രക്ഷയില്ല, വരും ദിവസങ്ങളിലും കൊടുംചൂട്! 40 ഡിഗ്രിക്ക് മുകളിൽ 2 ജില്ലകളിൽ, 12 ജില്ലകളിൽ യെല്ലോ അലർട്ട്

Published : Apr 07, 2024, 05:09 PM ISTUpdated : Apr 07, 2024, 05:16 PM IST
രക്ഷയില്ല, വരും ദിവസങ്ങളിലും കൊടുംചൂട്! 40 ഡിഗ്രിക്ക് മുകളിൽ 2 ജില്ലകളിൽ, 12 ജില്ലകളിൽ യെല്ലോ അലർട്ട്

Synopsis

പാലാക്കാടാണ് അതിരൂക്ഷമായ ചൂട് അനുഭവപ്പെടുക. ജില്ലയിൽ 40 ഡിഗ്രി കടന്ന താപനില വരും ദിവസങ്ങളിൽ 41 ഡിഗ്രി വരെ ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും കൊടും ചൂട് തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിപ്പ്. ഇത് പ്രകാരം ഏപ്രിൽ 11 വരെ 12 ജില്ലകളിൽ യെലലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലാക്കാടാണ് അതിരൂക്ഷമായ ചൂട് അനുഭവപ്പെടുക. ജില്ലയിൽ 40 ഡിഗ്രി കടന്ന താപനില വരും ദിവസങ്ങളിൽ 41 ഡിഗ്രി വരെ ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. കൊല്ലം ജില്ലയിൽ  40 ഡിഗ്രി വരെയും തൃശൂർ ജില്ലയിൽ  39 ഡിഗ്രി വരെയും കണ്ണൂർ, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ 38 ഡിഗ്രി വരെയും താപനില ഉയർന്നേക്കുമെന്ന് മുന്നറിയിപ്പുണ്ട്. എറണാകുളം, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി വരെയും, തിരുവനന്തപുരം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി വരെയും ഉയരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഉയർന്ന താപനില മുന്നറിയിപ്പ് - മഞ്ഞ അലർട്ട്

2024 ഏപ്രിൽ 7 മുതൽ ഏപ്രിൽ 11 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41°C വരെയും, കൊല്ലം ജില്ലയിൽ ഉയർന്ന താപനില 40°C വരെയും തൃശൂർ ജില്ലയിൽ ഉയർന്ന താപനില 39°C വരെയും, കണ്ണൂർ, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ 38°C വരെയും, എറണാകുളം, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും  (സാധാരണയെക്കാൾ 2 - 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.  ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 ഏപ്രിൽ 7 മുതൽ ഏപ്രിൽ 11 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

അക്കൗണ്ട് മരവിപ്പിക്കൽ ദുരൂഹം, പാർട്ടിയെ വേട്ടയാടാനുള്ള ശ്രമം; ജനങ്ങൾ ബിജെപിക്ക് മറുപടി നൽകുമെന്നും യെച്ചൂരി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളിൽ അവധി, സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമടക്കും ബാധകം
ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ