മദ്യപിച്ച് അടിയുണ്ടാക്കി: എആർ ക്യാംപിലെ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

Published : Jul 27, 2022, 08:41 PM ISTUpdated : Jul 27, 2022, 08:45 PM IST
മദ്യപിച്ച് അടിയുണ്ടാക്കി: എആർ ക്യാംപിലെ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

Synopsis

സിവിൽ പൊലീസ് ഓഫീസർമാരായ ഷാജി, ലാൽ കുമാർ എന്നിവർക്കെതിരെയാണ് കേസെടുത്തത്

തിരുവനന്തപുരം: ക്യാംപിൽ മദ്യപിച്ച് അടിയുണ്ടാക്കിയ പൊലീസുകാർക്കെതിരെ കേസെടുത്തു. തിരുവനന്തപുരത്തെ നന്ദാവനം എആർ ക്യാംപിലാണ് സംഭവം. ഡ്യൂട്ടിക്കിടയിൽ പ്രശ്നമുണ്ടാക്കിയ പൊലീസുകാർക്കെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു. സിവിൽ പൊലീസ് ഓഫീസർമാരായ ഷാജി, ലാൽ കുമാർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഡ്രൈവർ ബാരക്കിൽ വച്ചാണ് ഇവർ മദ്യപിച്ചതും പിന്നീട് ബഹളമുണ്ടാക്കി ഒടുവിൽ കൈയ്യാങ്കളിയിലേക്ക് എത്തിയതും.

കർക്കിടക വാവുബലി: തലസ്ഥാന നഗരത്തിൽ മദ്യനിരോധനം ഏർപ്പെടുത്തി

തിരുവനന്തപുരം: കർക്കിടക വാവുബലിയോട് അനുബന്ധിച്ച് ഇന്ന് രാത്രി 12 മുതൽ നാളെ ഉച്ചക്ക് രണ്ട് മണി വരെ തലസ്ഥാന നഗരത്തിൽ മദ്യശാലകൾ പ്രവർത്തിക്കില്ല. തിരുവനന്തപുരം കോർപറേഷൻ, വർക്കല മുനിസിപ്പാലിറ്റി, അരുവിക്കര- പെരുങ്കടവിള ഗ്രാമ പഞ്ചായത്തുകളിലെയും പരിധിയിൽപെട്ട എല്ലാ മദ്യ വിൽപനശാലകളുടെയും പ്രവർത്തനം നിരോധിച്ച്  സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ നേരത്തെ ഉത്തരവിറക്കിയിട്ടുണ്ട്. ബലിതർപ്പണത്തിനായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ ഒത്തുകൂടുന്നതിനാൽ സുരക്ഷ ഉറപ്പാക്കുന്നതിനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനും 1967ലെ അബ്കാരി ആക്ട് വകുപ്പ് 54 പ്രകാരമാണ് കളക്ടറുടെ ഉത്തരവ്.

കെഎസ്ആർടിസി ഗ്രാമവണ്ടി സർവീസ് വെള്ളിയാഴ്ച മുതൽ

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുമായി  സഹകരിച്ച് കെഎസ്ആർടിസി ആരംഭിക്കുന്ന ​ഗ്രാമവണ്ടി പദ്ധതിക്ക് ഈ മാസം 29ന് തുടക്കമാകും. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയിലെ കൊല്ലയിൽ ​ഗ്രാമ പഞ്ചായത്താണ് ആദ്യ ഗ്രാമവണ്ടി സ്പോൺസർ ചെയ്യുന്നത്. ​ തദ്ദേശ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും. ​ഗതാ​ഗത മന്ത്രി ആന്റണി രാജു ആദ്യ സർവീസിന് ഫ്ലാ​ഗ് ഓഫ് ചെയ്യും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് പൊതു​ഗതാ​ഗത സൗകര്യം കുറവുള്ള സ്ഥലങ്ങളിലേക്കും, ഗ്രാമപ്രദേശങ്ങളിലേക്കും, സാമൂഹികമായി പിന്നാക്കം നിൽക്കുന്ന മേഖലകളിലേക്കും പൊതു ​ഗതാഗത സൗകര്യം ലഭ്യമാക്കുന്നതിന് ആരംഭിക്കുന്ന പ്രത്യേക കെഎസ്ആർടിസി ബസ് സർവീസാണ് ​'ഗ്രാമവണ്ടി'.

നിലവിൽ ഇന്ധന ചെലവിന് പോലും വരുമാനമില്ലാത്ത സർവീസുകളാണ് ​ഗ്രാമവണ്ടി സർവീസ് ആക്കി മാറ്റുന്നത്. ഈ സർവീസ് നടത്തുന്ന ബസുകൾക്ക് ഡീസലോ, അതിന് ആവശ്യമായ തുകയോ തദ്ദേശ സ്ഥാപനങ്ങൾ നൽകും. ​ഗ്രാമവണ്ടിയിലെ ജീവനക്കാരുടെ താമസം, പാർക്കിം​ഗ് സുരക്ഷ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് വഹിക്കുക. വാഹനം, ജീവനക്കാരുടെ ശമ്പളം, മെയിന്റനൻസ്, സ്പെയർ പാർട്സുകൾ, ഇൻഷുറൻസ് എന്നിവയുടെ ചെലവ് കെഎസ്ആർടിസി വഹിക്കും. 

തദ്ദേശ സ്ഥാപനങ്ങൾക്ക് പുറമെ, സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ​ഗ്രാമവണ്ടി ബസുകൾ സ്പോൺസർ ചെയ്യാനാകും. സ്പോൺസൺ ചെയ്യുന്നവരുടെ പരസ്യങ്ങൾ ബസുകളിൽ പ്രദർശിപ്പിക്കുകയും ചെയ്യും. മലപ്പുറം ജില്ലയിലെ എടവണ്ണ, തൃശ്ശൂരിലെ എളവള്ളി, ആലപ്പുഴയിലെ പത്തിയൂർ എന്നിവിടങ്ങളിൽ ഓഗസ്റ്റ് മാസത്തിൽ ​​ഗ്രാമവണ്ടികളുടെ സർവീസ് ആരംഭിക്കും. നിലവിൽ ഗ്രാമീണ മേഖലകളിൽ പലയിടത്തും കെഎസ്ആർടിസി സർവീസുകൾ വൻ നഷ്ടത്തിലാണ് ഓപ്പറേറ്റ് ചെയ്യുന്നത്. തദ്ദേശ സ്ഥാപനങ്ങളും സ്വകാര്യ വ്യക്തികളും ബസുകൾ സ്പോൺസർ ചെയ്യുന്നതിലൂടെ ഈ പ്രതിസന്ധി മറികടക്കാമെന്ന കണക്കുകൂട്ടലിലാണ് കെഎസ്ആർടിസി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: എൻ വാസുവിന് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി; ദൈവത്തെ കൊള്ളയടിച്ചില്ലേയെന്ന് ചോദ്യം
എംഎ ബേബിയെ പരിഹസിക്കുന്നവർക്കുള്ള മറുപടി ഒന്നാം ക്ലാസ് പാഠപുസ്തകത്തിലുണ്ട്; മറിച്ചു നോക്കണം, ആര് കഴുകിയാലും പ്ലേറ്റ് പിണങ്ങില്ലെന്ന് മന്ത്രി