
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ നാളെ പ്രഖ്യാപിച്ച സൂചന പണിമുടക്കിന് ഡയസ് നോണ്‍ ബാധകമാക്കി സംസ്ഥാന സര്‍ക്കാര്‍. അവശ്യ സര്‍വ്വീസ് നിയമമായ ഡയസ് നോണ്‍ പ്രഖ്യാപിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ സമരം നേരിടാനൊരുങ്ങുന്നത്. ഇതോടെ നാളെ സമരത്തിൻ്റെ ഭാഗമായി ജോലിക്ക് ഹാജരാകാതിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം ലഭിക്കില്ല. ശമ്പള പരിഷ്കരണത്തിലെ അപാകതകൾക്ക് എതിരെ അധ്യാപകരും സർക്കാർ ജീവനക്കാരുമാണ് നാളെ സൂചനാ പണിമുടക്ക് നടത്തുന്നത്. കഴിഞ്ഞ ആഴ്ചയാണ് പി.മോഹൻദാസ് അധ്യക്ഷനായ ശമ്പളപരിഷ്കരണ കമ്മീഷൻ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കുറഞ്ഞ ശമ്പളം 25000-ആയി ഉയര്‍ത്തണമെന്ന് കമ്മീഷൻ ശുപാര്‍ശ ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam