കൊവിഡ് ഡ്യൂട്ടിയിലുള്ള ആരോഗ്യപ്രവർത്തകർക്ക് താമസസൗകര്യം ആവശ്യം തള്ളി കേരള ഹൗസ്

By Web TeamFirst Published Apr 25, 2020, 2:33 PM IST
Highlights

ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് അടക്കം നഴസസ് അസോസിയേഷൻ കത്തയച്ചിരുന്നു. ‌‌

ദില്ലി: കൊവിഡ് ഡ്യൂട്ടിയിലുള്ള മലയാളി നഴ്സുമാർക്ക് താമസസൗകര്യം ഒരുക്കൻ കഴിയില്ലെന്ന് ദില്ലി  കേരള ഹൗസ് അധികൃതർ. കുഞ്ഞുങ്ങളും പ്രായമായവരും വീടുകളിലുള്ള നഴ്സുമാർക്ക് ക്വാറന്റീനിൽ കഴിയാൻ താമസ സൗകര്യം നൽകമെന്ന് അഭ്യർത്ഥിച്ച് നഴ്സിംഗ് സംഘടനയായ ഇന്ത്യൻ പ്രഫഷണൽ നഴ്സസ് അസോസിയേഷൻ കേരളഹൗസ് അധികൃതരെ സമീപിച്ചിരുന്നു. 

എന്നാൽ കോവിഡ് ഡ്യൂട്ടി ചെയ്യുന്നവർക്ക് ക്വാറന്റീൻ സൗകര്യം നൽകണമെന്ന ആവശ്യം അധികൃത‍ർ തള്ളുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് അടക്കം നഴസസ് അസോസിയേഷൻ കത്തയച്ചിരുന്നു. ‌‌

എന്നാൽ സാങ്കേതിക പ്രശ്നങ്ങളും ജീവനക്കാരുടെ അപര്യാപ്തതയും ചൂണ്ടിക്കാട്ടിയാണ് കേരള ഹൗസ് അധികൃതർ ആവശ്യം തള്ളിയത്. രാജ്യത്തെ ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള മൂന്നാമത്തെ ഹോട്ട് സ്പോട്ടാണ് ദില്ലി. 2500-ലേറെ കൊവിഡ് രോഗികളാണ് ഇവിടെയുള്ളത്. 

click me!