
തിരുവനന്തപുരം: സ്ഥാനാർത്ഥികളുടെ നിര്യാണത്തെത്തുടർന്ന് മാറ്റിവെച്ച സംസ്ഥാനത്തെ മൂന്ന് തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. രാഷ്ട്രീയ ഉറ്റുനോക്കിയ തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. 83 വോട്ടുകൾക്കാണ് കോൺഗ്രസിന്റെ കെ എച്ച്സു ധീർഖാൻ, എൽഡിഎഫ്എഫിന്റെ സിറ്റിംഗ് സിറ്റിൽ ജയിച്ചത്. പിറവം പാമ്പാക്കുട വാർഡിലെ ഓണക്കൂർ വാർഡിൽ എൽഡിഎഫ് ജയിച്ചു. മലപ്പുറം മൂത്തേടം പായിപാടം വാർഡിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന മുസ്ലീം ലീഗിന്‍റെ സ്ഥാനാര്‍ത്ഥിക്കാണ് ജയം.
രണ്ട് മാസം നീണ്ട പ്രചാരണത്തിനൊടുവിൽ നടന്ന വോട്ടെടുപ്പ്. എൽഡിഎഫിന്റെ ശക്തികേന്ദ്രത്തിൽ യുഡിഎഫ് ഓടി കയറി. തുടക്കം മുതൽ യുഡിഎഫിനായിരുന്നു ലീഡ്. ഇടയ്ക്ക് എൽഡിഎഫ് സ്ഥാനാർത്ഥി എൻ നൗഷാദ് ലീഡ് പിടിച്ചെങ്കിലും, ക്രിസ്ത്യൻ മേഖലകൾ കോൺഗ്രസിനെ തുണച്ചു. എൻഡിഎഫ് വിമത സ്ഥാനർത്ഥി പിടിച്ച 118 വോട്ട് മത്സരത്തിൽ നിർണായകമായി. രണ്ട് ടേമിലും എൽഡിഎഫ് ജയിച്ച വാർഡിൽ ഇനി കോൺഗ്രസിന്റെ കെ എച്ച് സുധീർഖാൻ കൗൺസിലർ. ഇതോടെ യുഡിഎഫ് കക്ഷിനില 20ആയി. 2020നേക്കാൾ ഇരട്ടി. ബിജെപി സ്ഥാനാർത്ഥി സർവശക്തിപുരം ബിനു മൂന്നാം സ്ഥാനത്തായി. വിഴിഞ്ഞത്ത് ജയിച്ചാൽ കോർപ്പറേഷനിൽ സ്വന്തം നിലയ്ക്ക് കേവല ഭൂരിപക്ഷം ഉറപ്പാക്കാമെന്ന ബിജെപി പ്രതീക്ഷ ഫലിച്ചില്ല. ഒരു സ്വതന്ത്രന്റെ പിന്തുണയോടെ കേവലഭൂരിപക്ഷം ബിജെപിക്കുള്ളതിനാൽ, വിഴിഞ്ഞത്തെ ഫലം തത്കാലത്തേക്ക് കോർപ്പറേഷൻ ഭരണത്തെ ബാധിക്കില്ല. എന്നാൽ ഒരു സ്വതന്ത്രൻ ഉൾപ്പടെ പ്രതിപക്ഷ നിരയിൽ ഇപ്പോൾ 50പേർ. ഇനി കോർപ്പറേഷനിലെ ഓരോ നീക്കവും നിർണായകമാകും.
പിറവം പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂർ വാർഡ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ സി ബി രാജീവ് 221 വോട്ടിനാണ് ജയിച്ചത്. 15 വാർഡുകളുള്ള പഞ്ചായത്തിൽ 9 അംഗങ്ങളോടെയുള്ള യുഡിഎഫ് ഭരണത്തെ ഫലം ബാധിക്കില്ല. മലപ്പുറം മൂത്തേടം പായിംപാടം വാര്‍ഡില്‍ നടന്ന ഉപതെരെഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിലെ കൊരമ്പയിലെ സുബൈ 222 വോട്ടുകൾക്കാണ് ജയിച്ചത്. ഇതോടെ 18 അംഗപഞ്ചായത്തിൽ യുഡിഎഫ് 17 പേരായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam