തിരിച്ചടിക്കൊരുങ്ങി സർക്കാർ, യുഡിഎഫ് ഭരണകാലത്ത് സ്ഥിരപ്പെടുത്തിയവരുടെ വിവരം നൽകാൻ നിർദ്ദേശം

Published : Feb 09, 2021, 07:42 PM ISTUpdated : Feb 09, 2021, 08:47 PM IST
തിരിച്ചടിക്കൊരുങ്ങി സർക്കാർ, യുഡിഎഫ് ഭരണകാലത്ത് സ്ഥിരപ്പെടുത്തിയവരുടെ വിവരം നൽകാൻ നിർദ്ദേശം

Synopsis

കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് സ്ഥിരപ്പെടുത്തിയവരുടെ പട്ടിക നൽകാൻ എല്ലാ വകുപ്പുകൾക്കും മുഖ്യമന്ത്രി നിർദ്ദേശം നൽകി.

തിരുവനന്തപുരം: പിൻവാതിൽ നിയമനങ്ങൾക്കെതിരെ യുഡിഎഫ് പ്രതിഷേധം ശക്തമാക്കുന്നതിനിടെ തിരിച്ചടിക്കൊരുങ്ങി എൽഡിഎഫ് സർക്കാർ. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് സ്ഥിരപ്പെടുത്തിയവരുടെ വിവരങ്ങൾ നൽകാൻ എല്ലാ വകുപ്പ് സെക്രട്ടറിമാർക്കും മുഖ്യമന്ത്രി നിർദ്ദേശം നൽകി. ഇന്ന് തന്നെ റിപ്പോർട്ട് നൽകാനാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശം.

അതോടൊപ്പം ഇനി ഓരോ വകുപ്പിലും പൊതുമേഖല സ്ഥാപനങ്ങളിലും റിപ്പോർട്ട് ചെയ്യാനുള്ള ഒഴിവുകളുടെ എണ്ണവും അടിയന്തിരമായി കൈമാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പിൻവാതിൽ നിയമനങ്ങള്‍ പ്രതിപക്ഷം ശക്തമാക്കുമ്പോൾ തിരിച്ചടിക്കാനാണ് മുൻ സർക്കാരിൻറെ കാലത്തെ നിയമനങ്ങളുടെ കണക്കുകള്‍ ശേഖരിക്കുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ദിലീപിനെപ്പറ്റി നടിയ്ക്ക് ആദ്യഘട്ടത്തിൽ സംശയമോ പരാതിയോ ഉണ്ടായിരുന്നില്ല'; നടിയെ ആക്രമിച്ച കേസിലെ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്
'ഇക്കൊല്ലം മാറി'; എൽഡിഎഫിന്‍റെ 25 വർഷത്തെ കുത്തക തകർത്ത് യുഡിഎഫ് കൊയ്തത് ചരിത്ര വിജയം