
തിരുവനന്തപുരം: കെ റെയിൽ (K Rail) പദ്ധതി ബാധിത പ്രദേശത്തെ ജനങ്ങളുടെ എതിർപ്പ് തുടരുമ്പോൾ എൽ ഡി എഫിന്‍റെ ബോധവത്കരണ പരിപാടികൾക്ക് ഇന്ന് തുടക്കമാകുകയാണ്. വീടുകൾ കയറിയുള്ള പ്രചാരണങ്ങളടക്കം വീണ്ടും തുടങ്ങിയുള്ള ബോധവത്കരണത്തിനാണ് ഇടത് മുന്നണി ശ്രമിക്കുന്നത്. സിൽവർ ലൈനിൽ (Silver line) ജനങ്ങളെ ബോധവത്കരിക്കാൻ മന്ത്രിമാർ നേരിട്ട് രംഗത്തിറങ്ങുമെന്ന് മന്ത്രി എംവി ഗോവിന്ദനും (MV Govindan) വ്യക്തമാക്കി. കേരളത്തിന്റെ ഭാവി നിർണയിക്കുന്ന പദ്ധതിയാണ് കെ റെയിലെന്നും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് ആവർത്തിച്ചു.
റെയിൽ നിർമ്മാണത്തിന് വേണ്ടി ഭൂമിയും കെട്ടിടവും നഷ്ടമാകുന്നവരുണ്ട്. അവരുടെ പ്രയാസം സർക്കാർ മനസിലാക്കുന്നുണ്ടെന്ന് ആവർത്തിച്ച മന്ത്രി, പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കിയ ശേഷം മാത്രം ജനങ്ങൾ സ്ഥലം വിട്ടുനൽകിയാൽ മതിയാകുമെന്നും വിശദീകരിച്ചു.
'പദ്ധതിക്ക് തടസം നിൽക്കുന്നത് പ്രതിപക്ഷമാണ്. ജനങ്ങളെ ബോധവത്ക്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മന്ത്രിമാർ വീട് കയറുക മാത്രമല്ല പദ്ധതിക്ക് വേണ്ടി എവിടെയും കയറാൻ സന്നദ്ധരാണ്. ഇപ്പോൾ നടക്കുന്നത് ഭൂമിയേറ്റെടുക്കൽ സർവേയല്ല. അതിനാൽ ബാങ്കുകൾ വായ്പ്പ നൽകാത്ത സാഹചര്യമുണ്ടാകരുത്'. അത് സർക്കാർ വ്യക്തമാക്കിയതാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
കെ റെയിൽ: ജനങ്ങളുടെ ആശങ്ക അകറ്റാൻ എൽഡിഎഫ്; വിശദീകരണയോഗങ്ങൾക്ക് തലസ്ഥാനത്ത് മുഖ്യമന്ത്രി വൈകിട്ട് തുടക്കമിടും
തിരുവനന്തപുരം: കെ റെയിൽ (K Rail) പദ്ധതി ബാധിത പ്രദേശത്തെ ജനങ്ങളുടെ എതിർപ്പ് തുടരുമ്പോൾ എൽ ഡി എഫിന്‍റെ ബോധവത്കരണ പരിപാടികൾക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണ യോഗങ്ങൾക്ക് തുടക്കമിടും. വരും ദിവസങ്ങളിൽ ജില്ലകൾ കേന്ദ്രീകരിച്ച് യോഗങ്ങളും കൂട്ടായ്മകളുമാണ് എൽഡിഎഫ് തീരുമാനിച്ചിരിക്കുന്നത്.
വീടുകൾ കയറിയുള്ള പ്രചാരണങ്ങളടക്കം വീണ്ടും തുടങ്ങിയുള്ള ബോധവത്കരണത്തിനാണ് ഇടത് മുന്നണി ശ്രമിക്കുന്നത്. പാർട്ടി കോണ്‍ഗ്രസ് കേരളത്തിൽ നടക്കുന്ന സാഹചര്യത്തിൽ പ്രതിപക്ഷ സമരങ്ങൾക്കും ജനകീയ പ്രക്ഷോഭങ്ങളിലും പ്രകോപനപരമായ പ്രതിരോധം വേണ്ടെന്ന് സി പി എം നേരത്തെ തീരുമാനിച്ചിരുന്നു. പാർട്ടി കോണ്‍ഗ്രസ് പൂർത്തിയായതിന് പിന്നാലെയാണ് പ്രതിരോധ പരിപാടികൾക്ക് എൽ ഡി എഫ് തുടക്കമിടുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam