KSEB : കെഎസ്ഇബി ജീവനക്കാരുടെ സമരം തടയണമെന്ന് ഹർജി, ഇന്ന് ഹൈക്കോടതി പരിഗണനയിൽ

Published : Apr 19, 2022, 06:32 AM ISTUpdated : Apr 19, 2022, 06:35 AM IST
KSEB : കെഎസ്ഇബി ജീവനക്കാരുടെ സമരം തടയണമെന്ന് ഹർജി, ഇന്ന് ഹൈക്കോടതി പരിഗണനയിൽ

Synopsis

വൈദ്യുതി വിതരണം അവശ്യസേവന നിയമത്തിന്‍റെ പരിധിയിൽ വരുന്നതാണെന്നും ഉദ്യോഗസ്ഥരുടെ സമരം ഉപഭോക്താക്കളെയാണ് ബാധിക്കുന്നതെന്നും ഹർജിയിലുണ്ട്. വയനാട് സ്വദേശിയായ അരുൺ നൽകിയ ഹർജി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് പരിഗണിക്കുന്നത്. 

കൊച്ചി: കെഎസ്ഇബി (KSEB) ജീവനക്കാരുടെ സമരം തടയണമെന്നാവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉത്സവ സീസണടക്കം വരുന്ന സാഹചര്യത്തിൽ കോടതി ഇടപെടണമെന്നും സമരം നടത്തുന്ന ഓഫീസേഴ്സ് അസോസിയേഷന്‍റെ അംഗീകാരം റദ്ദാക്കണമെന്നുമാണ് ആവശ്യം. വൈദ്യുതി വിതരണം അവശ്യസേവന നിയമത്തിന്‍റെ പരിധിയിൽ വരുന്നതാണെന്നും ഉദ്യോഗസ്ഥരുടെ സമരം ഉപഭോക്താക്കളെയാണ് ബാധിക്കുന്നതെന്നും ഹർജിയിലുണ്ട്. വയനാട് സ്വദേശിയായ അരുൺ നൽകിയ ഹർജി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് പരിഗണിക്കുന്നത്. 

എന്നാൽ അതേ സമയം, കെഎസ്ഇബിയിൽ ചെയർമാനും യൂണിയൻ നേതാക്കളും തമ്മിലുള്ള തർക്കം രൂക്ഷമാകുകയാണ്. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ ഇന്ന് പ്രഖ്യാപിച്ചിരിക്കുന്ന വൈദ്യുതി ഭവൻ വളയൽ സമരത്തെ അച്ചടക്കത്തിന്‍റെ വാളോങ്ങി ചെയർമാൻ നേരിടാൻ തീരുമാനിച്ചതോടെ സമവായം നീളുമെന്നുറപ്പായി. ഇന്നലെ തന്നെ ഉപരോധ സമരത്തിന് അനുമതി നിഷേധിച്ച് ചെയർമാൻ ഉത്തരവിറക്കിയിരുന്നു. ചെയർമാനെതിരായ ആരോപണം ലേഖനത്തിൽ ആവർത്തിച്ചതിന്‍റെ പേരിൽ അസോസിയേഷൻ പ്രസിഡന്‍റ് എം ജി സുരേഷ് കുമാറിനെതിരെ വീണ്ടും നടപടിക്കുള്ള ആലോചനയും മാനേജ്മെന്‍റ് തലത്തിൽ നടക്കുന്നതും പ്രശ്നം രൂക്ഷമാക്കുന്നുണ്ട്. 

KSEB Crisis : കെഎസ്ഇബി തർക്കത്തിൽ സമവായം നീളുന്നു, സമരം കടുപ്പിക്കാൻ അസോസിയേഷൻ

കെഎസ്ഇബിയിലെ തർക്കം ഒരാഴ്ച പിന്നിടുമ്പോഴും പ്രശ്ന പരിഹാരത്തിനുള്ള സൂചനകളൊന്നുമില്ലെന്നതാണ് യാഥാർത്ഥ്യം. സമരം ചെയ്യുന്ന ഓഫീസേഴ്സ് അസോസിയേഷനുമായി ഇപ്പോഴും നേരിട്ടുള്ള ചർച്ചക്ക് വൈദ്യുതി മന്ത്രി ഒരുക്കമല്ല. സി ഐ ടി യു, ഐ എൻ ടി യു സി, എ ഐ ടി യു സി യൂണിയനുകളുമായി മാത്രമാണ് മന്ത്രി ഇന്ന് ചർച്ച നടത്തുകയെന്നാണ് സൂചനകൾ. ഇന്നത്തെ മന്ത്രിയുടെ ച‍ർച്ച പ്രധാനമായും ലൈൻമാൻമാരുടെ നിയമനത്തിലെ തർക്കത്തെ കുറിച്ചാണ്. അതേസമയം വൈദ്യുതി ഭവന് മുന്നിൽ സമരം തുടരുന്ന ഓഫീസേഴ്സ് അസോസിയേഷൻ പ്രതിഷേധം കൂടുതൽ കടുപ്പിക്കാനുള്ള തീരുമാനത്തിലാണ്. ഇന്ന് ആയിരം പേരെ അണിനിരത്തി വൈദ്യതി ഭവൻ വളയാനാണ് തീരുമാനം. സമരം തീർക്കാനുള്ള ഉത്തരവാദിത്തം മാനേജ്മെൻ്റിനാണെന്നാണ് സമരക്കാരുടെ നിലപാട്.

വൈദ്യുതി ഭവൻ വളയലിലുറച്ച് സമരക്കാർ, കർശന നടപടിയെന്ന് ചെയർമാൻ, ചർച്ചക്ക് മന്ത്രി


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു; ബസിലുണ്ടായിരുന്നത് 30 പൊലീസുകാർ
രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ ഇറങ്ങിയപ്പോള്‍ കോണ്‍ക്രീറ്റ് താഴ്ന്നുപോയ ഹെലിപ്പാഡിന് ചെലവായത് 20 ലക്ഷം, വിവരാവകാശ രേഖ പുറത്ത്