വാര്‍ഡ് വിഭജന തീരുമാനം ഇനിയും വൈകരുത്; സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ

By Web TeamFirst Published Jan 18, 2020, 12:56 PM IST
Highlights

വാർഡ് വിഭജനത്തിനുള്ള നടപടിക്രമങ്ങൾ തുടങ്ങാൻ വൈകിയെന്ന് സമ്മതിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. എന്നാൽ സർക്കാർ തീരുമാനം എടുത്താൽ വേഗം നടപ്പാക്കുമെന്നും വി ഭാസ്ക്കരൻ ഏഷ്യാനെറ്റ് ന്യൂസിനോട്

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി 2015 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി പുതുക്കൽ നടപടികൾ തുടങ്ങിയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രതിപക്ഷം കോടതിയെ സമീപിച്ചെങ്കിലും നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും വി ഭാസ്ക്കരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒരു വർഡിൽ ശരാശരി നൂറ് പേരെ മാത്രമേ പുതുതായി ചേർക്കാനുള്ളൂ എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിച്ചു. "

വാര്‍ഡ് വിഭജനക്കാര്യത്തിൽ നടപടി ക്രമങ്ങൾ തുടങ്ങാൻ വൈകിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ സമ്മതിച്ചു. വൈകിയെന്നത് യാഥാര്‍ത്ഥ്യമാണ്. അത് അൽപ്പം ബുദ്ധിമുട്ട ് ഉണ്ടാക്കുന്നതുമാണ്. വാര്‍ഡ് വിഭജനക്കാര്യത്തിൽ സര്‍ക്കാര്‍ നേരത്തെ തീരുമാനം എടുത്തെങ്കിൽ കാര്യങ്ങൾ എളുപ്പമായേനെ എന്നും കമ്മീഷൻ വ്യക്തമാക്കി. 

തുടര്‍ന്ന് വായിക്കാം: വാര്‍ഡ് വിഭജനം: ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ട്, ഗവര്‍ണറുടെ അനുമതി വേണ്ടെന്ന് വിലയിരുത്തല്‍...
 

സര്‍ക്കാര്‍ നയപരമായ തീരുമാനം എടുത്താൽ അൽപം ബുദ്ധിമുട്ടിയാണെങ്കിലും വാര്‍ഡ് വിഭജന നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കാൻ കമ്മീഷൻ ഒരുക്കമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 

തുടര്‍ന്ന് വായിക്കാം: 

 

click me!