
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടാക്കിയ മികച്ച നേട്ടത്തിൽ മന്ത്രിമാരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദ പെരുമഴയാണ് തെരഞ്ഞെടുപ്പിന് മുൻപ് ഉണ്ടായത്. നേടിയത് ഉജ്വല വിജയമെന്ന് മന്ത്രിസഭ യോഗം വിലയിരുത്തി.
ജില്ലകളുടെ ചുമതല വഹിച്ച മന്ത്രിമാരെ മുഖ്യമന്ത്രി മന്ത്രി സഭ യോഗത്തിൽ അഭിനന്ദിച്ചു.
സർക്കാരിൻ്റെ ജനക്ഷേമപദ്ധതികൾ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്തു എന്നാണ് മന്ത്രിസഭാ യോഗത്തിന്‍റെ വിലയിരുത്തൽ . കേരളം മുന്നോട്ട് വച്ച ബദൽ നയം ജനങ്ങൾ ഏറ്റെടുത്തന്നും മന്ത്രിസഭ യോഗത്തിൽ അഭിപ്രായം ഉയര്‍ന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam