വെങ്ങാനൂരില്‍ വഴി നിറയെ നോട്ടുകൾ, പിന്തുടർന്നെത്തിയത് മുടിപ്പുര ക്ഷേത്ര കാണിക്ക വഞ്ചിക്ക് മുന്നില്‍, കള്ളൻ രക്ഷപ്പെട്ട റോഡിലും പണം; അന്വേഷണം

Published : Jul 22, 2026, 10:19 PM IST
temple donation box theft reported in venganoor police investigate

Synopsis

ക്ഷേത്രത്തിന്‍റെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് വീണ്ടും മോഷണം. വെങ്ങാനൂർ മേക്കുംകര നീലകേശി മുടിപ്പുരയിലെ കാണിക്ക വഞ്ചിയാണ് കുത്തിത്തുറന്ന് മോഷണം നടത്തിയത്

തിരുവനന്തപുരം: ക്ഷേത്രത്തിന്‍റെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് വീണ്ടും മോഷണം. വെങ്ങാനൂർ മേക്കുംകര നീലകേശി മുടിപ്പുരയിലെ കാണിക്ക വഞ്ചിയാണ് കുത്തിത്തുറന്ന് മോഷണം നടത്തിയത്. ക്ഷേത്രത്തിലെ കിഴക്കേ നടയിൽ ഗോപുരത്തിനു സമീപത്തെ കാണിക്ക വഞ്ചിയാണ് കുത്തിത്തുറന്നത്. രാവിലെ നട തുറക്കാനെത്തിയവരാണ് ആദ്യം മോഷണ വിവരം അറിയുന്നത്. കാണിക്ക വഞ്ചിയിൽ കുറച്ചു രൂപ ഉണ്ടായിരുന്നു, ഇതു കൂടാതെ മോഷ്ടാവ് രക്ഷപ്പെട്ട വഴി നീളെ നോട്ടുകൾ ചിതറിയ നിലയിലും കണ്ടെത്തിയിട്ടുണ്ട്. മോഷണത്തിനിടെ ആളനക്കം കണ്ട് പ്രതി രക്ഷപ്പെട്ടതാണെന്ന് കരുതുന്നതായാണ് പൊലീസ് വിലയിരുത്തൽ. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വിഴിഞ്ഞം പൊലീസ് അന്വേഷണം ആരംഭിച്ചു. മലയിൻകീഴ് കാണവിള ഗുരുമന്ദിരത്തിലെ കാണിക്കപ്പെട്ടി പൊളിച്ചും ബാലരാമപുരത്തിന് സമീപവും സമാനമായി പണം കവർന്നിരുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; തന്ത്രപരമായി വീഡിയോ പകർത്തി, പ്രതിയെ സ്റ്റേഷനിലെത്തിച്ചു, കേസെടുത്ത് പൊലീസ്
ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; ദില്ലിയിൽ യെല്ലോ അലർട്ട്