തദ്ദേശ തെരഞ്ഞെടുപ്പ്; നാളെ മുതൽ വോട്ടര്‍ പട്ടികയിൽ പേര് ചേർക്കാം

Published : Mar 07, 2020, 05:02 PM IST
തദ്ദേശ തെരഞ്ഞെടുപ്പ്; നാളെ മുതൽ വോട്ടര്‍ പട്ടികയിൽ പേര് ചേർക്കാം

Synopsis

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് 2019-ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി.

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി 2015 ലെ  വോട്ടര്‍ പട്ടിക ആധാരമാക്കിയുള്ള പുതുക്കല്‍ നടപടി തുടങ്ങി. പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി നാളെ മുതല്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. മാര്‍ച്ച് 16 വൈകുന്നേരം 5 മണിവരെ അപേക്ഷ സമര്‍പ്പിക്കാം. മാര്‍ച്ച് 25 ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് 2019-ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. 

തദ്ദേശസ്വയംഭരണസ്ഥാപന തെരഞ്ഞെടുപ്പിനായി 2015-ലെ വോട്ടര്‍പട്ടിക ഉപയോഗിക്കാം എന്നായിരുന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റേയും സംസ്ഥാന സര്‍ക്കാരിന്‍റേയും നിലപാട്. എന്നാല്‍ ഈ നിലപാട് ചോദ്യം ചെയ്ത് യുഡിഎഫ് കേരള ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 2019- ലോക്സഭാ തെരഞ്ഞെടുപ്പ് സമീപകാലത്താണ് കഴിഞ്ഞതെന്നും ഈ പട്ടിക ഉപയോഗിക്കുകയാണ് വേണ്ടതെന്നും മറിച്ച് 2015-ലെ പട്ടിക പുതുക്കുന്നത് ജനങ്ങള്‍ക്ക് ഇരട്ടി ബുദ്ധിമുട്ട് സൃഷ്ടിക്കും എന്നുമായിരുന്നു യുഡിഎഫിന്‍റെ വാദം. യുഡിഎഫിന്‍റെ ഹര്‍ജി പരിഗണിച്ച കേരള ഹൈക്കോടതി 2019-ലെ പട്ടിക ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തിക്കൂടെയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറോട് ചോദിക്കുകയും തുടര്‍ന്ന് ഈ രീതിയില്‍ വിധി പുറപ്പെടുവിക്കുകയുമായിരുന്നു. 

Read More: തദ്ദേശ തെരഞ്ഞെടുപ്പിന് പുതിയ വോട്ടര്‍ പട്ടിക: ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി...

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്വന്തമായി വാട്സാപ് ഗ്രൂപ്പ് തുടങ്ങി ജി സുധാകരൻ, അമ്പലപ്പുഴയിൽ മത്സരിക്കുമെന്ന അഭ്യൂഹം നിലിനിൽക്കെ നീക്കം
'കൊച്ചിയിൽ വരുന്നത് എപ്പോഴും നല്ല അനുഭവം, 10,800 കോടിയുടെ പദ്ധതികളുടെ ഈ നാടിന്‍റെ വികസനത്തിന് വേഗത വരും'; പ്രധാനമന്ത്രി