
കൊച്ചി: അടിക്കടിയുണ്ടാകുന്ന ഇന്ധന വില വർദ്ധനവിൽ ഇടപെട്ട് കേരളാ ഹൈക്കോടതി. കേന്ദ്ര സർക്കാറിനോടും, ജിഎസ് ടി കൗൺസിലിനോടും ഹൈക്കോടതി വിശദീകരണം തേടി. കേരള കാതലിക് ഫെഡറേഷൻ നൽകിയ ഹർജിയിൽ മൂന്നാഴ്ചയ്ക്കുള്ളിൽ രേഖമൂലം വിശദീകരണം നൽകാനാണ് നിർദേശം. തുടർച്ചയായി ഉണ്ടാകുന്ന പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധനവ് നിയന്ത്രിക്കാൻ കോടതി ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അടങ്ങിയ ബഞ്ചിന്റെ നടപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam