രാത്രി കർഫ്യൂ ഇന്ന് മുതൽ; കർശന പരിശോധന നടക്കും, കടയുടമകളുമായി യോഗം ഉടൻ

By Web TeamFirst Published Aug 30, 2021, 6:11 AM IST
Highlights

പകൽ സമയത്ത് സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി കടയുടമകളെ വിളിച്ചു ചേർത്തുള്ള പൊലീസിന്റെ യോഗവും ഉടനെ നടക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രാത്രി കർഫ്യൂ ഇന്ന് മുതൽ നടപ്പിലാക്കും. രാത്രി 10 മണി മുതൽ രാവിലെ ആറ് മണി വരെയാണ് കർഫ്യൂ. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം അനുമതിയോടെ യാത്ര അനുവദിക്കുന്ന തരത്തിലാണ് കർഫ്യൂ നടപ്പാക്കുന്നത്. അതേസമയം പകൽ സമയത്ത് സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി കടയുടമകളെ വിളിച്ചു ചേർത്തുള്ള പൊലീസിന്റെ യോഗവും ഉടനെ നടക്കും. വാർഡുകളിലെ ലോക്ക്ഡൗൺ, പ്രതിവാര രോഗബാധിത-ജനസംഖ്യാ അനുപാതം ഏഴ് ശതമാനത്തിന് മുകളിലുള്ള സ്ഥലങ്ങളിലേക്ക് മാറ്റുന്നതും ഈയാഴ്ച്ച നടപ്പാക്കും. മറ്റന്നാൾ നിയന്ത്രണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്‌ദ്ധരെ വിളിച്ചുചേർത്തുള്ള നിർണായക യോഗവും നടക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!