മല്ലികാർജുൻ ഖർഗെ തീരുമാനം മുദ്രവച്ച കവറിൽ ദീപ ദാസ് മുൻഷിക്ക് കൈമാറും, 'മുഖ്യമന്ത്രി' നിയമസഭാ കക്ഷി യോ​ഗത്തിൽ

Published : May 13, 2026, 10:29 PM IST
Congress leader Mallikarjun kharge regrets his statement that Gujaratis are illiterate

Synopsis

കോൺഗ്രസ് മുഖ്യമന്ത്രിയെ വ്യാഴാഴ്ചത്തെ നിയമസഭാ കക്ഷി യോഗത്തിൽ പ്രഖ്യാപിച്ചേക്കും. എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ തീരുമാനം മുദ്രവച്ച കവറിൽ ദീപ ദാസ് മുൻഷി യോഗത്തിൽ കൈമാറുമെന്നാണ് സൂചന. കോൺഗ്രസ്, ഘടകകക്ഷി എംഎൽഎമാരോട് നാളെ തിരുവനന്തപുരത്ത് എത്താൻ നിർദേശം നൽകിയിട്ടുണ്ട്.

ദില്ലി: കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം വ്യാഴാഴ്ചത്തെ നിയമസഭാ കക്ഷിയോഗത്തിലേ ഉണ്ടാകൂയെന്ന് സൂചന. എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ തീരുമാനം മുദ്രവച്ച കവറിൽ ദീപ ദാസ്മുൻഷിക്ക് കൈമാറാനും സാധ്യത. യോഗത്തിന് മുൻപ് തുടർ ചർച്ചകൾക്കുള്ള സാധ്യതകളും അടയുന്നു. ഘടകകക്ഷി എംഎൽഎമാരോടും തിരുവനന്തപുരത്തേക്ക് എത്താൻ നിർദേശം നൽകി. കേരള കോൺഗ്രസ് ഉൾപ്പെടെയുള്ള ഘടകകക്ഷി നേതാക്കൾ നാളെ തിരുവനന്തപുരം എത്തും. പി.ജെ. ജോസഫും നാളെ തിരുവനന്തപുരത്ത് എത്തും. കേരള കോൺഗ്രസ് എംഎൽഎമാരുടെ യോഗം നാളെ തിരുവനന്തപുരത്താകും ചേരുക. യുഡിഎഫ് എംഎൽഎ മാർ ഉച്ചക്ക് 2 മണിക്ക് തിരുവനന്തപുരത്താണ് നിശ്ചയിച്ചിരിക്കുന്നത്.

ദിവസങ്ങള്‍ നീണ്ട മുഖ്യമന്ത്രി ചർച്ചയില്‍ നാളെ നിര്‍ണായകം. നാളെ ഉച്ചയ്ക്ക് 1 മണിക്ക് കോൺഗ്രസ് നിയസഭ കക്ഷി യോഗം ചേരുമെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് അറിയിച്ചു. കെപിസിസി ആസ്ഥാനത്തായിരിക്കും യോഗം ചേരുക. കോണ്‍ഗ്രസ് എംഎല്‍എമാരോട് നാളെ തലസ്ഥാനത്ത് എത്താൻ നിർദേശം നല്‍കി. ആദ്യം 11 മണിക്ക് യോഗം നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും എംഎൽഎമാർക്ക് തിരുവനന്തപുരത്ത് എത്താനുള്ള അസൗകര്യം കണക്കിലെടുത്താണ് യോഗം 1 മണിയിലേക്ക് മാറ്റിയത്. ദീപ ദാസ് മുൻഷിയും രണ്ട് എഐസിസി നിരീക്ഷകരും യോഗത്തില്‍ പങ്കെടുക്കും. ഘടകകക്ഷി എംഎൽഎമാരോടും തിരുവനന്തപുരത്തേക്ക് എത്താൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. കേരള കോൺഗ്രസ് ഉൾപ്പെടെയുള്ള ഘടകകക്ഷി നേതാക്കൾ നാളെ തിരുവനന്തപുരം എത്തും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രി പ്രഖ്യാപനത്തിലെ കാലതാമസം; 'ഘടകകക്ഷികളുടെ പ്രതിഷേധം സ്വാഭാവികം', ജനമനസ്സറിഞ്ഞ് മുന്നോട്ട് പോകുമെന്ന് വി എം സുധീരൻ
നീറ്റ് ചോദ്യപേപ്പർ ചോർച്ച; സിബിഐ അന്വേഷണം കേരളത്തിലേക്ക്, ചോദ്യപേപ്പർ കിട്ടിയെന്ന് സംശയിക്കുന്ന വിദ്യാർത്ഥികളെ ചോദ്യം ചെയ്തേക്കും