ചരിത്രകാരൻ കെ എൻ പണിക്കർ അന്തരിച്ചു

Published : Mar 09, 2026, 05:06 PM IST
K N Panikkar

Synopsis

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചൊവ്വാഴ്ച പത്ത് മണി മുതൽ ജവഹർ നഗറിലെ വീട്ടിൽ പൊതുദർശനം നടത്തും. തുടർന്ന് വൈകിട്ട് നാല് മണിക്ക് ശാന്തികവാടത്തിൽ സംസ്‌കാരചടങ്ങുകൾ നടക്കും.

തിരുവനന്തപുരം: വിഖ്യാത ചരിത്രകാരൻ കെ എൻ പണിക്കർ അന്തരിച്ചു. 90 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചരിത്രത്തെ തൊഴിലാളി വർഗ വീക്ഷണത്തിലൂടെ വായിച്ച ഗവേഷക പ്രതിഭയാണ് വിട വാങ്ങിയത്. സംസ്കാരം നാളെ നടക്കും

ചൊവ്വാഴ്ച പത്ത് മണി മുതൽ ജവഹർ നഗറിലെ വീട്ടിൽ പൊതുദർശനം നടത്തും. തുടർന്ന് വൈകിട്ട് നാല് മണിക്ക് ശാന്തികവാടത്തിൽ സംസ്‌കാരചടങ്ങുകൾ നടക്കും. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍, കേരള ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ അധ്യക്ഷന്‍, ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ആദ്യ ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. മതേതര ജനാധിപത്യ പ്രസ്ഥാനങ്ങൾക്ക് നികത്താനാകാത്ത നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കളമശേരിയിലെ ലോഡ്‌ജിൽ നിന്ന് രണ്ട് പേർ പിടിയിൽ; 6.79 ഗ്രാം എംഡിഎംഎയും 56.98 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു
സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു, ചെറായിയിൽ വിനോദ സഞ്ചാരിക്ക് പാമ്പ് കടിയേറ്റു