അത്ഭുതമൊന്നും ഉണ്ടായില്ല: ആന്തൂർ നഗരസഭയിൽ എതിരില്ലാതെ ഇടതുമുന്നണി

Published : Dec 16, 2020, 09:35 AM ISTUpdated : Dec 16, 2020, 09:44 AM IST
അത്ഭുതമൊന്നും ഉണ്ടായില്ല: ആന്തൂർ നഗരസഭയിൽ എതിരില്ലാതെ ഇടതുമുന്നണി

Synopsis

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലേത് പോലെ തന്നെ എതിരാളികൾ ഇല്ലാതെയാണ് ആന്തൂര്‍ മുൻസിപ്പാലിറ്റിയിൽ എൽഡിഎഫ് വിജയിച്ച് കയറിയത് 

കണ്ണൂര്‍ : ആന്തൂർ നഗരസഭയിൽ എതിരില്ലാതെ ഇടതുമുന്നണി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലേത് പോലെ തന്നെ എതിരാളികൾ ഇല്ലാതെയാണ് ആന്തൂര്‍ മുൻസിപ്പാലിറ്റിയിൽ എൽഡിഎഫ് വിജയിച്ച് കയറിയത് . 28 വാര്‍ഡുകളിലും ഇടത് സ്ഥാനാര്‍ത്ഥികൾ ജയിച്ചു കയറി.

അതിൽ തന്നെ ആറ് വാര്‍ഡിൽ ഇടത് സ്ഥാനാര്‍ത്ഥികൾക്ക് എതിരില്ലായിരുന്നു. 2015 ലാണ് ആന്തൂര്‍ നഗരസഭ രൂപമെടുക്കുന്നത്. അന്ന് 28 ൽ 28 ഡിവിഷനും സ്വന്തമാക്കിയാണ് ഇടത് മുന്നണി ഭരണം നേടിയെടുത്തത്.

ഏറ്റവും അധികം പാര്‍ട്ടി ഗ്രാമങ്ങളുള്ള പ്രദേശം കൂടിയാണിത്.  വ്യവസായി സാജന്‍റെ ആത്മഹത്യ അടക്കം വിവാദങ്ങൾ നിലനിൽക്കുന്ന നഗരസഭ കൂടിയായിരുന്നു ഇത്തവണ കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍. എന്നാല്‍, അതിനെയെല്ലാം പിന്നിലാക്കിയാണ് എല്‍ഡിഎഫ് മിന്നുന്ന വിജയം സ്വന്തമാക്കിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാട്ടില്‍ വിറക് ശേഖരിക്കാൻ പോയ മധ്യവയസ്കൻ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു, സംഭവം വയനാട്ടില്‍
ചലച്ചിത്ര പ്രവർത്തകയോട് ലൈംഗിക അതിക്രമം നടത്തിയ കേസ്; സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുൻ‌കൂർ ജാമ്യം