Web Desk   | Asianet News
Published : Jun 07, 2022, 08:00 AM ISTUpdated : Jun 07, 2022, 09:33 PM IST

LIVE NEWS: സ്വപ്നയ്ക്ക് പിന്നിൽ രാഷ്ട്രീയ അജണ്ടയെന്ന് മുഖ്യമന്ത്രി; പ്രതിഷേധം ശക്തമാകുന്നു

Summary

ഗുരുതരമായ ആരോപണമാണ് മുഖ്യമന്ത്രിക്കും ഭാര്യ കമലയ്ക്കും മകൾ വീണയ്ക്കും, എം ശിവശങ്കറിനും നളിനി നെറ്റോ ഐഎഎസ്സിനും എതിരെ സ്വപ്ന ഉന്നയിക്കുന്നത്. ഇവയടക്കം ഇന്നത്തെ വാർത്തകൾ തത്സമയം... 

LIVE NEWS: സ്വപ്നയ്ക്ക് പിന്നിൽ രാഷ്ട്രീയ അജണ്ടയെന്ന് മുഖ്യമന്ത്രി; പ്രതിഷേധം ശക്തമാകുന്നു

09:33 PM (IST) Jun 07

പ്രവാചക നിന്ദയിൽ അറസ്റ്റ്

മുഹമ്മദ് നബിക്കെതിരെ പരാമർശവുമായി ബന്ധപ്പെട്ട് കാൺപൂരിൽ ബിജെപി പ്രാദേശിക നേതാവ് അറസ്റ്റിലായി. ഹർഷിത് ശ്രീവാസ്തവയാണ് അറസ്റ്റിലായത്

09:32 PM (IST) Jun 07

തൃശ്ശൂരിലും യൂത്ത് കോൺഗ്രസ് പ്രതിഷേധം

സ്വപ്നാ സുരേഷിൻ്റെ ആരോപണത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത്കോണ്‍ഗ്രസ്സ് തൃശ്ശൂര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനം കോര്‍പ്പറേഷന്‍ ഓഫീസിന് മുന്‍പില്‍  മുന്‍ എംഎല്‍എ എംപി വിന്‍സന്‍റ് ഉദ്ഘാടനം ചെയ്തു. കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്, യൂത്ത്കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി അഭിലാഷ് പ്രഭാകർ, ജില്ലാ പ്രസിഡണ്ട് ഒജെ ജനീഷ്, തുടങ്ങിയവർ നേതൃത്വം നൽകി.

08:47 PM (IST) Jun 07

കൊപ്ര കളത്തിലെ തീ

08:45 PM (IST) Jun 07

കൊപ്ര കളത്തിന് തീ പിടിച്ചു

കൊല്ലം കരുനാഗപ്പള്ളിയിൽ കൊപ്ര കളത്തിന് തീ പിടിച്ചു. ആളപായമില്ല. ഫയർഫോഴ്‌സിന്റെ മൂന്ന്  യൂണിറ്റുകളെത്തി തീ അണയ്ക്കാൻ ശ്രമിക്കുന്നുണ്ട്.

07:41 PM (IST) Jun 07

പാലക്കാട് മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് യൂത്ത് കോൺഗ്രസ്

ബിരിയാണി പാത്രത്തിൽ സ്വർണ്ണം കടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പാലക്കാട് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. സുൽത്താൻപേട്ട സിഗ്നൽ ഉപരോധിച്ചു നടത്തിയ പ്രതിഷേധത്തിലാണ് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചത്. തുടർന്ന് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിച്ചത് ഉന്തുംതള്ളിനും ഇടയാക്കി.

07:40 PM (IST) Jun 07

പാലക്കാട് യുവമോർച്ച പ്രതിഷേധം

സ്വർണ കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ ബിരിയാണി ചെമ്പുമായി പാലക്കാട് സുൽത്താൻപേട്ട സിഗ്നൽ ഉപരോധിച്ചു. യുവമോർച്ച ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവന്റെ  നേതൃത്വത്തിലായിരുന്നു  പ്രതിഷേധം. റോഡിൽ കുത്തിയിരിക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.

07:38 PM (IST) Jun 07

സെക്രട്ടേറിയേറ്റിലേക്ക് എസ്ഡിപിഐ മാർച്ച്

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് എസ്‌ഡിപിഐ പ്രവർത്തകരും മാർച്ച് നടത്തുന്നു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. 

07:36 PM (IST) Jun 07

മുഖ്യപ്രതി മുഖ്യമന്ത്രിയെന്ന് മുസ്ലിം ലീഗ്

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യപ്രതി മുഖ്യമന്ത്രി പിണറായി വിജയനെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തൽ ഇത് ശരിവെക്കുന്നു. സ്വർണ്ണക്കടത്ത് ആസൂത്രണം ചെയ്തത് ശിവശങ്കർ വഴിയാണെന്നും മുൻ മന്ത്രി കെടി ജലീലിനും ഇതിൽ പങ്കുണ്ടെന്നും സലാം ആരോപിച്ചു.

07:34 PM (IST) Jun 07

സ്വപ്നക്കെതിരെ മുഖ്യമന്ത്രി

സ്വപ്നയുടെ വെളിപ്പെടുത്തൽ രാഷ്ട്രീയ അജണ്ടയുടെ ഭാഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനം തള്ളിയ പഴയ കാര്യങ്ങൾ പ്രതിയെ കൊണ്ട് വീണ്ടും പറയിപ്പിക്കുകയാണ്. വസ്തുകളുടെ തരിമ്പ് പോലുമില്ലെന്നും അസത്യങ്ങൾ പ്രചരിപ്പിച്ച് സർക്കാരിന്റെ ഇച്ഛാശക്തി തകർക്കാമെന്ന് കരുതണ്ടെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

വിവാദത്തിൽ മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം ഇങ്ങനെ

07:08 PM (IST) Jun 07

യൂത്ത് കോൺഗ്രസ് മാർച്ചിൽ നിന്ന്

07:06 PM (IST) Jun 07

എലിപ്പനി മരണം 15

സംസ്ഥാനത്ത് കൊവിഡിനൊപ്പം എലിപ്പനി ഭീതിയും ഉയരുകയാണ്. ഇന്ന് ഒരാൾ എലിപ്പനി ബാധിച്ച് മരിച്ചു. വയനാട്ടിലാണ് മരണം നടന്നത്. ഇന്ന് 32 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വർഷം ഇതുവരെ എലിപ്പനി മരണം 15 ആയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

07:05 PM (IST) Jun 07

സംസ്ഥാനത്ത് കൊവിഡ് കുതിക്കുന്നു

സംസ്ഥാനത്ത് ഇന്ന് 2271 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിൽ ഇന്ന് 622 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് 416 കേസുകളാണ്. രണ്ട് കൊവിഡ് ബാധിതരുടെ മരണം ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

07:03 PM (IST) Jun 07

'മുഖ്യമന്ത്രി രാജിവെക്കണം'

മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് നടത്തുന്നു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥയാണ്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് തകർക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിക്കുന്നുണ്ട്.

05:46 PM (IST) Jun 07

പ്രതികരിക്കാതെ മുഖ്യമന്ത്രി

ഇന്ന് വൈകീട്ട് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രിയെ, മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് രക്ഷിക്കാൻ പൊലീസ് സംഘം കയർ കെട്ടി അതിർ തിരിച്ചു. മാധ്യമപ്രവർത്തകരെ ദൂരെ മാറ്റിനിർത്തിയ ശേഷം മുഖ്യമന്ത്രിയ്ക്ക് അനായാസം പോകാൻ വഴിയൊരുക്കി. വിവാദത്തെ കുറിച്ച് മാധ്യമപ്രവർത്തകർ ഉറക്കെ ചോദ്യം ഉന്നയിച്ചെങ്കിലും മാധ്യമപ്രവർത്തകർ നിൽക്കുന്ന ഭാഗത്തേക്ക് തിരിഞ്ഞ് നോക്കുക പോലും ചെയ്യാതെ മുഖ്യമന്ത്രിയും സംഘവും വിമാനത്താവളത്തിന് പുറത്തേക്ക് പോയി

വാർത്ത വിശദമായി

04:21 PM (IST) Jun 07

സ്വപ്ന സുരേഷിന്‍റെ വാർത്താസമ്മേളനം പൂർണമായി കാണാം:

കോടതിയിൽ രഹസ്യമൊഴി നൽകിയ ശേഷം സ്വപ്ന സുരേഷ് മാധ്യമങ്ങളെ കണ്ടപ്പോൾ: 

04:18 PM (IST) Jun 07

മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ്

മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരെ ഗുരുതരമായ ആരോപണവുമായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. എം ശിവശങ്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, സെക്രട്ടറി സി എം രവീന്ദ്രൻ, നളിനി നെറ്റോ ഐഎഎസ്, അന്നത്തെ മന്ത്രി കെ ടി ജലീൽ - കേസിൽ ഇങ്ങനെയുള്ള എല്ലാവരുടെയും എന്താണോ ഇൻവോൾവ്മെന്‍റ്, ഇത് എന്‍റെ രഹസ്യമൊഴിയിൽ വിശദമായി പറഞ്ഞിട്ടുണ്ട് എന്ന് സ്വപ്ന സുരേഷ് പറയുന്നു. തനിക്ക് വധഭീഷണിയുണ്ട് എന്നും സ്വപ്ന സുരേഷ് പറയുന്നു. 

04:08 PM (IST) Jun 07

സോണിയ ഗാന്ധി ഇ ഡിക്ക് മുൻപാകെ നാളെ ഹാജരായേക്കില്ല

നാഷണൽ ഹെറാൾഡ് കേസ്;സോണിയ ഗാന്ധി ഇ ഡിക്ക് മുൻപാകെ നാളെ ഹാജരായേക്കില്ല.കൊവിഡ് ഇനിയും ഭേദമായിട്ടില്ല.ആരോഗ്യവസ്ഥയറിയിച്ച്   ഇഡിക്ക് കത്ത് നൽകും.

03:27 PM (IST) Jun 07

കസ്തൂരിരംഗൻ റിപ്പോർട്ട് : അന്തിമ വിജ്ഞാപനം വൈകും

 റിപ്പോർട്ടുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് മുന്നിൽ എത്തിയ പരാതികൾ പഠിക്കാൻ പുതിയ സമിതിയെ കേന്ദ്രം നിയോഗിച്ചു .മുൻ വനമന്ത്രാലയം ഡിജി സഞ്ജയ് കുമാർ ഐഎഫ്എസ് അധ്യക്ഷനായാണ്  മൂന്നംഗ സമിതി .പരാതികളുമായി ബന്ധപ്പെട്ട് സമിതിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷം മാത്രം തുടർ നടപടി .കേരളത്തിലെ ക്രൈസ്തവസഭകളില്‍  നിന്നടക്കം ബി ജെ പി കേന്ദ്ര നേതൃത്വത്തിന് പരാതികൾ എത്തിയ  സാഹചര്യത്തിലാണ് കേന്ദ്രനടപടി.

02:46 PM (IST) Jun 07

വാരണാസിയിലെ സത്രവും ധര്‍മ്മശാലയും നവീകരിക്കാന്‍ തീരുമാനമെടുത്ത് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ഉടമസ്ഥതയിലുള്ള സത്രവും ധര്‍മ്മശാലയും നേരത്തെ തിരുവിതാംകൂര്‍ രാജകുടുംബത്തിന്‍റെ വകയായിരുന്നു.രാജാവില്‍ നിന്ന് ദേവസ്വം ബോര്‍ഡിന് കൈമാറി കിട്ടിയ സത്രത്തിന്‍റെയും ധര്‍മ്മശാലയുടെയും നിലവിലെ സ്ഥിതി പരിശോധിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ.കെ.അനന്തഗോപന്‍റെ നേതൃത്വത്തിലുള്ള സംഘം വാരണാസിയില്‍ സന്ദര്‍ശനം നടത്തി പുതുക്കിയ എസ്റ്റിമേറ്റിന്‍റെ അടിസ്ഥാനത്തില്‍ ഒരുമാസത്തിനുള്ളില്‍ നവീകരണം നടത്താനുള്ള നടപടി ബോര്‍ഡ് തലത്തില്‍ കൈക്കൊള്ളും

.

02:21 PM (IST) Jun 07

നടിയെ ആക്രമിച്ച കേസ്

അന്വേഷണ മേൽനോട്ട ചുമതലയിൽ നിന്ന് എഡിജിപി, എസ്.ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി


 

01:58 PM (IST) Jun 07

പ്രവാചക നിന്ദ : നൂപുർ ശർമയ്ക്ക് നോട്ടീസ്

നൂപുർ ശർമയ്ക്ക് മുംബൈ പൊലീസിന്റെ നോട്ടീസ്.ജൂൺ 22ന് മൊഴിയെടുക്കാൻ ഹാ‍ജരാകണം

12:43 PM (IST) Jun 07

പ്രവാചക നിന്ദാ പരാർമശം: നൂപുർ ശർമയ്ക്ക് സുരക്ഷ

സസ്പെൻഷനിലായ ബിജെപി വക്താവ് നുപുർ ശർമയ്ക്ക് ദില്ലി പൊലീസിന്റെ സുരക്ഷ. വധ ഭീഷണിയുണ്ടെന്ന നുപൂർ ശർമയുടെ പരാതിയിലാണ് സുരക്ഷ

12:23 PM (IST) Jun 07

പ്രതിച്ഛായയെ ബാധിച്ചില്ലെന്ന് പിയൂഷ് ഗോയൽ

പ്രവാചക നിന്ദ മോദി സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ. ഇന്ത്യയുടെ നിലപാട് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയെന്നും ഗോയൽ

12:11 PM (IST) Jun 07

സംസ്ഥാനത്ത് കൂടുതൽ ഭക്ഷ്യ പരിശോധനാ ലാബുകൾ

സംസ്ഥാനത്ത് കൂടുതൽ ഭക്ഷ്യ പരിശോധനാ ലാബുകൾ തുറക്കാൻ തീരുമാനം. കണ്ണൂരും പത്തനംതിട്ടയിലുമാണ് പുതിയ ലാബുകൾ തുറക്കുക. ഇപ്പോൾ നടക്കുന്ന ഭക്ഷ്യ സുരക്ഷ പരിശോധനകള്‍ തുടരുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്. Read More 

 

11:59 AM (IST) Jun 07

പ്രവാചക നിന്ദ : രാജ്യമല്ല മാപ്പുപറയേണ്ടതെന്ന് യെച്ചൂരി

ബിജെപി നേതാക്കളുടെ പ്രസ്താവനയിൽ മാപ്പ് പറഞ്ഞ് അപമാനിതരാകേണ്ടെത് രാജ്യമല്ലെന്ന് സീതാറാം യെച്ചൂരി

11:40 AM (IST) Jun 07

മൈസൂരിലെ സെന്‍റ് റോസെല്ലാ കോണ്‍വെന്‍റിനെതിരെ ആരോപണവുമായി കന്യാസ്ത്രീ

അനീതി ചൂണ്ടിക്കാട്ടിയതിന് ക്രൂരമായി മര്‍ദ്ദിച്ചു.മാനസീക രോഗിയാക്കി ചിത്രീകരിച്ച് ആശുപത്രിയിലാക്കി.പുരുഷന്‍മാര്‍ മഠത്തിലെത്തി ആക്രമിച്ചു. ജിവന് ഭീഷണിയുണ്ടെന്നും സിസ്റ്റര്‍ മേരി എല്‍സിന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

11:32 AM (IST) Jun 07

ജീവനക്കാരുടെ ശമ്പളത്തിനല്ല മുൻഗണനയെന്ന് കെഎസ്ആർടിസി

പ്രഥമ പരിഗണന ജനങ്ങൾക്ക് പൊതുഗതാഗത സൗകര്യം ഒരുക്കുന്നതിനെന്ന് ഹൈക്കോടതിയിൽ കെഎസ്ആർടിസിയുടെ സത്യവാങ്മൂലം. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമെങ്കിലും നിത്യച്ചെലവിന് പണം തികയുന്നില്ലെന്നും മാനേജ്മെന്റ്

11:15 AM (IST) Jun 07

അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

കരിപ്പൂർ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി. സ്ഥിരം കുറ്റവാളിയാണെന്ന് കാട്ടി കമ്മീഷണർ നൽകിയ ശുപാർശ ഡിഐജി അംഗീകരിക്കുകയായിരുന്നു.  ഇനി ആറ് മാസത്തേക്ക് കണ്ണൂരിൽ പ്രവേശിക്കാൻ അർജുൻ ആയങ്കിക്ക് സാധിക്കില്ല. Read More

11:02 AM (IST) Jun 07

വിജയ് ബാബുവിന്‍റെ അറസ്റ്റിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ തുടരും

മുൻകൂ൪ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരുന്ന വെള്ളിയാഴ്ചത്തേക്ക് മാറ്റി.എഡിജിപി ക്വാറന്‍റൈനില്‍  തുടരുന്നതിനാൽ വെള്ളിയാഴ്ചത്തേക്ക് കേസ് മാറ്റണമെന്ന് കോടതിയോട് അഭ്യ൪ത്ഥിച്ചു. ഇത് പരിഗണിച്ചാണ് കേസ് മാറ്റിയത്

10:47 AM (IST) Jun 07

മഞ്ചേശ്വരം കോഴക്കേസിൽ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പും ചുമത്തി

പട്ടികജാതി/പട്ടിക വർഗ്ഗ അതിക്രമം തടയൽ വകുപ്പു കൂടിയാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.ക്രൈം ബ്രാഞ്ച് സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലാണ് സുരേന്ദ്രനെതിരെ പുതിയ വകുപ്പ് ചുമത്തിയിട്ടുള്ളത് .സുരേന്ദ്രനുൾപ്പടെ ആറു പേരാണ് കേസിൽ പ്രതികൾ . Read More

10:38 AM (IST) Jun 07

നബിവിരുദ്ധ പ്രസ്താവന

ബിജെപി നേതാക്കളുടെ പ്രസ്താവനയെ അപലപിച്ച് ഇറാഖ്, പിന്നാലെ വിശദീകരണ കുറിപ്പ് പുറത്തിറക്കി ഇറാഖിലെ ഇന്ത്യൻ എംബസി, നടപടി എടുത്തെന്ന് വിശദീകരണം

10:23 AM (IST) Jun 07

ഗതാഗതമന്ത്രിക്ക് വൈറല്‍ പനി; പത്ത് ദിവസത്തെ പരിപാടികള്‍ റദ്ദാക്കി

വൈറൽ പനി ബാധിച്ചതിനെ തുടർന്ന് ഡോക്ടർമാരുടെ നിർദേശാനുസരണം  ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അടുത്ത പത്തു ദിവസത്തെ പരിപാടികൾ റദ്ദാക്കി. സന്ദർശകരെ ഒഴിവാക്കണമെന്നും ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.

10:13 AM (IST) Jun 07

പൊതുജനങ്ങള്‍ക്കും ആയുധ പരിശീലനം നല്‍കാന്‍ പോലീസ് പദ്ധതി

തോക്ക് ലൈസന്‍സ് ഉള്ളവര്‍ക്കും അപേക്ഷിച്ചിട്ടുള്ളവര്‍ക്കും പരിശീലനം നല്‍കും.പരിശീലനത്തിന് പ്രത്യേക സിലബസും തയ്യാറായി. പോലീസ് മേധാവിയുടെ ഉത്തരവും പുറത്തിറങ്ങി

10:06 AM (IST) Jun 07

കെഎസ്ആർടിസി കണ്ടക്ടറെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ

തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് കെഎസ്ആർടിസി കണ്ടക്ടറെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത് കൊലക്കേസ് പ്രതിയായ ദീപുവിനെ

09:54 AM (IST) Jun 07

കണ്ണൂരില്‍ ക്ഷേത്രം ജീവനക്കാരന് നേരെ ആക്രമണം

കണ്ണൂർ കിഴുത്തള്ളി ഉമാ മഹേശ്വര ക്ഷേത്രത്തിൽ ക്ഷേത്രം ജീവനക്കാരന് നേരെ ആക്രമണം. ക്ഷേത്രം ഓഫീസിൽ കയറിയാണ് അക്രമി സംഘം ജീവനക്കാരനായ വി ഷിബിനെ കൊടുവാൾ കൊണ്ട്  വെട്ടിയത്. സംഭവത്തിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർ അടക്കം മൂന്ന് പേരെ അറസ്റ്റില്‍. Read More

09:48 AM (IST) Jun 07

ജമ്മു കശ്‍മീർ അതിർത്തിയിൽ ഡ്രോൺ വെടിവച്ചിട്ടു

കനാചക് മേഖലയിലെത്തിയ സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച ഡ്രോൺ അതിർത്തി രക്ഷാസേന വെടിവച്ചിട്ടു. സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കി

09:35 AM (IST) Jun 07

കൊച്ചിയിലെ മാലിന്യനിര്‍മാര്‍ജനത്തെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി പീയൂഷ്

ഇക്കാര്യത്തിൽ തദ്ദേശഭരണകൂടത്തിൻ്റെ ഇടപെടൽ കാര്യക്ഷമമല്ലെന്ന് മന്ത്രി

09:18 AM (IST) Jun 07

കൊവിഡ് കണക്കിൽ നേരിയ ആശ്വാസം

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 3,714 പേർക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്

09:18 AM (IST) Jun 07

കെഎസ്ആർടിസി: അനിനിശ്ചിതകാല സമരവുമായി കൂടുതൽ സംഘടനകൾ

കെഎസ്ആർടിസിയിൽ ഇന്ന് മുതൽ തൊഴിലാളികളുടെ അനിശ്ചിതകാല സമരം. ശമ്പള വിതരണം വൈകുന്നതടക്കമുള്ള പ്രശ്നങ്ങൾ ഉയർത്തിയാണ് ചീഫ് ഓഫീസിന് മുന്നിലെ പ്രതിഷേധം. Read More

08:28 AM (IST) Jun 07

നടിയെ അക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ആവശ്യത്തിലുറപ്പ് ക്രൈംബ്രാഞ്ച്

നടിയെ അക്രമിച്ച കേസ്  മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ആവശ്യത്തിലുറപ്പ് ക്രൈംബ്രാഞ്ച്. പ്രോസിക്യൂഷൻ ഇന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകും. മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ ആവശ്യം. Read More


More Trending News