
തിരുവനന്തപുരം: നിർണ്ണായക എല്‍ഡിഎഫ് യോഗം ഇന്ന് ചേരും. മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ച വിഭജനം ഇന്നത്തോടെ പൂർത്തിയാക്കും. ജനാധിപത്യ കേരള കോൺഗ്രസ്, കേരള കോൺഗ്രസ് ബി, കോൺഗ്രസ് എസ്, ഐഎൻഎൽ എന്നീ ഒരു എംൽഎമാരുള്ള കക്ഷികൾക്ക് ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം നൽകാനാണ് ധാരണ. ആർക്കൊക്കെ ആദ്യം ഊഴം എന്നതിൽ ഇന്ന് തീരുമാനമുണ്ടാകും.
ആൻറണി രാജുവും ഗണേഷ്കുമാറും ആദ്യ രണ്ടര വർഷവും രാമചന്ദ്രൻ കടന്നപ്പള്ളിയും അഹമ്മദ് ദേവർകോവിലും അടുത്ത ടേമിലേക്കും എന്നായിരുന്നു ആലോചന. എന്നാൽ ആദ്യടേം നിർബന്ധം ഇല്ലെന്ന നിലപാട് ജനാധിപത്യ കേരള കോൺഗ്രസ് എംഎൽഎ
ആന്റണി രാജു സിപിഎം നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. അതേ സമയം ആദ്യം ടേം വേണമെന്നാണ് ഐഎൻഎല്ലിന്‍റെ ആവശ്യം. അങ്ങനെയെങ്കിൽ ഐഎൻഎൽ ആകും ആദ്യ ടേമിൽ മന്ത്രിയാകുക.
അതേ സമയം ടേം വ്യവസ്ഥയിൽ ഗണേഷിന് അതൃപ്തിയുണ്ട്. രണ്ട് മന്ത്രിസ്ഥാനം വേണമെന്ന് കേരള കോൺഗ്രസ് എം ഇന്നും ആവശ്യപ്പെടുമെങ്കിലും ഒന്ന് കിട്ടാനേ സാധ്യതയുള്ളൂ. ചീഫ് വിപ്പ് പദവി കൂടി കേരള കോൺഗ്രസ് എമ്മിന് ലഭിക്കും
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam