വോട്ട് ചെയ്ത് ചെന്നൈക്ക് മടക്കം, ട്രെയിന്‍ ഇറങ്ങി നടന്നു പോകുമ്പോള്‍ കാറിടിച്ച് അപകടം; വയോധികന്‍ മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

Published : Apr 15, 2026, 12:09 PM IST
kerala native dies in chennai accident while returning after voting two injured

Synopsis

നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി നാട്ടിലെത്തി തിരിച്ചുപോകുന്നതിനിടെ ചെന്നൈ തിരുവള്ളൂരില്‍ കാറിടിച്ച് വേങ്ങര സ്വദേശി മരിച്ചു

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി നാട്ടിലെത്തി തിരിച്ചുപോകുന്നതിനിടെ ചെന്നൈ തിരുവള്ളൂരില്‍ കാറിടിച്ച് വേങ്ങര സ്വദേശി മരിച്ചു. വേങ്ങര മാടം ചിനപ്പൂവഞ്ചേരി അബൂബക്കര്‍ (62) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് ചെങ്ങാനി സ്വദേശികള്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ചെന്നൈ തിരുവള്ളൂരില്‍ ജോലി ചെയ്തിരുന്ന ഇവര്‍ വോട്ട് ചെയ്യാനായി നാട്ടിലെത്തിയതായിരുന്നു. തിരിച്ചു പോകുന്നതിനിടെ പുലര്‍ച്ചെ അഞ്ച് മണിയോടെ ട്രെയിന്‍ ഇറങ്ങി താമസസ്ഥലത്തേക്ക് നടന്നു പോകുമ്പോഴാണ് ഇവരെ കാറിടിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ അബൂബക്കര്‍ മരണപ്പെടുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് ഇന്ന് കൂറ്റൂര്‍ മാടംചിന ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. നഫീസയാണ് ഭാര്യ. സലീന, സുഹ്റാബി, ഹഫ്സത്ത്, മാജിദ, സിയാന ജാസ്മിന്‍ എന്നിവര്‍ മക്കളാണ്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശരീരത്തിൽ 51 മുറിവുകൾ, സി​ഗരറ്റ് പൊള്ളിച്ചതിന്റെ പാടുകൾ; നെടുമങ്ങാട് ഒന്നര വയസുകാരൻ നേരിട്ടത് കൊടും ക്രൂരത
ബ്രഹ്മഗിരിയിൽ നടന്നത് ഗുരുതര ക്രമക്കേടെന്ന് സിപിഎം നിയോഗിച്ച ഓഡിറ്റ് സംഘത്തിന്‍റെ കണ്ടെത്തൽ, അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നത് നേതൃത്വം വിലക്കി