ഈടാക്കാൻ എങ്ങനെ ഉത്തരവിറക്കാൻ കഴിയുമെന്ന് കോടതി ചോദിച്ചു. സർക്കാർ ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാക്കണമെന്നും കോടതി നിർദ്ദേശിച്ചു. 

ആലപ്പുഴ തൃക്കുന്നപ്പുഴയിൽ കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ആരോഗ്യ പ്രവർത്തക ആക്രമിക്കപ്പെട്ട സംഭവത്തിൽ ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി വേണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ആവശ്യപ്പെട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!