
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങിയപ്പോൾ തന്നെ ശക്തമായ പോളിങ്. അഞ്ച് ജില്ലകളിലും ആദ്യ മിനിറ്റുകളിൽ തന്നെ ശക്തമായ പോളിങ് രേഖപ്പെടുത്തി. ഔദ്യോഗിക കണക്ക് പ്രകാരം 17 ശതമാനം പോളിങാണ് ആദ്യത്തെ ഒരു മണിക്കൂറില്‍ രേഖപ്പെടുത്തിയത്. വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. പാലക്കാട്ടാണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്.
രണ്ടാം ഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് പോളിങ് ശതമാനം
| ആകെ വോട്ടിങ് ശതമാനം (9.25 AM) | 17% |
|---|---|
| വയനാട് | 17.77% |
| പാലക്കാട് | 16.67% |
| തൃശൂര്‍ | 17.04% |
| എറണാകുളം | 16.76% |
| കോട്ടയം | 17.49% |
കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് , വയനാട് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ട തെരഞ്ഞെടുപ്പിലേതിന് സമാനമായി ഇന്നും അതിരാവിലെ വോട്ടർമാരുടെ നീണ്ട ക്യൂവാണ് ബൂത്തുകൾക്ക് മുന്നിൽ കാണാനാവുന്നത്. എല്ലാ ജില്ലകളിലും സ്ഥിതി സമാനമാണ്.
ഏഴ് മണിക്ക് മുൻപേ വോട്ട് രേഖപ്പെടുത്തി മന്ത്രി മൊയ്തീൻ; നടപടി ആവശ്യപ്പെട്ട് അനിൽ അക്കര
കോട്ടയം, എറണാകുളം, തൃശൂർ, വയനാട്, പാലക്കാട് ജില്ലകളിലെ 99 ലക്ഷത്തോളം വോട്ടര്‍മാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്. 457 തദ്ദേശ സ്ഥാപനങ്ങളിലെ 8,116 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറുവരെയാണ് പോളിംഗ്. ഇന്നലെ മൂന്ന് മണിക്ക് ശേഷം കൊവിഡ് സ്ഥിരീകരിച്ചവർക്ക് പി പി ഇ കിറ്റണിഞ്ഞ് പോളിംഗിന്റെ അവസാന മണിക്കൂറിൽ വോട്ട് ചെയ്യാം. കോട്ടയത്ത് കേരള കോൺഗ്രസ് എം, ജോസഫ് വിഭാഗങ്ങൾക്ക് അഭിമാനപ്പോരാട്ടമാണ് ഇന്നത്തെ വോട്ടെടുപ്പ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam