നെടുമങ്ങാട് ആളില്ലാത്ത വീട്ടിൽ വൻ കവർച്ച: 25 പവൻ സ്വർണ്ണം കവർന്നു; മോഷണം വീട്ടുകാർ ഊട്ടിയിൽ പോയ സമയത്ത്

Published : Apr 15, 2026, 11:48 AM IST
gold theft case

Synopsis

ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ച നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണം മോഷണം പോയതായി കണ്ടെത്തുകയായിരുന്നു.

തിരുവനന്തപുരം: നെടുമങ്ങാട് ആളില്ലാത്ത വീട്ടിൽ വൻ കവർച്ച. 25 പവൻ സ്വർണമാണ് വീട്ടിൽ നിന്നും കവർന്നത്. ചുള്ളിമാനൂർ സ്വദേശി അനസിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ ഊട്ടിയിൽ വിനോദയാത്രയ്ക്ക് പോയിരുന്ന സമയത്താണ് മോഷണം. ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ച നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണം മോഷണം പോയതായി കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കുടുംബം നെടുമങ്ങാട് പൊലീസിൽ പരാതി നൽകി. അതേസമയം മോഷ്ടാക്കൾ വീട്ടിലെ സിസിടിവിയും തകർത്തിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജോലിക്കാരിയെത്തിയപ്പോൾ വാതിൽ തകർത്ത നിലയിൽ, ഉടൻ പൊലീസിൽ വിവരം അറിയിച്ചു, വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്നു
103 രൂപയിൽ നിന്ന് 155.37 രൂപയായി, മണ്ണെണ്ണ വില ഉയർന്നതോടെ ഇരട്ടി പ്രതിസന്ധിയിലകപ്പെട്ട് മത്സ്യബന്ധന മേഖല