സംസ്ഥാനത്ത് ഇന്ന് സർക്കാർ ജീവനക്കാരുടെ കൂട്ട വിരമിക്കൽ! ഒറ്റയടിക്ക് പടിയിറങ്ങുക 11000 ത്തോളം ജീവനക്കാർ

Published : May 31, 2025, 07:25 AM IST
സംസ്ഥാനത്ത് ഇന്ന് സർക്കാർ ജീവനക്കാരുടെ കൂട്ട വിരമിക്കൽ! ഒറ്റയടിക്ക് പടിയിറങ്ങുക 11000 ത്തോളം ജീവനക്കാർ

Synopsis

11000 ത്തോളം ജീവനക്കാരാണ് ഇന്ന് സർവീസിൽ നിന്ന് വിരമിക്കുന്നത്. സെക്രട്ടേറിയറ്റിൽ നിന്ന് മാത്രം 221 പേരാണ് വിരമിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ സർവീസിൽ നിന്ന് ഇന്ന് കൂട്ട വിരമിക്കൽ. 11000 ത്തോളം ജീവനക്കാരാണ് ഇന്ന് സർവീസിൽ നിന്ന് വിരമിക്കുന്നത്. സെക്രട്ടേറിയറ്റിൽ നിന്ന് മാത്രം 221 പേരാണ് വിരമിക്കുന്നത്. കെഎസ്ഇബിയിൽ നിന്ന് 1022 പേരും ഇന്ന് വിരമിക്കും. വിരമിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകാൻ 6000 കോടി രൂപ വേണ്ടി വരുമെന്നാണ് കണക്ക്. 

ജനന സർട്ടിഫിക്കറ്റ് നിർബന്ധം ആക്കുന്നതിന് മുൻപ് സ്കൂളിൽ ചേർക്കുമ്പോൾ മെയ് 31 ആയിരുന്നു ജനനതിയ്യതി ആയി ചേർക്കാറ്. ഇതുമൂലം ഔദ്യോഗിക രേഖകളിലും ജനന തിയതി ഇതായി മാറും. ഇതോടെയാണ് മെയ് 31 കൂട്ടവിരമിക്കല്‍ തീയതിയായി മാറുന്നത്. അതാണ് ഈ ദിവസത്തെ കൂട്ട വിരമിക്കലിന് കാരണം. 2024 മെയ് 31 ന് സംസ്ഥാനത്ത് 16000 ത്തോളം ജീവനക്കാരാണ് സർവ്വീസിൽ നിന്ന് വിരമിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെ വിരമിക്കുന്നവർക്ക് ആനുകൂല്യങ്ങൾ ഈ വർഷം 6000 കോടിയോളം സർക്കാർ കണ്ടെത്തേണ്ടിവരും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

തൃശൂർ മുതൽ കാസ‍ർകോട് വരെ നാളെ സമ്പൂർണ അവധി; രണ്ടാംഘട്ട വോട്ടെടുപ്പ് 7 ജില്ലകളിൽ, അറിയേണ്ടതെല്ലാം
ദിലീപ് അനുകൂല പ്രസ്താവന വേണ്ടിയിരുന്നില്ലെന്ന് സണ്ണി ജോസഫ്; 'അടൂർ പ്രകാശ് പറഞ്ഞതല്ല കോൺ​ഗ്രസ് നിലപാട്'