ഐശ്വര്യത്തിന്റേയും കാർഷിക സമൃദ്ധിയുടേയും ഓർമകൾ പുതുക്കി ഇന്ന് വിഷു. കണിയൊരുക്കിയും കൈനീട്ടം നൽകിയും വിഷു ആഘോഷത്തിലാണ് മലയാളി. കാർഷിക സമൃദ്ധിയുടെ പോയകാലത്തെ സ്മരണകൾക്കൊപ്പം വരാനിരിക്കുന്ന നല്ല നാളുകളുടെ പ്രതീക്ഷകൂടിയാണ് ഒരോ വിഷുവും.

12:08 PM (IST) Apr 15
അരികൊമ്പനെ പറമ്പികുളത്തേക്ക് മാറ്റാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. ഉത്തരവ് ഉടൻ സ്റ്റേ ചെയ്യണമെന്നാണ് സര്‍ക്കാരിന്‍റെ ആവശ്യം. ഉപദ്രവകാരികളായ വന്യമൃഗങ്ങളുടെ കാര്യത്തിൽ വന്യജീവി സംരക്ഷണ വകുപ്പ് പ്രകാരം നടപടിയെടുക്കാൻ അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.
08:48 AM (IST) Apr 15
അരിക്കൊന്പനെ ധരിപ്പിക്കുന്നതിനുള്ള റേഡിയോ കോളർ നാളെ എത്തിക്കും. അസമിൽ നിന്ന് വിമാനമാർഗം കോയന്പത്തൂരിലേക്കാണ് റേഡിയോ കോളർ കൊണ്ട് വരുന്നത്. തുടർന്ന് വനംവകുപ്പ് ജീവനക്കാർ കോയന്പത്തൂരിൽ പോയി റേഡിയോ കോളർ കൈപ്പറ്റും.
07:32 AM (IST) Apr 15
തിരുവനന്തപുരം: വിഷു ദിനത്തിൽ ക്രൈസ്തവ വിശ്വാസികളെ വീട്ടിലേക്ക് ക്ഷണിച്ച് സൽക്കരിക്കാൻ ബിജെപി. ഈസ്റ്റർ ദിനത്തിൽ അരമനകളിലും വിശ്വാസികളുടെ വീട്ടിലേക്കും ബിജെപി നടത്തിയ സ്നേഹയാത്രയുടെ തുടർച്ചയാണിത്. വിഷുക്കൈനീട്ടവും നൽകും. പരസ്പരമുള്ള സൗഹൃദ കൂട്ടായ്മ എല്ലാ മാസവും നടത്താനാണ് ബിജെപിയുടെ തീരുമാനം. പെരുന്നാളിന് മുസ്ലീം വിശ്വാസികളുടെ വീടുകൾ സന്ദർശിക്കാനും ബിജെപി തീരുമാനമുണ്ട്. Read More
07:31 AM (IST) Apr 15
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരും. പ്രത്യേക മുന്നറിയിപ്പ് ഒരു ജില്ലയിലും പുറപ്പെടുവിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ താപനില ഉയരാൻ സാധ്യത ഇല്ല. പക്ഷെ ജാഗ്രത തുടരണം. പകൽ 11 മണി മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ സൂര്യപ്രകാശം തുടർച്ചയായി ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. Read More
07:30 AM (IST) Apr 15
ഐശ്വര്യത്തിന്റേയും കാർഷിക സമൃദ്ധിയുടേയും ഓർമകൾ പുതുക്കി ഇന്ന് വിഷു. കണിയൊരുക്കിയും കൈനീട്ടം നൽകിയും വിഷു ആഘോഷത്തിലാണ് മലയാളി. കാർഷിക സമൃദ്ധിയുടെ പോയകാലത്തെ സ്മരണകൾക്കൊപ്പം വരാനിരിക്കുന്ന നല്ല നാളുകളുടെ പ്രതീക്ഷകൂടിയാണ് ഒരോ വിഷുവും. Read More