കാലവർഷം എത്തി ഒരുമാസം പിന്നിട്ടു, കൂടുതൽ കണ്ണൂരിൽ, കേരളത്തിൽ ഇതുവരെ ലഭിച്ച മഴയുടെ അളവ് പുറത്തുവിട്ടു, 53% അധികം!

Published : Jun 24, 2025, 06:26 PM IST
Madhya Pradesh Heavy Rain

Synopsis

ഒരു മാസത്തിൽ 17 ദിവസവും സംസ്ഥാനത്തു ശരാശരിയിൽ കൂടുതൽ മഴ ലഭിച്ചു.

തിരുവനന്തപുരം: കാലവർഷം കേരളത്തിൽ എത്തി ഒരു മാസം പിന്നിടുമ്പോൾ 53 ശതമാനം അധിക മഴ. കാലാവസ്ഥ വകുപ്പിന്റെ ( IMD) കണക്ക് പ്രകാരം സംസ്ഥാനത്തു ഇതുവരെ 53% അധിക മഴ ലഭിച്ചെന്ന് വടക്കൻ ജില്ലകളായ കാസർകോട്, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് കൂടുതൽ മഴ ലഭിച്ചതെന്നും വ്യക്തമാക്കി. കണ്ണൂർ ( 1432 mm) ജില്ലയിലാണ് കൂടുതൽ മഴ ലഭിച്ചത്. 

ഒരു മാസത്തിൽ 17 ദിവസവും സംസ്ഥാനത്തു ശരാശരിയിൽ കൂടുതൽ മഴ ലഭിച്ചു. കാലവർഷം കേരളത്തിൽ എത്തിയ മെയ്‌ 24 മുതൽ 31 വരെ മാത്രം സംസ്ഥാനത് പെയ്തത് 440% അധിക മഴയാണെന്നും റിപ്പോർട്ടിൽ പറയുന്നു. അതോടൊപ്പം ശക്തമായ കാറ്റും ( 50-70 km/ hr) ഈ കാലയളവിൽ അനുഭവപ്പെട്ടു. തുടർന്നുള്ള 10 ദിവസം ദുർബലമായ കാലവർഷം 11ന് ശേഷം വീണ്ടും ശക്തമായി. 

15, 16 തീയതികളിൽ വടക്കൻ ജില്ലകളിൽ പ്രത്യേകിച്ച് കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ അതി തീവ്രമായ മഴ രേഖപെടുത്തി. നാളെ മുതൽ 28 വരെ മധ്യ, തെക്കൻ കേരളത്തിൽ മഴ ശക്തമാകും തുടരും. മെയ്‌ 24 മുതലുള്ള റെക്കോർഡ് പ്രകാരം കണ്ണൂർ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് കൂടുതൽ മിന്നൽ രേഖപ്പെടുത്തിയത്.

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം