തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യ ഘട്ടത്തിൽ മികച്ച പോളിംഗ്, വോട്ടെടുപ്പ് സമയം അവസാനിച്ചു; രണ്ടാം ഘട്ട ജില്ലകളിൽ കലാശക്കൊട്ട്

Published : Dec 09, 2025, 06:49 PM ISTUpdated : Dec 09, 2025, 09:50 PM IST
local body election polling

Synopsis

ഏറ്റവും കൂടുതൽ പോളിംഗ് എറണാകുളം ജില്ലയിലാണ് (74.21%). കുറവ് പോളിങ് പത്തനതിട്ടയിലാണ് (66.55%).

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 7 ജില്ലകളില്‍ നടന്ന വോട്ടെടുപ്പില്‍ മികച്ച പോളിംഗ്. സംസ്ഥാന തെര. കമ്മീഷൻ്റെ കണക്ക് അനുസരിച്ച് 70.9 ശതമാനം പോളിംഗാണ് ആദ്യഘട്ടത്തിൽ രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ പോളിംഗ് എറണാകുളം ജില്ലയിലാണ് (74.58%). കുറവ് പോളിങ് പത്തനതിട്ടയിലാണ് (66.78%). തിരുവനന്തപുരം (67.4%),  കൊല്ലം (70.36%), ആലപ്പുഴ (73.76%), കോട്ടയം (70.96%), ഇടുക്കി (71.77%) എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിംഗ്. വോട്ടെടുപ്പ് സമയം കഴിഞ്ഞിട്ടും പലയിടത്തും ബൂത്തുകൾക്ക് മുന്നിൽ നീണ്ട നിരയാണ് ഉള്ളത്. വരിയിൽ ഉള്ളവര്‍ക്ക് ടോക്കൺ നൽകി വോട്ടുചെയ്യാൻ അനുവദിക്കുന്നുണ്ട്. ഈ കണക്ക് അന്തിമം അല്ലെന്നും അവസാന പോളിംഗ് ശതമാന കണക്കുകൾ നാളെ പുറത്ത് വിടുമെന്നും സംസ്ഥാന തെര. കമ്മീഷണർ അറിയിച്ചു. 75 ശതമാന പോളിംഗ് കടക്കുമെന്നാണ് പ്രതീക്ഷയെന്ന് സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി.

ജനാധിപത്യത്തിൻ്റെ ആ വലിയ ഉത്സവത്തിൽ അണിചേരാൻ രാവിലെ മുതൽ ബൂത്തുകളിൽ തിരക്ക് തുടങ്ങിയിരുന്നു. 7 മണിക്കാണ് പോളിംഗ് തുടങ്ങിയത് എങ്കിലും അതിനും മുമ്പെ ആളുകളെത്തി വരി നിന്നു. ആദ്യ മണിക്കൂറിൽ പോളിംഗ് കുതിച്ചപ്പോൾ പ്രതീക്ഷിച്ചത് കനത്ത പോളിംഗാണ്. പക്ഷെ ഉച്ചയോടെ മന്ദഗതിയിലായി. ഉച്ചയ്ക്ക് ശേഷമാണ് പിന്നീട് പോളിംഗ് ശതമാനം കൂടിതുടങ്ങിയത്. ഇഞ്ചോടിഞ്ച് ത്രികോണപ്പോരുള്ള തിരുവനന്തപുരം കോർപ്പറേഷനിൽ മുന്നണികളുടെ കണക്ക് തെറ്റിച്ചാണ് കുറഞ്ഞ പോളിംഗ്. പക്ഷെ വോട്ടർ പട്ടികയിലെ പ്രശ്നങ്ങളാണ് ശതമാനത്തിലെ കുറവിന് കാരണമെന്നാണ് നേതാക്കൾ ആശ്വസിക്കുന്നത്. കോർപ്പറേഷനിൽ ശക്തമായ മത്സരമുള്ള വാർഡുകളിൽ 70 ന് മുകളിലേക്ക് പോയിട്ടുണ്ട് പോളിംഗ്. എറണാകുളം കോർപ്പറേഷനിലും പ്രതീക്ഷിച്ച പോളിംഗ് ഉണ്ടായില്ല. പക്ഷെ ജില്ലയിൽ തുടക്കം മുതൽ ശക്തമായ പോളിംഗാണ് രേഖപ്പെടുത്തിയത്. ആലപ്പുഴയിൽ രാവിലെ മുതല്‍ പോളിംഗ് ശതമാനം മേലോട്ടായിരുന്നു. ഇടുക്കിയിലും പത്തനംതിട്ടയിലും കോട്ടയത്തും രാവില മുതൽ തിരക്കായിരുന്നു.  

ചരിത്രമുന്നേറ്റം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. അതേസമയം, ഭരണമാറ്റത്തിന്റെ തുടക്കമായിരിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ പ്രതികരണം. കേരളം മാറി ചിന്തിക്കുമെന്ന് ബിജെപി നേത്വത്വവും അഭിപ്രായപ്പെട്ടു. അതിനിടെ, രണ്ടാംഘട്ട വോട്ടെടുപ്പിനൊരുങ്ങുന്ന 7 ജില്ലകളിൽ പരസ്യ പ്രചാരണം അവസാനിച്ചു. കലാശക്കൊട്ട് ആവേശമാക്കി മുന്നണികൾ. ഒഞ്ചിയത്തും പൂക്കോട്ടൂരിലും സംഘർഷമുണ്ടായി. തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളില്‍ മറ്റന്നാളാണ് ജനവിധി.

ആലപ്പുഴ (9:00 pm)

തദ്ദേശ തെരഞ്ഞെടുപ്പിൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം ആലപ്പുഴ ജില്ലയിൽ 73.75 ശതമാനം പോളിംഗ് രേഖപ്പെടുത്തി. നിലവിലെ കണക്കുകൾ പ്രകാരം 1329368 പേർ വോട്ട് ചെയ്തു. ആകെ 1802555 വോട്ടർമാരാണ് ജില്ലയിലുള്ളത്. (കണക്ക് അന്തിമമല്ല)

നഗരസഭ

*ഹരിപ്പാട് നഗരസഭ - 71.39%

*കായംകുളം നഗരസഭ - 72.6%

*മാവേലിക്കര നഗരസഭ - 64.89%

*ചെങ്ങന്നൂർ - 65.52%

*ആലപ്പുഴ നഗരസഭ - 66.56%

*ചേർത്തല നഗരസഭ - 80.97%

ബ്ലോക്ക് പഞ്ചായത്തുകൾ

*തൈക്കാട്ടുശ്ശേരി ബ്ലോക്ക് - 82.7%

*പട്ടണക്കാട് ബ്ലോക്ക്- 79.31%

*കഞ്ഞിക്കുഴി ബ്ലോക്ക് - 79.85%

*ആര്യാട് ബ്ലോക്ക് - 77.85%

*അമ്പലപ്പുഴ ബ്ലോക്ക്- 78.75%

*ചമ്പക്കുളം ബ്ലോക്ക്- 68.86%

*വെളിയനാട് ബ്ലോക്ക് - 74.33%

*ചെങ്ങന്നൂര്‍ ബ്ലോക്ക്- 67.89%

*ഹരിപ്പാട് ബ്ലോക്ക് - 74.87%

*മാവേലിക്കര ബ്ലോക്ക് - 68.27%

*ഭരണിക്കാവ് ബ്ലോക്ക്- 71.68%

*മുതുകുളം ബ്ലോക്ക് - 72.86%

ജില്ലയിലെ 72 ഗ്രാമപഞ്ചായത്തുകൾ 12 ബ്ലോക്ക് പഞ്ചായത്തുകൾ ആറ് നഗരസഭകൾ ജില്ലാ പഞ്ചായത്ത് എന്നിവയുടെ ഭരണസാരഥികളെ കണ്ടെത്തുന്നതിന് നടത്തിയ തിരഞ്ഞെടുപ്പിൽ 5395 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. വോട്ടര്‍പട്ടികപ്രകാരം ജില്ലയിൽ 1802555 വോട്ടർമാരാണ് ഉള്ളത് ഇതിൽ 960976 സ്ത്രീ വോട്ടർമാരും 841567 പുരുഷ വോട്ടർമാരും 12 ട്രാൻസ്ജെൻഡർമാരും ഉൾപ്പെടുന്നു.

കോട്ടയത്ത് ഏറ്റവും കൂടുതൽ പോളിംഗ് ഈരാറ്റുപേട്ട നഗരസഭയിൽ

നഗരസഭ ചങ്ങനാശേരി: 67.17% കോട്ടയം:67.03% വൈക്കം: 73.46% പാലാ :67.4% ഏറ്റുമാനൂർ: 68.67% ഈരാറ്റുപേട്ട: 84.39%

ബ്ലോക്ക് പഞ്ചായത്തുകൾ

ഏറ്റുമാനൂർ:70.43% ഉഴവൂർ :66.43% ളാലം :68.04% ഈരാറ്റുപേട്ട : 70.7% പാമ്പാടി : 70.29% മാടപ്പള്ളി :65.8% വാഴൂർ :69.8% കാഞ്ഞിരപ്പള്ളി: 69.26% പള്ളം:68.35% വൈക്കം: 77.5% കടുത്തുരുത്തി: 70.1%

എറണാകുളം 

എറണാകുളം ജില്ലയിൽ 7. 30 PM വരെ 74.51% വോട്ട് രേഖപ്പെടുത്തി

കൊല്ലം (8:30 pm)

കൊല്ലം ജില്ലയിൽ നിലവിൽ 15,98,143 പേർ വോട്ട് രേഖപ്പെടുത്തി. ആകെ 22,71,343 വോട്ടർമാരാണ് ജില്ലയിലുള്ളത്.

കോർപ്പറേഷൻ- 63.26%

നഗരസഭ

1. പരവൂർ- 69.18% 2. പുനലൂർ- 68.85% 3. കരുനാഗപ്പള്ളി- 74.02% 4. കൊട്ടാരക്കര- 66.19%

പത്തനംതിട്ട (വൈകിട്ട് 7.30)

പത്തനംതിട്ട ജില്ലയില്‍ ആകെ 66.78 ശതമാനം പോളിംഗ് രേഖപ്പെടുത്തി. (അന്തിമ കണക്കെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ ഇതില്‍ വ്യതിയാനം ഉണ്ടാകും). ആകെ 10,62,756 വോട്ടര്‍മാരില്‍ 7,09, 695 പേര്‍ വോട്ട് ചെയ്തു. പുരുഷ വോട്ടർമാർ 3,30, 212 (67.28 ശതമാനം) സ്ത്രീ വോട്ടർമാർ 3,79, 482 (66.35 ശതമാനം) ട്രാൻസ് ജെൻഡർ ഒന്ന് (33.33 ശതമാനം) എന്നിങ്ങനെ വോട്ട് രേഖപ്പെടുത്തി. അടൂര്‍ നഗരസഭയില്‍ 64 ശതമാനം, പത്തനംതിട്ട നഗരസഭയില്‍ 67.87, തിരുവല്ല നഗരസഭയില്‍ 60.83, പന്തളം നഗരസഭയില്‍ 71.28 ശതമാനവുമാണ് വോട്ട് രേഖപ്പെടുത്തിയത്. പുളിക്കീഴ് ബ്ലോക്കില്‍ 66.75, മല്ലപ്പള്ളി ബ്ലോക്കില്‍ 66.94, കോയിപ്രം ബ്ലോക്കില്‍ 64.15, റാന്നി ബ്ലോക്കില്‍ 66.24, ഇലന്തൂര്‍ ബ്ലോക്കില്‍ 66.69, പറക്കോട് ബ്ലോക്കില്‍ 68.25, പന്തളം ബ്ലോക്കില്‍ 68.66, കോന്നി ബ്ലോക്കില്‍ 67.53 ശതമാനം എന്നിങ്ങനെയാണ് പോളിംഗ്. രാവിലെ ഒമ്പതിന് 1,54,254 പേര്‍ (14.51 ശതമാനം) വോട്ട് രേഖപ്പെടുത്തി. 10 ന് 2,25,525 പേര്‍ (21.22 ശതമാനം) വോട്ടുചെയ്തു. 11 ന് ആകെ 3,21,560 പേര്‍ ( 30.22 ശതമാനം) വോട്ടു രേഖപ്പെടുത്തി. ഉച്ചക്ക് 12 ന് 4,08,273 പേര്‍ (38.42 ശതമാനം) വോട്ടു ചെയ്തു. ഉച്ചയ്ക്ക് ഒരു മണി വരെ ആകെ 4,73,087 പേര്‍ ( 44.51 ശതമാനം) വോട്ട് അവകാശം വിനിയോഗിച്ചു. രണ്ടു മണിയോടെ ജില്ലയിലെ വോട്ടിംഗ് 50 ശതമാനം പിന്നിട്ടു. ഉച്ചകഴിഞ്ഞ് രണ്ടിന് ശേഷം 4,99,501 പേര്‍ (50.01 ശതമാനം) വോട്ടവകാശം വിനിയോഗിച്ചു. വൈകിട്ട് മൂന്ന്, നാല്, അഞ്ചിന് 5,84,807 പേര്‍ (55.03 ശതമാനം), 6,49,981 (61.11 ശതമാനം), 6,87,599 പേര്‍ (64.69 ശതമാനം) എന്നിങ്ങനെയാണ് കണക്ക്. വൈകിട്ട് ആറോടെ 7,03,764 പേര്‍(66.22 ശതമാനം) വോട്ടു രേഖപ്പെടുത്തി.

ഇടുക്കി (8.15 pm)

ഇടുക്കി ജില്ലയിൽ അവസാനം പുറത്ത് വന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ 6,54,070 പേർ വോട്ട് രേഖപ്പെടുത്തി. ആകെ 9,121,33 വോട്ടർമാരാണ് ജില്ലയിലുള്ളത്.

വോട്ട് ചെയ്ത സ്ത്രീകൾ : 3,25,029

വോട്ട് ചെയ്ത പുരുഷന്മാർ : 3,29,034

വോട്ട് ചെയ്ത ട്രാൻസ്ജെൻഡേഴ്സ് : 7

പോളിംഗ് ശതമാനം 71.71%

നഗരസഭ

• തൊടുപുഴ - 79.17% * കട്ടപ്പന - 70.67%

ബ്ലോക്ക് പഞ്ചായത്തുകൾ

* ദേവികുളം - 70.02% * നെടുങ്കണ്ടം - 74.41% * ഇളംദേശം - 76.49% * ഇടുക്കി - 68.03% * കട്ടപ്പന - 72.38% * തൊടുപുഴ - 74.72% * അഴുത - 67.31% * അടിമാലി - 69.37%

52 ഗ്രാമപഞ്ചായത്തുകളും 8 ബ്ലോക്ക് പഞ്ചായത്തുകളും രണ്ട് നഗരസഭകളും ജില്ലാ പഞ്ചായത്തും ഉള്‍പ്പെടെ 63 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 1036 നിയോജകമണ്ഡലം/വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ജില്ലയില്‍ 3100 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. അന്തിമ വോട്ടര്‍പട്ടികപ്രകാരം ജില്ലയില്‍ 9,121,33 വോട്ടര്‍മാരുണ്ട്. ഇതില്‍ 4,43,521 പുരുഷന്‍മാരും 4,68,602 സ്ത്രീകളും 10 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 10 പേര്‍ പ്രവാസികളാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ ബലാത്സംഗക്കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുഹൃത്തും രണ്ടാം പ്രതിയുമായ ജോബി
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി ആസൂത്രിതമെന്ന് സണ്ണി ജോസഫ്, 'രാഷ്ട്രീയ പ്രേരിതമാണെന്ന് വിലയിരുത്താം'