എൻഎച്ച്എമ്മിലെ കൂട്ടപിരിച്ചുവിടൽ: ആരോ​ഗ്യവകുപ്പ് അപ്പീലുകൾ പരി​ഗണിക്കുന്നു; കരാർ നിയമനങ്ങളിലെ ക്രമക്കേടുകളിൽ അന്വേഷണവും

Published : Nov 07, 2026, 01:33 PM IST
kerala hospital emergency

Synopsis

കൂട്ടപിരിച്ചുവിടല്‍ കടുത്ത പ്രതിസന്ധിക്ക് കാരണമാകുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം കരാർ നിയമനങ്ങളില്‍ ക്രമക്കേട് ആരോപിച്ച് അന്വേഷണത്തിന് തയ്യാറെടുക്കുകയാണ് ആരോഗ്യവകുപ്പ്. 17,000 ഓളം ജീവനക്കാരാണ് സംസ്ഥാനത്താകെ എൻഎച്ച് എമ്മില്‍ ജോലി ചെയ്യുന്നത്.

തിരുവനന്തപുരം: എൻഎച്ച്എമ്മിൽ പിരിച്ചുവിട്ട കരാർ ജീവനക്കാരുടെ അപ്പീലുകള്‍ ആരോഗ്യവകുപ്പ് പരിഗണിക്കുന്നു. സംസ്ഥാനത്താകെ 1425 ജീവനക്കാരാണ് പുറത്തായത്. കൂട്ടപിരിച്ചുവിടല്‍ കടുത്ത പ്രതിസന്ധിക്ക് കാരണമാകുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം കരാർ നിയമനങ്ങളില്‍ ക്രമക്കേട് ആരോപിച്ച് അന്വേഷണത്തിന് തയ്യാറെടുക്കുകയാണ് ആരോഗ്യവകുപ്പ്.

17,000 ഓളം ജീവനക്കാരാണ് സംസ്ഥാനത്താകെ എൻഎച്ച് എമ്മില്‍ ജോലി ചെയ്യുന്നത്. ഇതില്‍ ഡോക്ടർമാരും നഴ്സുമാരും ഉള്‍പ്പെടെയുള്ള ജീവനക്കാർ ആരോഗ്യവകുപ്പ് കരാർ പുതുക്കാതിരുന്നതോടെ ഒറ്റയടിക്ക് പുറത്തായി. പ്രതിരോധ കുത്തിവെപ്പ് , പകർച്ചവ്യാധി നിയന്ത്രണം ആശുപത്രികളുടെ ദൈനംദിന പ്രവർത്തനങ്ങളിലുമെല്ലാം എൻഎച്ച്എം ജീവനക്കാരുടെ സേവനം ഒഴിച്ചുകൂടാത്തതാണ്. കോവിഡ് കാലത്ത് ഉള്‍പ്പെടെ വലിയ സേവനം നല്‍കിയവാരണെന്നും പിരിച്ചുവിടൽ റദ്ദാക്കണമെന്നും എൻ എച്ച് എം എംപ്ലോയിസ് ഫെഡറേഷൻ ഉള്‍പ്പെടെ ആവശ്യം ഉന്നയിച്ചുണ്ട്. എന്നാല്‍ അപ്പീലുകള്‍ നല്‍കാൻ ആവശ്യപ്പെട്ട ആരോഗ്യവകുപ്പ് അത് പരിശോധിച്ച് മാത്രമേ നടപടി സ്വീകരിക്കാനുമാണ് നിലപാട് എടുത്തിരിക്കുന്നത്. .

നിർണായക തസ്തികകളില്‍ നിന്ന് ജീവനക്കാരെ പിരിച്ചുവിടുന്നത് പകർച്ചവ്യാധി രോഗ നിരീക്ഷണസംവിധാനത്തെ ഗുരുതരമായി ബാധിക്കുമെന്ന് നേരത്തെ ആരോഗ്യവകുപ്പ് ഡയറക്ടർ നിലപാട് എടുത്തിരുന്നു. എൻഎച്ച്എമ്മിന് കീഴിലുള്ള ഐഡിഎസ്പി, എൻവിബിഡിസിപി ജീവനക്കാരെ പിരിച്ചുവിടരുത് എന്ന് ആവശ്യപ്പെട്ട് ഡയറക്ടർ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍, കരാർ നിയമനങ്ങളില്‍ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് സംശയിക്കുന്നത്. യാതൊരു യോഗ്യതയുമില്ലാതെ ജീവനക്കാരെ നിയമിച്ചെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ വൈകാതെ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങും. ആയുഷ് മിഷന് കീഴിലുള്ള ആയുർവേദ , ഹോമിയോ വിഭാഗങ്ങളില്‍ നിന്നും ജീവനക്കാരെ സമാനമായ രീതിയില്‍ ഒഴിവാക്കിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മെസ്സി തട്ടിപ്പ് വിവാദം: എസ്ഐടിക്ക് പിന്നാലെ നിർണായക നീക്കവുമായി ഇഡി; സാമ്പത്തിക തട്ടിപ്പിൽ കേസെടുത്തു
കൊച്ചിയിൽ ഡോക്ടറെ മർദിച്ച കേസ്; സിനിമ നടി അടക്കം മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി