നിങ്ങൾ വണ്ടി ഓടിക്കാറുണ്ടോ, അറിയാമോ 3 സെക്കന്റ് റൂൾ, ടെയിൽ ഗേറ്റിങ്, എംവിഡി പറയുന്നു ശ്രദ്ധയില്ലെങ്കിൽ അപകടം

Published : May 13, 2024, 08:30 AM IST
നിങ്ങൾ വണ്ടി ഓടിക്കാറുണ്ടോ, അറിയാമോ 3 സെക്കന്റ് റൂൾ, ടെയിൽ ഗേറ്റിങ്, എംവിഡി പറയുന്നു ശ്രദ്ധയില്ലെങ്കിൽ അപകടം

Synopsis

ഡ്രൈവിങ്ങിലെ ചില ധാരണക്കുറവുകളും അപകടത്തിലേക്ക് നയിക്കാറുണ്ട്. ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഓർമിപ്പിക്കുകയാണ് കേരള എംവിഡി.

വാഹനങ്ങൾക്ക് പിന്നിൽ മറ്റൊരു വാഹനം ഇടിച്ചുകയറിയുണ്ടാകുന്ന അപകടങ്ങൾ സർവ സാധാരണമാണ്. പലപ്പോഴും അമിത വേഗവും സഡൺ ബ്രേക്കിങ്ങും ഒക്കെയാണ് അപകടത്തിന് കാരണമാകുന്നതെങ്കിലും, ഡ്രൈവിങ്ങിലെ ചില ധാരണക്കുറവുകളും അപകടത്തിലേക്ക് നയിക്കാറുണ്ട്. ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഓർമിപ്പിക്കുകയാണ് കേരള എംവിഡി.

എംവിഡി പങ്കുവച്ച കുറിപ്പിങ്ങനെ

എന്താണ് "Tail Gating" ? റോഡിൽ ഒരു വാഹനത്തിന്റെ  തൊട്ടുപിറകിൽ വളരെ ചേർന്ന് വണ്ടിയോടിക്കുന്നതാണ് Tail gating. ഇത് അത്യന്തം അപകടമുണ്ടാവാൻ സാധ്യതയുള്ള പ്രവർത്തിയാണ്. എപ്പോഴും ഒരു വാഹനത്തിന് പിറകിൽ "Safe Distance '' ഉണ്ട് എന്ന് ഉറപ്പു വരുത്തുക. 

തൻ്റെ വാഹനം പോകുന്ന വേഗതയിൽ പെട്ടെന്ന് ബ്രേയ്ക്ക് ചെയ്യേണ്ടി വരുമ്പോൾ വാഹനം സുരക്ഷിതമായി നിൽക്കാൻ സാധ്യതയുള്ള ദൂരമാണിത്. ഇത് വാഹനത്തിന്റെ വേഗത, ബ്രേയ്ക്കിന്റെ എഫിഷ്യൻസി, ടയർ തേയ്മാനം, വാഹനത്തിലുള്ള ലോഡ്, കാലാവസ്ഥ, റോഡ് കണ്ടീഷൻ എന്നിവ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

3 സെക്കന്റ് റൂൾ: നമ്മുടെ റോഡുകളിൽ 3 സെക്കന്റെ റൂൾ പാലിച്ചാൽ നമുക്ക് "Safe Distance" ൽ വാഹനമോടിക്കാൻ കഴിയും.
മുൻപിലുള്ള വാഹനം റോഡിലുള്ള ഒരു പോയിന്റെ (അത് വശത്തുള്ള ഏതെങ്കിലും കാണുന്ന വസ്തു - സൈൻ ബോർഡ്, ഏതെങ്കിലും ഇലക്ട്രിക് / ടെലിഫോൺ പോസ്റ്റ്, അല്ലെങ്കിൽ റോഡിലുള്ള മറ്റേതെങ്കിലും മാർക്കിങ്ങ് തുടങ്ങിയവ) പാസ് ആയതിനു ശേഷം മിനിമം 3 സെക്കന്റുകൾക്ക് ശേഷമേ നമ്മുടെ വാഹനം അ പോയിന്റ് കടക്കാൻ പാടുള്ളൂ. ഇതാണ് 3 സെക്കന്റ് റൂൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മഴക്കാലത്ത് ഇത് 4 സെക്കന്റെങ്കിലും ആവണം.

കായംകുളത്ത് വീണ്ടും റോഡില്‍ അഭ്യാസപ്രകടനം; ഡോര്‍ വിൻഡോയില്‍ ഇരുന്ന് തല പുറത്തേക്കിട്ട് യാത്ര

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചിയിൽ വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച കാർ നിർത്താതെ പോയി; കുട്ടിയുടെ കരളിൽ രക്തസ്രാവം
ഒന്നിച്ച് നീങ്ങാൻ എൻഎസ്എസും എസ്എൻഡിപിയും? നിർണായക കൂടിക്കാഴ്ച്ച ഉടൻ; ഐക്യ നീക്ക നിർദേശത്തിനു പിന്നിൽ സിപിഎം എന്ന് സൂചന