ട്രാഫിക് നിയമലംഘനത്തിന് പിഴ കിട്ടിയവരാണോ? ശ്രദ്ധിക്കൂ എംവിഡി ഓഫർ; പിഴകൾ പകുതി തുകയ്ക്ക് തീർപ്പാക്കാം, അദാലത്ത് ഏപ്രിൽ 27 മുതൽ, വിവരങ്ങളറിയാം

Published : Apr 24, 2026, 09:45 AM IST
MVD KERALA

Synopsis

മോട്ടോർ വാഹന വകുപ്പിന്റെ അമ്നസ്റ്റി സ്കീം 2026 പ്രകാരം ട്രാഫിക് നിയമ ലംഘന പിഴകൾ 50% ഇളവിൽ അടയ്ക്കാൻ അവസരം. ഏപ്രിൽ 27 മുതൽ 30 വരെ നടക്കുന്ന അദാലത്തിലൂടെയോ ഓൺലൈനായോ ഈ അവസരം പ്രയോജനപ്പെടുത്താം. 2024 ഡിസംബർ 31 വരെയുള്ള പിഴകൾക്കാണ് ഈ ഇളവ് ബാധകമാകുന്നത്.

കൊച്ചി: ട്രാഫിക് നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ പകുതി തുകയ്ക്ക് തീർപ്പാക്കാനുള്ള അവസരം ഒരുക്കി മോട്ടോർ വാഹന വകുപ്പിന്റെ അമ്നസ്റ്റി സ്കീം 2026. പദ്ധതി പ്രകാരം പിഴ തുകയുടെ 50 ശതമാനം മാത്രം അടച്ച് കേസുകൾ അവസാനിപ്പിക്കാം. ഹെൽമെറ്റില്ലാതെ വാഹനം ഓടിച്ചതിന് 500 രൂപ പിഴ ലഭിച്ചവർക്ക് ഇനി 250 രൂപ അടച്ചാൽ മതിയാകും. മറ്റ് പ്രധാന നിയമലംഘനങ്ങൾക്കും ഇതേ ഇളവ് ബാധകമാണ്. പിഴ തുക അടയ്ക്കാതെ നീണ്ടുനിൽക്കുന്ന കേസുകളും സാങ്കേതിക പ്രശ്നങ്ങളാൽ കുടുങ്ങിയ ചലാനുകളും പരിഹരിക്കാൻ ഈ പദ്ധതി സഹായകരമാകുമെന്ന് അധികൃതർ അറിയിച്ചു.

ഏപ്രിൽ 27 മുതൽ 30 വരെ കളക്ടറേറ്റ് സമുച്ചയത്തിലെ എൻഫോഴ്സ്മെന്റ് ആർടിഒ ഓഫീസിൽ അദാലത്ത് നടത്തും. രാവിലെ 10.30 മുതൽ വൈകുന്നേരം 5 മണി വരെ പൊതുജനങ്ങൾക്ക് നേരിട്ട് എത്തി പരാതികൾ പരിഹരിക്കാനും പിഴ അടയ്ക്കാനും സൗകര്യമുണ്ടാകും. ഓൺലൈൻ വഴിയും ഈ ഇളവ് ലഭ്യമാകും: [https://services.mvd.kerala.gov.in](https://services.mvd.kerala.gov.in). പിഴത്തുകയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ പരിഹരിക്കാനും തടസ്സങ്ങൾ ഒഴിവാക്കാനും അദാലത്ത് പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ നിർദേശിക്കുന്നു. ഏപ്രിൽ 30 കഴിഞ്ഞാൽ പിഴ മുഴുവൻ അടയ്ക്കേണ്ടി വരും.

ആർക്കെല്ലാം ഇളവ്?

2024 ഡിസംബർ 31 വരെ പൊലീസോ മോട്ടോർ വാഹന വകുപ്പോ ചുമത്തിയ പിഴകൾക്ക് മാത്രമാണ് ഇളവ് ബാധകം

വിർച്വൽ കോടതിയിലേക്ക് കൈമാറിയ ശേഷം സമയ പരിധിക്കുള്ളിൽ അടയ്ക്കാത്ത ചലാനുകൾ 50% ഇളവിൽ തീർപ്പാക്കാം

കോടതി നേരിട്ട് പരിഗണിക്കുന്ന കേസുകൾക്ക് ഇളവ് ബാധകമല്ല

പോർട്ടൽ സാങ്കേതിക പ്രശ്നങ്ങൾ മൂലം പിഴ അടയ്ക്കാൻ കഴിയാത്തവർക്കും അദാലത്ത് ആശ്വാസമാകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പൊലീസിൽ ഇരുന്നപ്പോഴും പൊലീസ് ഉദ്യോഗസ്ഥരെ 'പോടാ, പുല്ലേ എന്ന് മുഖത്ത് നോക്കി വിളിച്ചിട്ടുണ്ട്'; വിമർശനങ്ങൾക്ക് മറുപടിയുമായി ആർ ശ്രീലേഖ
മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെതിരെ ഭീഷണി: കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുണ്‍ രാജേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ കേസ്