പരസ്പരമുള്ള സൗഹൃദ കൂട്ടായ്മ എല്ലാ മാസവും നടത്താനാണ് ബിജെപിയുടെ തീരുമാനം. പെരുന്നാളിന് മുസ്ലീം വിശ്വാസികളുടെ വീടുകൾ സന്ദർശിക്കാനും ബിജെപി തീരുമാനമുണ്ട്.

തിരുവനന്തപുരം: വിഷു ദിനത്തിൽ ക്രൈസ്തവ വിശ്വാസികളെ വീട്ടിലേക്ക് ക്ഷണിച്ച് സൽക്കരിക്കാൻ ബിജെപി. ഈസ്റ്റർ ദിനത്തിൽ അരമനകളിലും വിശ്വാസികളുടെ വീട്ടിലേക്കും ബിജെപി നടത്തിയ സ്നേഹയാത്രയുടെ തുടർച്ചയാണിത്. വിഷുക്കൈനീട്ടവും നൽകും. പരസ്പരമുള്ള സൗഹൃദ കൂട്ടായ്മ എല്ലാ മാസവും നടത്താനാണ് ബിജെപിയുടെ തീരുമാനം. പെരുന്നാളിന് മുസ്ലീം വിശ്വാസികളുടെ വീടുകൾ സന്ദർശിക്കാനും ബിജെപി തീരുമാനമുണ്ട്.

ക്രൈസ്തവ സഭയുമായുള്ള ബന്ധം ഉറപ്പിക്കാൻ പ്രതി മാസ സമ്പർക്ക പരിപാടി നടത്താനാണ് ബിജെപിയുടെ തീരുമാനം. ഈസ്റ്റർ ദിനത്തിലെ സ്നേഹ യാത്രയുടെ തുടർച്ച ആയി വിശ്വാസികളുടെ വീടുകൾ ഓരോ മാസവും സന്ദർശിക്കാൻ ബിജെപി ഭാരവാഹി യോഗത്തിൽ തീരുമാനമായി. പെരുന്നാൾ ദിനത്തിൽ തെരഞ്ഞെടുത്ത മുസ്ലിം വിശ്വാസികളുടെ വീട് സന്ദർശിച്ചും ആശംസ നേരും. 25 ന് കൊച്ചിയിൽ നടക്കുന്ന 'യുവം' പരിപാടിയിൽ പങ്കെടുക്കാൻ 24 ന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തും.അന്ന് മോദിയുടെ റോഡ് ഷോ നടത്തും. കേരളത്തിനുള്ള രണ്ട് വന്ദേ ഭാരത് ട്രെയിനുകളുടെ പ്രഖ്യാപനം പ്രധാനമന്ത്രി നടത്താനും സാധ്യത ഉണ്ട്.

Also Read: 'വേഷം മാറി വന്നവരെന്ന് ക്രിസ്തീയ സമുദായത്തിന് അറിയാം'; ബിജെപിയുടെ ഭവന സന്ദർശനത്തിൽ ആശങ്കയില്ലെന്ന് ചെന്നിത്തല

Also Read: 'ക്രൈസ്തവരുടെ ആശങ്ക പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഇടപെടും'; കെ സി വേണുഗോപാല്‍

YouTube video player