ഇതില്‍ കാറിലുണ്ടായിരുന്ന മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കായംകുളം എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആലപ്പുഴ: കായംകുളത്ത് വീണ്ടും റോഡില്‍ അഭ്യാസപ്രകടനം. ഓടിക്കൊണ്ടിരിക്കുന്ന കാറിന്‍റെ ഡോര്‍ വിൻഡോയില്‍ ഇരുന്ന് തല പുറത്തേക്കിട്ട് യാത്ര ചെയ്യുന്നതിന്‍റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരാണ് അപകടകരമായ യാത്ര നടത്തിയത്.
ഇതില്‍ കാറിലുണ്ടായിരുന്ന മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കായംകുളം എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞയാഴ്ചയും സമാനമായ രീതിയില്‍ കായംകുളത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്ന് തല പുറത്തേക്കിട്ട് യുവാക്കള്‍ സാഹസിക യാത്ര നടത്തിയിരുന്നു. ഇവര്‍ക്കെതിരെ പിന്നീട് മോട്ടോര്‍ വാഹന വകുപ്പ് നടപടിയുമെടുത്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-