1500 കോടി തരണം, പിഎം ശ്രീയുമായി കൂട്ടിക്കുഴയ്ക്കരുത്; വിദ്യാഭ്യാസ മന്ത്രിമാരുടെ യോ​ഗത്തിൽ മന്ത്രി എൻ ഷംസുദ്ദീൻ

Published : Jul 22, 2026, 10:47 PM IST
minister n shamsudheen

Synopsis

വിദ്യാഭ്യാസ മേഖലയിൽ എസ്എസ്കെ ഇനത്തിൽ ലഭിക്കാനുള്ള 1500 കോടി രൂപ കേന്ദ്രം നൽകണമെന്ന് കേരളം ആവശ്യപ്പെട്ടു. പിഎം ശ്രീ പദ്ധതിയുമായി ഈ തുക കൂട്ടിക്കുഴയ്ക്കരുതെന്നും മന്ത്രി എൻ ഷംസുദ്ദീൻ വ്യക്തമാക്കി.

തിരുവനനന്തപുരം: വിദ്യാഭ്യാസ മേഖലയിൽ ലഭിക്കാനുള്ള 1500 കോടി തരണമെന്ന് കേന്ദ്രസർക്കാരിനോ‌ട് ആവശ്യപ്പെട്ട് കേരളം. വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തിലാണ് മന്ത്രി എൻ ഷംസുദ്ദീൻ എസ്എസ്കെ ഇനത്തിൽ ലഭിക്കാനുള്ള തുക ആവശ്യപ്പെട്ടത്. പിഎം ശ്രീ പദ്ധതിയുമായി ഈ തുക കൂട്ടികുഴക്കരുതെന്നും പിഎം പോഷൻ പദ്ധതിയിൽ കേരളം സഹകരിക്കാമെന്നും മന്ത്രി ഷംസുദ്ദീൻ ദില്ലിയിൽ പറഞ്ഞതായാണ് വിവരം. പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോവാൻ കഴിയില്ലെന്ന നിലപാടിൽ തുടരുമ്പോഴാണ് മന്ത്രിയുടെ നിലപാട്. മുൻ സർക്കാർ ഒപ്പിട്ട പദ്ധതിയിൽ പിൻമാറാനാകില്ലെന്ന നിലപാടിലാണ് യുഡിഎഫ് സർക്കാർ.

നേരത്തെ, പിഎം ശ്രീ പദ്ധതിയിൽ സിപിഎമ്മിനെ വെട്ടിലാക്കി പിണറായി വിജയന്‍റെ മുൻ അഡീഷണൽ പി എസിന്റെ ലേഖനം പുറത്തുവന്നിരുന്നു. കരാറിൽ നിന്ന് ഏകപക്ഷീയമായി സംസ്ഥാന സർക്കാറിന് പിന്മാറാനാകില്ലെന്നാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ അമരക്കാരൻ കൂടിയായ രതീഷിൻ്റെ ലേഖനം പറയുന്നത്. ഇടത് കാലത്ത് മന്ത്രിസഭ ചർച്ച ചെയ്യാതെ കരാർ ഒപ്പിട്ടതിൽ അപാകതയുണ്ടെന്നും ലേഖനം വിമർശിക്കുന്നുണ്ട്. പിഎം ശ്രീയിൽ നിന്ന് പിന്മാറണമെന്നാണ് എസ്എഫ്ഐ മുതൽ സിപിഎം നേതാക്കൾ വരെ യുഡിഎഫ് സർക്കാറിനോടാവശ്യപ്പെടുന്നത്. എന്നാൽ നിങ്ങൾ ഒപ്പിട്ട കരാറിൽ നിന്ന് ഏകപക്ഷീയമായി പിന്മാറ്റത്തിന് വ്യവസ്ഥപ്രകാരം സാധ്യമല്ലെന്ന് യുഡിഎഫ്. തർക്കം തുടരുമ്പോഴാണ് സിപിഎം വാദത്തെ ദുർബ്ബലപ്പെടുത്തി രതീഷ് കാളിയാടൻ്റെ ലേഖനം പുറത്ത് വരുന്നത്. വ്യവസ്ഥ അനുസരിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും യോജിപ്പിലെത്തി മാത്രമേ മരവിപ്പിക്കലിന് സാധ്യതയൂള്ളൂ എന്നാണ് ലേഖനം പറയുന്നത്. സംസ്ഥാനങ്ങൾക്ക് ഏകപക്ഷീയമായി പിന്മാറ്റത്തിന് വ്യവസ്ഥയില്ല. ഫണ്ടിൽ റിസ്കെടുത്ത് രാഷ്ട്രീയ തീരുമാനം വേണമെങ്കിൽ യുഡിഎഫ് സർക്കാറിന് എടുക്കാമെന്ന ലേഖനത്തിൻ്റെ അവസാനഭാഗത്തുണ്ടെങ്കിലും വ്യവസ്ഥകൾ എടുത്തുപറയുന്നതാണ് സിപിഎം നിലപാടിനെ പിന്നോട്ടടിപ്പിക്കുക. പിന്മാറ്റത്തിൽ മാത്രമല്ല ഒപ്പിട്ടതിനെയും ലേഖനം കുറ്റപ്പെടുത്തുന്നു.

ആദ്യം കരാർ കാബിനറ്റിൽ വന്നപ്പോൾ മന്ത്രിമാർ എതിർത്ത് മാറ്റിവെച്ചു. പിന്നീട് മന്ത്രിസഭാ യോഗത്തിൽ വരാതെ ഒപ്പിട്ടതിൽ അപാകതയുണ്ടെന്നാണ് വിമർശനം. ഫണ്ട് തടഞ്ഞുവെച്ചുള്ള കേന്ദ്രസമ്മർദ്ദത്തെ കുറിച്ചും ലേഖനത്തിൽ പറയുന്നുണ്ട്. സർക്കാർ നിയോഗിച്ച മന്ത്രിസഭാ ഉപസമിതി അടുത്തയാഴ്ച റിപ്പോർട്ട് നൽകാനിരിക്കെയാണ് മലയാളം വാരികയിലെ ലേഖനം. കരാർ തുടർന്ന് വ്യവസ്ഥകളിൽ ഇളവിനാണ് യുഡിഎഫ് ശ്രമം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാഫിർ സ്ക്രീൻ ഷോട്ട് കേസ്; ചോദ്യം ചെയ്യലിന് ഹാജരാവണം, ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് നോട്ടീസ്
വെങ്ങാനൂരില്‍ വഴി നിറയെ നോട്ടുകൾ, പിന്തുടർന്നെത്തിയത് മുടിപ്പുര ക്ഷേത്ര കാണിക്ക വഞ്ചിക്ക് മുന്നില്‍, കള്ളൻ രക്ഷപ്പെട്ട റോഡിലും പണം; അന്വേഷണം