Published : Jun 16, 2022, 06:17 AM ISTUpdated : Jun 16, 2022, 11:05 PM IST

Malayalam News 16 June 2022 Highlights

Summary

വിമാനത്തിലെ പ്രതിഷേധം;ഇ പി യെ ഒഴിവാക്കിയ റിപ്പോര്‍ട്ടിനെതിരെ വിഡി സതീശന്‍റെ പരാതി.എഐസിസി ആസ്ഥാനത്തെ പോലീസ് നടപടിയില്‍ കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധം. നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇഡി നാളെ വീണ്ടും ചോദ്യം ചെയ്യും. തത്സമയവിവരങ്ങൾ കാണാം..

Malayalam News 16 June 2022 Highlights

11:03 PM (IST) Jun 16

സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ, 2 ഭീകരരരെ വധിച്ചു

ജമ്മു കശ്മീർ അനന്ത് നാഗിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 2 ഹിസ്ബുൾ മുജാഹിദീൻ ഭീകരരെ വധിച്ചു. ഇതിൽ ഒരാൾ കഴിഞ്ഞ വർഷം ബിജെപി നേതാവിനെയും ഭാര്യയെയും വെടിവച്ചു കൊന്ന കേസിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. 
 

11:01 PM (IST) Jun 16

പ്രതിഷേധം കനക്കുന്നു, രാജ്യത്ത് 34 ലേറെ ട്രെയിനുകൾ റദ്ദാക്കി

അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് രാജ്യത്ത് 34 ലേറെ ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ. 5 മെയിൽ, എക്‌സ്പ്രസ് ട്രെയിനുകളും 29 പാസഞ്ചർ ട്രയിനുകളുമാണ് റദ്ദാക്കിയത്. 72 സർവീസുകൾ വൈകി ഓടുകയാണ്. 

10:23 PM (IST) Jun 16

കൊച്ചിയിൽ എയർ കസ്റ്റംസ് ഇൻ്റലിജൻസ് വിഭാഗം 23 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇൻ്റലിജൻസ് വിഭാഗം 23 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. 497 ഗ്രാം തൂക്കമുള്ള  സ്വർണ്ണ കമ്പികളാക്കിയാണ് കടത്താൻ ശ്രമിച്ചത്.നാല് സ്വർണ്ണ കമ്പികൾ നോൺ സ്റ്റിക് കുക്കറിൻ്റെ കൈയ്യുടെ പിടിൽ ഒളിപ്പിച്ച നിലയിലായിരുന്നു.  ജിദ്ദയിൽ നിന്നും ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിൽ വന്നിറങ്ങിയ തൃശൂർ സ്വദേശി നിഷാദിനെ അറസ്ററ് ചെയ്തു. 

10:20 PM (IST) Jun 16

എംഡിഎംഎയുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു

എംഡിഎംഎയുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കുഞ്ഞിമംഗലം ആണ്ടാൻ കൊവ്വലിലെ എ.മുഹമ്മദ് അഫ്സൽ (30) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 9 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. 

10:19 PM (IST) Jun 16

ആലപ്പുഴ പാതിരപ്പള്ളിയിൽ അനധികൃതമായി സൂക്ഷിച്ച 105 ചാക്ക് റേഷനരി പിടികൂടി

ആലപ്പുഴ പാതിരപ്പള്ളിയിൽ അനധികൃതമായി സൂക്ഷിച്ച 105 ചാക്ക് റേഷനരി പിടികൂടി. റേഷൻ കടകളിൽ നിന്ന് ശേഖരിച്ച് ബ്രാൻഡ് ചെയ്ത പാക്കറ്റുകളിലാക്കി വിൽക്കാൻ വച്ചിരുന്ന അരിയാണ് പിടികൂടിയത്.  അനീഷ് ഫൈസൽ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസും ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ പരിശോധനയിലാണ് അരി പിടിച്ചത്. 

10:17 PM (IST) Jun 16

വിമാനത്തിലെ പ്രതിഷേധം, കേന്ദ്രം ഇടപെടുന്നു

മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ച വിമാനത്തിലുണ്ടായ പ്രതിഷേധത്തില്‍ കേന്ദം ഇടപെടുന്നു. വിഷയം പരിശോധിക്കുകയാണെന്നും നടപടിയുണ്ടാകുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററിലൂടെ അറിയിച്ചു . കൂടുതൽ അറിയാം

10:08 PM (IST) Jun 16

രാഹുൽ ഗാന്ധിയുടെ നാളെത്തെ ചോദ്യം ചെയ്യൽ മാറ്റി

നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയുടെ നാളെത്തെ ചോദ്യം ചെയ്യൽ മാറ്റി. സോണിയ ഗാന്ധിയുടെ അനാരോഗ്യം ചൂണ്ടിക്കാട്ടി ഇഡിയുടെ നാളത്തെ ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്ന് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച എൻഫോഴ്സ്മെന്റ് തിങ്കളാഴ്ച്ച ഹാജരാകാൻ പുതിയ നോട്ടീസ് നൽകുകയായിരുന്നു. 

09:10 PM (IST) Jun 16

വിമാനത്തിലെ പ്രതിഷേധം: അന്വേഷണത്തിന് ഉത്തരവിട്ട് ഇൻഡിഗോ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഇൻഡിഗോ. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ആഭ്യന്തര സമിതി അന്വേഷിക്കും. എയർ ലൈൻ പ്രതിനിധിയും യാത്രക്കാരുടെ പ്രതിനിധിയും സമിതിയിലുണ്ടായിരിക്കും

കൂടുതൽ അറിയാൻ

09:09 PM (IST) Jun 16

അഗ്നിപഥ്: തൊഴിലവസരം കൂടും: ആവർത്തിച്ച് കേന്ദ്രം

അഗ്നിപഥ് പദ്ധതിയെ കുറിച്ചുള്ള പ്രചാരണങ്ങൾക്ക് വീണ്ടും വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. യുവാക്കൾക്ക്  തൊഴിൽ അവസരം കുറയുമെന്ന പ്രചാരണം തെറ്റാണെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

കൂടുതൽ വായിക്കാം

09:09 PM (IST) Jun 16

കാട്ടാന ഓട്ടോറിക്ഷ മറിച്ചിട്ടു

അട്ടപ്പാടി മഞ്ചിക്കണ്ടി പഴത്തോട്ടത്ത് കാട്ടാന ഓട്ടോറിക്ഷ മറിച്ചിട്ടു. യാത്രക്കാരൻ മുരുകന് വാരിയെല്ലിനും കൈക്കും പരിക്കേറ്റു..

05:22 PM (IST) Jun 16

വിമാനത്തിലെ പ്രതിഷേധം;ഇൻഡിഗോ വിമാനത്തിൽ പൊലീസ് പരിശോധന

മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലുമായി പൊലീസ മഹസ്സർ തയ്യാറാക്കുന്നു.അനിലിന്‍റെ  പരാതിയിലാണ് കേസെടുത്തത്

05:20 PM (IST) Jun 16

ലോക കേരള സഭ:യുഡിഎഫ് പങ്കെടുക്കില്ല പ്രവാസി പ്രതിനിധികളെ വിലക്കില്ല

സർക്കാരിനെതിരെ  സമരം തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നില്ല.ആരോഗ്യപരമായ കാരണങ്ങളാലെന്ന് വിശദീകരണം

03:07 PM (IST) Jun 16

സ്വപ്നയുടെ രഹസ്യമൊഴി വേണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം എറണാകുളം പ്രിൻസിപ്പൾ സെഷൻസ് കോടതി തള്ളി

കേസില്‍ കക്ഷിയല്ലാത്തയാളുടെ ആവശ്യം എങ്ങിനെ അംഗീകരിക്കാനാകുമെന്ന സ്വപ്നയുടെ അഭിഭാഷകന്‍റെ വാദം കോടതി അംഗീകരിച്ചു.ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന സുരേഷ് കോടതിയില്‍ .സമൂഹ മാധ്യമങ്ങളിലുടെ അടക്കം നിരന്തരമായ ഭീഷണിയുണ്ടാകുന്നു. സുരക്ഷ ഉറപ്പാക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ട സ്വപ്ന, സംസ്ഥാന സർക്കാരിൻ്റെ സുരക്ഷ വേണ്ടന്നും ആവർത്തിച്ചു. 

01:00 PM (IST) Jun 16

സ്വപ്നയുടെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ

സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് എറണാകുളം ജില്ലാ പ്രിൻസിപ്പൾ സെക്ഷൻസ് കോടതിയിൽ അപേക്ഷ നൽകി. 

12:54 PM (IST) Jun 16

യുപിയിലെ പൊളിക്കൽ നടപടി : സറ്റേ ചെയ്യാൻ വിസമ്മതിച്ചു സുപ്രീംകോടതി

അടുത്ത ചൊവ്വാഴ്ച്ച വീണ്ടും വാദം യു പി സർക്കാരിന് നോട്ടീസ് നൽകും.നിയമപരമായ അല്ലാതെ ഒരു പൊളിക്കൽ നടപടിയും പാടില്ലെന്നും കോടതി .മൂന്ന് ദിവസത്തിനകം നോട്ടീസിന് മറുപടി നൽകണം

12:51 PM (IST) Jun 16

അഗ്നിപഥ് പദ്ധതിക്കെതിരെ സിപിഐ

കരസേനയിലും കരാർ നിയമനം നടപ്പാക്കിയെന്ന് ബിനോയ് വിശ്വം. പാർലമെൻറിൽ ചർച്ച വേണമെന്നും ആവശ്യം

12:10 PM (IST) Jun 16

സംഘപരിവാറും കേരളത്തിലെ സിപിഎമ്മും ഒറ്റക്കെട്ടെന്ന് വിഡി സതീശന്‍

ബിജെപി ഇഡിയെ ഉപയോഗിച്ച് ഇഷ്ടക്കാരനായ പിണറായിയെ സംരക്ഷിക്കുന്നു.ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണം.
30 തവണ ലാവലിൻ കേസ് സുപ്രീംകോടതിയിൽ മാറ്റിവെച്ചു.ഇവിടെ ബിജെപി സമരം ഒത്ത് കളിയെന്നും പ്രതിപക്ഷ നേതാവ്


 

11:52 AM (IST) Jun 16

വിമാന നിരക്ക് കൂടും

രാജ്യത്തെ വിമാന യാത്രാ നിരക്കുകൾ കുത്തനെ വർധിപ്പിക്കാനൊരുങ്ങി വിമാന കമ്പനികൾ. ഇന്ന് രാജ്യത്തെ പൊതുമേഖലാ എണ്ണ വിതരണ കമ്പനികൾ ഏവിയേഷൻ ഫ്യുവലിന്റെ നിരക്കുകൾ വർധിപ്പിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയിരുതോടെയാണ് യാത്ര നിരക്കുകൾ വർധിച്ചേക്കും എന്ന അഭ്യൂഹം സജീവമായത്. 2021 ജൂൺ മുതൽ ഏവിയേഷൻ ഫ്യൂവൽ വിലയിൽ ഉണ്ടായിട്ടുള്ളത് 120 ശതമാനത്തിന്റെ വർധനവാണ്. 

11:51 AM (IST) Jun 16

സ്വപ്നയുടെ വെളിപ്പെടുത്തൽ; സർക്കാരിന് ഒരു പ്രതിസന്ധിയുമില്ലെന്ന് മന്ത്രി പി രാജീവ്‌

സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തൽ സർക്കാരിന് ഒരു പ്രതിസന്ധിയുമില്ലെന്ന് മന്ത്രി പി രാജീവ്‌. ഈ അസംബന്ധങ്ങൾ കേരളീയ സമൂഹം വിശ്വസിക്കില്ലെന്നും പി രാജീവ്‌ പറഞ്ഞു.

11:50 AM (IST) Jun 16

സ്വപ്നയ്ക്ക് ഇന്ന് മറുപടി നൽകുമെന്ന് കെ ടി ജലീൽ

സ്വപ്ന സുരേഷിൻ്റെ ആരോപണങ്ങൾക്ക് ഇന്ന്  മറുപടി പറയുമെന്ന് കെ ടി ജലീൽ എംഎൽഎ. ഇതിനായി ഇന്ന് ഉച്ചയ്ക്ക് 12.30 ന് തിരുവനന്തപുരത്ത് വച്ച് മാധ്യമങ്ങളെ കാണും.

11:49 AM (IST) Jun 16

സ്വപ്നയുടെ മൊഴിയിൽ പുതുതായി ഒന്നുമില്ലെന്ന് ശ്രീരാമകൃഷ്ണൻ

സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ മൊഴി തള്ളി മുൻ സ്പീക്കറും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ പി ശ്രീരാമകൃഷ്ണൻ. ഷാർജ ഭരണാധികാരിക്ക് കൈക്കൂലി കൊടുക്കാൻ മാത്രം താൻ വളർന്നോ എന്ന് ചോദിച്ച ശ്രീരാമകൃഷ്ണൻ, ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ ആരോപണങ്ങളെല്ലാം തീർത്തും അസംബന്ധമാണെന്നും പറഞ്ഞു 

11:07 AM (IST) Jun 16

പൊലീസിനെതിരെ ഭീഷണി പ്രസംഗവുമായി സിപിഎം ഏരിയ സെക്രട്ടറി

നെടുമങ്ങാട് സ്റ്റേഷൻ ഹൗസ് ഓഫീസർക്കും എസ്ഐക്കുമെതിരെ ഭീഷണി പ്രസംഗവുമായി സിപിഎം ഏരിയാ സെക്രട്ടറി. നെടുമങ്ങാട് ഏരിയാ സെക്രട്ടറി ജയദേവനാണ് എൽഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സിഐ സന്തോഷിനും എസ്ഐ വിക്രമാദിത്യനുമെതിരെ ആഞ്ഞടിച്ചത്. 

10:32 AM (IST) Jun 16

വിമാനത്തിലെ പ്രതിഷേധം: ഇൻഡിഗോ റിപ്പോർട്ടിനെതിരെ പ്രതിപക്ഷ നേതാവിന്‍റെ പരാതി

Indigo എയർ പോർട്ട് മാനേജറുടെ റിപ്പോർട്ട് തള്ളണം.indigo മാനേജർ രാഷ്ട്രീയ പോലീസ് സമ്മർദ്ദത്തിന് വഴങ്ങി വ്യാജ റിപ്പോർട്ട് തയ്യാറാക്കി.
Indigo സൗത്ത് ഇന്ത്യൻ മേധാവിയോട് പരാതി ഉന്നയിച്ചു.Indigo എയർ പോർട്ട് മാനേജറുടെ റിപ്പോർട്ട് തള്ളണമെന്നും വിഡി സതീശന്‍
 

09:56 AM (IST) Jun 16

സ്വപ്നയുടെ ആരോപണത്തെ പരിഹസിച്ച് ജലീൽ

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് കമ്പനി ഉടമ മാധവ വാര്യര്‍ ബിനാമിയാണെന്ന സ്വപ്നയുടെ ആരോപണത്തെ പരിഹസിച്ച് മുന്‍ മന്ത്രി കെ ടി ജലീല്‍ എംഎല്‍എ. 'തിരുനാവായക്കാരന്‍ മാധവ വാര്യരായത് നന്നായി. വല്ല കുഞ്ഞിപ്പോക്കരിന്റെയോ മറ്റോ പേര് പറഞ്ഞിരുന്നെങ്കില്‍ കെണിഞ്ഞേനെ!' എന്നാണ് കെ ടി ജലീലിന്‍റെ പരിഹാസം. 

09:23 AM (IST) Jun 16

പ്രവാചക നിന്ദ : പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ വ്യക്തിവിവരം പുറത്തുവിട്ടതിൽ വിശദീകരണം തേടി ജാർഖണ്ഡ് സർക്കാർ

റാഞ്ചി സീനിയർ സ്പെഷ്യൽ സൂപ്രണ്ടിൽ നിന്നാണ് വിശദീകരണം തേടിയത്, നോട്ടീസ് പതിച്ച നടപടി നിയമവിരുദ്ധമെന്ന് ജാ‍ർഖണ്ഡ് ആഭ്യന്തര വകുപ്പ് സെക്രട്ടറി

08:47 AM (IST) Jun 16

കൊലവിളി മുദ്രാവാക്യത്തില്‍ കേസ്

കോഴിക്കോട് തിക്കോടിയില്‍ കൊലവിളി മുദ്രാവാക്യം നടത്തിയ സിപിഎം പ്രവർത്തകര്‍ക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിന് പരാതി നൽകി. ക്രമസമാധാനം തകര്‍ക്കല്‍, കലാപ ആഹ്വാനം, സംഘം ചേരല്‍ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

08:34 AM (IST) Jun 16

ജലീലിനും ശ്രീരാമകൃഷ്ണനുമെതിരെ സ്വപ്ന

സ്വപ്ന സുരേഷിന്റെ സത്യവാങ്മൂലത്തിൽ മുൻ മന്ത്രി കെ ടി ജലീൽ, നിയമസഭാ മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ എന്നിവർക്ക് എതിരെയും ഗുരുതര ആരോപണങ്ങൾ. സുഹൃത്ത് നിയന്ത്രിക്കുന്ന മിഡിൽ ഈസ്റ്റ്‌ കോളേജിന് ഷാർജയിൽ ഭൂമി ലഭിക്കാൻ ശ്രീരാമകൃഷ്ണൻ ഇടപെട്ടുവെന്നും കൈക്കൂലി നല്‍കിയെന്നുമാണ് ആരോപണം. കെ ടി ജലീലിനെതിരെ ബിനാമി ആരോപണവും സ്വപ്ന ഉന്നയിക്കുന്നുണ്ട്. Read More

08:32 AM (IST) Jun 16

എസ്എസ്എല്‍സി പുനർ മൂല്യ നിർണയത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം

എസ്എസ്എല്‍സി പുനർ മൂല്യ നിർണയത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം. ഉത്തരകടലാസുകളുടെ ഫോട്ടോ കോപ്പിക്കും അപേക്ഷ നൽകാം. ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്.

08:28 AM (IST) Jun 16

11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഈ ദിവസങ്ങളിൽ മഴ മെച്ചപ്പെടും. ഇന്നും നാളെയും വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ട്. 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ടാണ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്. ശനിയാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

07:52 AM (IST) Jun 16

കണ്ടല ബാങ്കില്‍ അനധികൃത നിയമനങ്ങളും

സഹകരണ വകുപ്പ് അന്വേഷണത്തില്‍ 100 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിലും സഹകരണ ആശുപത്രിയിലും താല്‍ക്കാലിക ജീവനക്കാരടക്കം 75 പേരെ അനധികൃതമായി നിയമിച്ചെന്ന് കണ്ടെത്തി. Read More

07:42 AM (IST) Jun 16

കേന്ദ്ര സുരക്ഷ പൊലീസിന്‍റെ വേണം; സ്വപ്നയുടെ അപേക്ഷ കോടതിയുടെ പരിഗണനയില്‍

സംസ്ഥാന പൊലീസിൽ വിശ്വാസമില്ലെന്നും കേന്ദ്ര സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ അപേക്ഷ എറണാകുളം ജില്ലാ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിയിൽ നിന്നുൾപ്പടെ ഭീഷണി ഉണ്ടെന്നും ഇഡി ഇടപെട്ട് കേന്ദ്ര സുരക്ഷ ഒരുക്കണമെന്നുമാണ് സ്വപ്നയുടെ ആവശ്യം. 

07:40 AM (IST) Jun 16

സംസ്ഥാന സര്‍ക്കാരിനെതിരെ ഇടുക്കി രൂപത

 പരിസ്ഥിതി ലോല ഉത്തരവില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഇടുക്കി രൂപത. സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇടുക്കി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

07:08 AM (IST) Jun 16

സ്വർണക്കടത്ത് കേസിൽ സമരം ശക്തമാക്കാനൊരുങ്ങി യുഡിഎഫ്

സ്വര്‍ണക്കടത്ത് കേസിൽ  കുറ്റമറ്റ അന്വേഷണം ആവശ്യപ്പെട്ട് സമരം ശക്തമാക്കാനൊരുങ്ങി യുഡിഎഫ്. തുടര്‍ സമര പരിപാടികൾ ചര്‍ച്ച ചെയ്യാൻ യുഡിഎഫ് ഏകോപന സമിതി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. വൈകീട്ട് മൂന്ന് മണിക്ക് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലാണ് യോഗം.

06:27 AM (IST) Jun 16

വയനാട്ടിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

സുപ്രീംകോടതി ബഫർ സോൺ ഉത്തരവിൽ പ്രതിഷേധിച്ച് ഇന്ന് വയനാട് ജില്ലയിൽ യുഡിഎഫ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബഫർ സോൺ പരിധിയിൽ നിന്ന് ജനവാസ മേഖലകളെ പൂർണമായി ഒഴിവാക്കണമെന്നാണ് ആവശ്യം.

06:20 AM (IST) Jun 16

രാഹുൽ ഗാന്ധിയെ ഇനി നാളെ ചോദ്യം ചെയ്യും

നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇഡി നാളെ വീണ്ടും ചോദ്യം ചെയ്യും. തുടർച്ചയായ മൂന്നാം ദിവസമായ ഇന്നലെ പത്തു മണിക്കൂറിലേറെ സമയമാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് രാഹുൽ ഗാന്ധിയുടെ മൊഴി രേഖപ്പെടുത്തിയത്.

06:18 AM (IST) Jun 16

വിമാനത്തിലെ പ്രതിഷേധം; മൂന്നാം പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ്

മുഖ്യമന്ത്രിയെ വിമാനത്തിൽ വച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് എറണാകുളത്ത് യോഗം ചേരും. കേസിൽ ഒളിവിൽ പോയ മൂന്നാം പ്രതി സുനിത് നാരായണനായി പൊലീസ് ഇന്ന് ലുക്കൗട്ട്  നോട്ടീസ് പുറപ്പെടുവിക്കും.


More Trending News