കന്നിയങ്കത്തിൽ മിന്നി ജമീലാ ശ്രീധരൻ; തിരുവനന്തപുരം മേയറാകുമോ ?

Published : Dec 16, 2020, 11:22 AM ISTUpdated : Dec 16, 2020, 11:27 AM IST
കന്നിയങ്കത്തിൽ മിന്നി ജമീലാ ശ്രീധരൻ; തിരുവനന്തപുരം മേയറാകുമോ ?

Synopsis

പേരൂര്‍ക്കട വാര്‍ഡിൽ നിന്നാണ് ജമീലാ ശ്രീധരൻ ജയിച്ച് കയറിയത് . മേയര്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെടുന്ന ആളാണ് ജമീല     

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലേക്ക് പേരൂര്‍ക്കടയിൽ നിന്ന ്ജയിച്ച് കയറി ജമീലാ ശ്രീധരൻ. 1559 വോട്ടാണ് ജമീല ശ്രീധരൻ ജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് രണ്ടാം സ്ഥാനത്ത്. 1263 വോട്ടാണ്  യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ മഞ്ചു നേടിയത്. മേയര്‍ സ്ഥാനം വനിതാ സംരവണം ആണെന്നിരിക്കെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നവരിൽ പ്രമുഖയാണ് ജമീല ശ്രീധരൻ. കന്നിയങ്കമായിരുന്നു ജമീലക്ക് പേരൂര്‍ക്കടയിൽ  . 

മേയര്‍ സ്ഥാനത്തേക്ക് ഇടതുമുന്നണി പരിഗണിച്ചിരുന്ന എജി ഒലീന കുന്നുകുഴിയിലും പുഷ്പലത നെടുങ്കാട് വാര്‍ഡിലും പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ മേയര്‍ സ്ഥാനത്തേക്ക് സജീവമായി ഉയര്‍ന്ന് വരുന്ന പേരു കൂടിയാകും ജമീലാ ശ്രീധരന്‍റേത് 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സര്‍ക്കാര്‍ സംരക്ഷണമോ? അഴിമതി കേസിൽ പ്രതിയായ ജയിൽ ഡിഐജി വിനോദ് കുമാറിനെതിരായ നടപടി വൈകുന്നു
ആരാകും കൊച്ചി മേയര്‍? ദീപ്തി മേരി വര്‍ഗീസിന് സാധ്യതയേറുന്നു, നിര്‍ണായക കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം 23ന്