വാളയാർ കേസ് പ്രതികളെ വെറുതെ വിട്ടതിനെതിരെ സർക്കാർ, ഹർജിയിൽ വാദം ഇന്ന്

Published : Nov 09, 2020, 07:41 AM ISTUpdated : Nov 09, 2020, 08:02 AM IST
വാളയാർ കേസ് പ്രതികളെ വെറുതെ വിട്ടതിനെതിരെ സർക്കാർ, ഹർജിയിൽ വാദം ഇന്ന്

Synopsis

തെളിവുകളില്ലെന്ന് ചൂണ്ടികാട്ടി കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പാലക്കാട് പോക്സോ കോടതി പ്രതികളെ വെറുതെ വിട്ടത്. ഈ ഉത്തരവ് അസ്ഥിരപ്പെടുത്തി പുനർവിചാരണ നടത്തണമെന്നാണ് സർക്കാരിന്റെ ആവശ്യം


പാലക്കാട്: വാളയാർ പീഡനകേസിൽ പ്രതികളെ വെറുതെ വിട്ടതിന് എതിരെ സർക്കാർ നൽകിയ അപ്പീലിൽ ഹൈക്കോടതി ഇന്ന് വാദം കേൾക്കും. കേസ് അന്വേഷണത്തിലും നടത്തിപ്പിലും പാളിച്ചകൾ ഉണ്ടായതായി സർക്കാർ കോടതിയിൽ സമ്മതിച്ചിരുന്നു. തെളിവുകളില്ലെന്ന് ചൂണ്ടികാട്ടി കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പാലക്കാട് പോക്സോ കോടതി പ്രതികളെ വെറുതെ വിട്ടത്. ഈ ഉത്തരവ് അസ്ഥിരപ്പെടുത്തി പുനർവിചാരണ നടത്തണമെന്നാണ് സർക്കാരിന്റെ ആവശ്യം. വേണ്ടിവന്നാൽ തുടർ അന്വേഷണത്തിനും സർക്കാർ ഒരുക്കമാണെന്നും അറിയിച്ചിട്ടുണ്ട്. 

2017 ജനുവരിയലാണ് 13 ഉം 9 ഉം വയസുള്ള പെൺകുട്ടികളെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിൽ ബലാത്സംഗത്തെ തുടർന്നുള്ള ആത്മഹത്യയാണെന്ന് പൊലീസ് കണ്ടെത്തിയെങ്കിലും തെളിവുകളുടെ അഭാവത്തിൽ പ്രതികളെ കോടതി കുറ്റ വിമുക്തരാക്കുകയാരുന്നു. പ്രായപൂർത്തിയാകാത്ത ഒരു പ്രതിയടക്കം 5 പ്രതികളാണ് കേസിലുള്ളത്. ഇതിൽ പ്രദീപ്‌ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തതിനാൽ പ്രദീപിനെതിരായ നടപടി അവസാനിപ്പിക്കാൻ കോടതിയോട് ആവശ്യപ്പെടും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല യുവതി പ്രവേശനം; സർക്കാർ പ്രഖ്യാപനം പാഴ്വാക്കായി, 1587 കേസുകൾ ഇനിയും പിൻവലിക്കാനുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ
നിയമസഭാ തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥ മാറ്റത്തിൽ പുതിയ മാനദണ്ഡവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ