നിയുക്ത ഗവർണർ ഓംപ്രകാശ് മാഥുറിന്റെ ആദ്യ പ്രതികരണം; 'സ്നേഹവും സൗഹാർദവും നിറഞ്ഞ ഈ മണ്ണിൽ പുതിയൊരു യാത്രയ്ക്ക് തുടക്കം കുറിക്കുന്നു'

Published : Oct 23, 2026, 01:46 AM IST
Kerala New Governor

Synopsis

തിരുവനന്തപുരത്തെത്തിയ നിയുക്ത ഗവർണർ ഓംപ്രകാശ് മാഥുറിന്റെ ആദ്യ പ്രതികരണം. സ്നേഹവും സൗഹാർദവും നിറഞ്ഞ ഈ മണ്ണിൽ പുതിയൊരു യാത്രയ്ക്ക് തുടക്കം കുറിക്കുന്നുവെന്ന് അദ്ദേഹം.

തിരുവനന്തപുരം: കേരളത്തിൻ്റെ നിയുക്ത ഗവർണർ ഓംപ്രകാശ് മാഥുർ തലസ്ഥാനത്തെത്തി. സ്നേഹവും സൗഹാർദവും നിറഞ്ഞ ഈ മണ്ണിൽ പുതിയൊരു യാത്രയ്ക്ക് തുടക്കം കുറിക്കുന്നുവെന്ന് ഓംപ്രകാശ് മാഥുർ ആദ്യ പ്രതികരണം നടത്തി. പ്രകൃതിയുടെ സൗന്ദര്യവും പാരമ്പര്യത്തിന്റെ മഹിമയും നിറഞ്ഞ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്ക് ആദ്യമായി എത്തിച്ചേർന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ നിയുക്ത ഗവർണറെ സ്വീകരിക്കാൻ മുഖ്യമന്ത്രി, മന്ത്രിമാർ, മേയർ തുടങ്ങിയവർ എത്തിയിരുന്നു. കേരളത്തിൻ്റെ 29-ാമത് ഗവർണറായി ഓംപ്രകാശ് മാഥുർ ഇന്ന് ചുമതലയേൽക്കും. ഉച്ചയ്ക്ക് ഉച്ചയ്ക്ക് 12നും 12:30നും ഇടയിൽ ലോക്ഭവനിൽ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും.

നിലവിലെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിനെ തമിഴ്നാട് ഗവർണറായി നിയമിച്ചതിനെ തുടർന്നാണ് സിക്കിം ഗവർണറായിരുന്ന ഓംപ്രകാശ് മാഥുറിനെ കേരള ഗവർണറായി നിയമിച്ചത്. രാജസ്ഥാനിലെ പാലി സ്വദേശിയാണ് ഓം പ്രകാശ് മാത്തൂർ. 1972ൽ ആർഎസ്എസ് പ്രചാരകനായി പൊതുരംഗത്ത് പ്രവേശിച്ച ഓംപ്രകാശ് മാഥുർ, ബിജെപി സംസ്ഥാന അധ്യക്ഷനായും രണ്ട് തവണ രാജ്യസഭാംഗമായും പ്രവർത്തിച്ചു. ബിജെപിയുടെ സംസ്ഥാന, ദേശീയ തലങ്ങളിൽ വിവിധ പദവികൾ വഹിച്ചിട്ടുള്ള ഓംപ്രകാശ് മാഥുർ, 2024 ജൂലൈയിലാണ് സിക്കിം ഗവർണറായി നിയമിതനായത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാലിക്കറ്റിന് പിന്നാലെ എംജി സർവകലാശാലയും; വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു
കിഫ്ബിയെ തകർക്കാൻ ബോധപൂർവമായ നീക്കമെന്ന് സിപിഎം, സർക്കാർ നിലപാടിനെതിരെ ക്യാംപെയ്ൻ തുടങ്ങും