കാഫിർ സ്ക്രീൻ ഷോട്ട് കേസ്; ചോദ്യം ചെയ്യലിന് ഹാജരാവണം, ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് നോട്ടീസ്

Published : Jul 22, 2026, 10:41 PM IST
kafir screenshot case dyfi leader ribesh ramakrishnan summoned for questioning

Synopsis

കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്. വെള്ളിയാഴ്ച പതിനൊന്ന് മണിക്ക് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം. കേസിൽ നേരത്തെ റിബേഷിനെ പ്രതിചേർത്തിരുന്നു. രണ്ടാം പ്രതിയാണ് റിബേഷ്. ജൂലൈ 17 ന് ഇയാൾക്ക് കോടതി മുൻ‌കൂർ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസിൽ ആരോപണ വിധേയനായിരുന്നു ഇയാൾ. അറസ്റ്റ് സാധ്യത മുന്നിൽ കണ്ടാണ് മുൻ‌കൂർ ജാമ്യത്തിന് അപേക്ഷിച്ചത്. കേസില്‍ പ്രതി ചേര്‍ക്കപ്പെടുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് റിബേഷ് രാമകൃഷ്ണന്‍ കോടതിയെ സമീപിച്ചിരുന്നത്.

വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തിൽ വ്യാജ കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചു എന്നതാണ് റിബേഷിനെതിരായ അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. ജിതിൻ ഭാസ്കർ സ്ക്രീൻ ഷോട്ട് ആദ്യം അയച്ച് നൽകിയത്റിബേഷിനാണെന്നും, സ്ക്രീൻഷോട്ട് റെഡ് എൻകൌണ്ടർ എന്ന വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതത് റിബേഷാണെന്നുമാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാകും വിശദമായ ചോദ്യം ചെയ്യൽ.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊച്ചി പി & ടി ഫ്ലാറ്റ് നിർമ്മാണ ക്രമക്കേട്: വിജിലൻസ് അന്വേഷണ ഉത്തരവ് ഉടൻ; നാളെ മുതൽ പ്രതിഷേധവുമായി താമസക്കാർ
നിതിൻ രാജിന്റെ മരണം: ഡോ. എം.കെ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ അനുമതി തേടി പോലീസ്; അപേക്ഷ ഇന്ന് കോടതിയിൽ