കേരളം കടന്നുപോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ, ഖജനാവിൽ നിന്ന് ചോർച്ചയുണ്ടാകുന്നുവെന്ന് സതീശൻ

Published : Jul 28, 2026, 05:12 PM IST
VD Satheesan

Synopsis

പദ്ധതികൾ സമയം ബന്ധിതമായി തീർക്കാനുള്ള ചട്ടക്കൂടുകൾ ഉണ്ടാകും. കേരളത്തെ മുഴുവൻ തുറമുഖ നഗരമാക്കി മാറ്റുക എന്നത് സ്വപ്ന പദ്ധതിയാണെന്നും കൺസ്യൂമർ കേരളത്തെ മാനുഫാക്ചറിങ് കേരളമായി മാറ്റുമെന്നും സതീശൻ പറഞ്ഞു.

തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കെഎസ്എസ്ഐഎ എംഎസ്എംഇ പുരസ്കാര ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതുവരെ കാണാത്ത സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. നികുതി വർധിപ്പിച്ച് പ്രതിസന്ധി ഇല്ലാതാക്കുകയല്ല സർക്കാർ നയം. പലതരത്തിൽ ഖജനാവിൽ നിന്ന് ചോർച്ചയുണ്ടാകുന്നുണ്ടെന്നും വലിയ പദ്ധതികൾ നടപ്പാക്കുന്നതിലെ കാലതാമസവും പദ്ധതികൾ നീളുന്നതുമാണ് പ്രധാന കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഖജനാവിന്റെ ചോർച്ച അടയ്ക്കാനുള്ള കാർക്കശ്യം നിറഞ്ഞ തീരുമാനമാണ് സർക്കാർ എടുത്തിരിക്കുന്നത്. പദ്ധതികൾ സമയം ബന്ധിതമായി തീർക്കാനുള്ള ചട്ടക്കൂടുകൾ ഉണ്ടാകും. കേരളത്തെ മുഴുവൻ തുറമുഖ നഗരമാക്കി മാറ്റുക എന്നത് സ്വപ്ന പദ്ധതിയാണെന്നും കൺസ്യൂമർ കേരളത്തെ മാനുഫാക്ചറിങ് കേരളമായി മാറ്റുമെന്നും സതീശൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആലുവയിൽ നിന്നും കാണാതായ 12കാരിയെ കണ്ടെത്തി, കണ്ടെത്തിയത് പൂനയിൽ നിന്ന്, കുട്ടിയെ കണ്ടെത്തുന്നത് 4 ദിവസത്തിന് ശേഷം
പിണറായിയുടെ കത്ത്, തുടര്‍ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം, നീറ്റ് സമരങ്ങളിലെ കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു